വിലാസമില്ലാത്തവൻ
രചന : റഹീസ് മുണ്ടക്കര ✍️ ഓർമ്മകൾപടിയിറങ്ങിപ്പോയൊരു വീടിന്റെ-ശൂന്യമാം തളത്തിൽഞാൻ തനിച്ചായി.ചിരിയുടെ മഞ്ഞുതുള്ളിയുംകരച്ചിലിൻ കനലുംപൂട്ടിവെച്ച താക്കോൽക്കൂട്ടം-കാലമെന്നോ ഏതോ കള്ളൻ കവർന്നിരിക്കുന്നു!ചങ്ങലകളാൽബന്ധിക്കാത്തവനെ,ബോധത്തിന്റെവേലിക്കെട്ടുകൾ ചാടിയവനെ,ലോകം ‘ഭ്രാന്തനെന്ന്’ മുദ്രകുത്തി.വിവേകത്തിന്റെ ഉടയാടകൾ അഴിഞ്ഞുവീണപ്പോൾ-അവശേഷിക്കുന്നത്നഗ്നമായ സത്യത്തിന്റെഉടൽ മാത്രം!നിങ്ങളുടെ വെടിപ്പുള്ളബോധത്തിന്റെ കവലയിൽഞാനൊരു ചാവുക്കല്ലായികിടക്കട്ടെ..തിരക്കുകൾക്കിടയിൽനിങ്ങൾ തട്ടി വീഴുമ്പോൾ-രക്തം പൊടിയുന്നമുറിവിലൂടെയെങ്കിലും,മറന്നുപോയ എന്നെനിങ്ങളൊന്നോർക്കാൻ..!
