മൊണാലിസ.
രചന : സലീം മുഹമ്മദ്. ✍ ഇവൾഇവളുടെ വാക്കുകളിൽമൊണാലിസ.ഇന്നോളം പിറവികൊള്ളാത്തവാക്കുകളെയത്രയുംഹൃദയത്തിൽ പേറിനീന്തിത്തുടിക്കുന്നൊരു നീലക്കടൽ.ഇരുചാരക്കണ്ണുകളിലുംസ്വപ്നങ്ങളുടെ നുര ചിതറിതിരയടിച്ചുയരുന്നൊരുമഹാശാന്തസമുദ്രം.മുന്നിൽ തുറക്കാതെ പോയ‘മഹാ’ ഭാരതത്തിലെവിദ്യാലയ വാതിലിനു ചുറ്റുംപാറിപ്പറക്കുന്നസ്വപ്നച്ചിറകുകളുള്ളൊരുചിത്രശലഭം.ചേലുള്ളചേലകളാൽ പൊതിയപ്പെട്ടചമയങ്ങളിൽതിളങ്ങുന്നലോക സുന്ദരിയല്ലിവൾ.കുംഭമേള കമ്പങ്ങളിൽകണ്ണുകഴച്ചവർക്കിപ്പോൾകൺ നിറയെ കാണാൻഒരു ദിനം കൊണ്ട്വിശ്വത്തേക്കാളുയർന്നൊരുവിശ്വസുന്ദരി,മുത്തുമാലകളാൽമൂടപ്പെട്ടൊരു മുത്ത്,ഒരച്ഛന്റെ മാനസപുത്രി,മകളെ സ്വപ്നം കാണുന്നവരുടെയും.
