ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

മൊണാലിസ.

രചന : സലീം മുഹമ്മദ്. ✍ ഇവൾഇവളുടെ വാക്കുകളിൽമൊണാലിസ.ഇന്നോളം പിറവികൊള്ളാത്തവാക്കുകളെയത്രയുംഹൃദയത്തിൽ പേറിനീന്തിത്തുടിക്കുന്നൊരു നീലക്കടൽ.ഇരുചാരക്കണ്ണുകളിലുംസ്വപ്നങ്ങളുടെ നുര ചിതറിതിരയടിച്ചുയരുന്നൊരുമഹാശാന്തസമുദ്രം.മുന്നിൽ തുറക്കാതെ പോയ‘മഹാ’ ഭാരതത്തിലെവിദ്യാലയ വാതിലിനു ചുറ്റുംപാറിപ്പറക്കുന്നസ്വപ്നച്ചിറകുകളുള്ളൊരുചിത്രശലഭം.ചേലുള്ളചേലകളാൽ പൊതിയപ്പെട്ടചമയങ്ങളിൽതിളങ്ങുന്നലോക സുന്ദരിയല്ലിവൾ.കുംഭമേള കമ്പങ്ങളിൽകണ്ണുകഴച്ചവർക്കിപ്പോൾകൺ നിറയെ കാണാൻഒരു ദിനം കൊണ്ട്വിശ്വത്തേക്കാളുയർന്നൊരുവിശ്വസുന്ദരി,മുത്തുമാലകളാൽമൂടപ്പെട്ടൊരു മുത്ത്,ഒരച്ഛന്റെ മാനസപുത്രി,മകളെ സ്വപ്നം കാണുന്നവരുടെയും.

യുവകവികളുടെസംഘ കാലം..

രചന : ജയനൻ ✍ (2000-ൽ പബ്ളിക്കേഷൻ പ്രസിദ്ധീകരിച്ച – ‘സർപ്പ സീൽക്കാരത്തിന്റെ പൊരുൾ ‘ – എന്ന കാവ്യസമാഹാരത്തിൽ ഉൾപ്പെട്ട കവിത. 1995-ൽ കേരള സാഹിത്യ അക്കാദമി പാലയിൽ സംഘടിപ്പിച്ച യുവകവികൾക്കായുള്ള ശില്പശാലയിൽ പങ്കെടുത്ത അനുഭവപശ്ചാത്തലത്തിൽ എഴുതിയ കവിത )രാത്രിമഴയുടെ…

പഴയ കാലത്തേക്കുള്ള നോട്ടം

രചന : ജോർജ് കക്കാട്ട് ✍ അവൻ പലപ്പോഴും പഴയ കാലത്തിനായി കൊതിക്കുന്നു,അവൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്തത്.പക്ഷേ അവൻ വിശാലമായ ഒരു സ്ഥലത്ത്ബുദ്ധി നിശബ്ദമായി പരിശ്രമിച്ചു. അയാൾക്ക് അത് വ്യക്തമായി കാണാം,ആകാശം ഉയരത്തിൽ കാർമേഘങ്ങൾക്കിടയിൽ .അവൻ സങ്കൽപ്പിക്കുന്നു, അനുഭവിക്കുന്നു പോലും,ദൈവത്തെ സ്തുതിക്കുന്നത് വളരെ…

വ്യത്യാസത്തിലെ സമവായം

രചന : നളി നാക്ഷൻ ഇരട്ടപ്പുഴ✍ പോരിനിറങ്ങിവേദിയിലേക്ക് നോക്കി,നേരിടാൻ ഒരുങ്ങിയവരൊക്കെവേദിയുടെ പ്രതീക്ഷ മാത്രം കണ്ടു.നമ്മുടെ പോർ നിർവചിക്കുന്നത് ആരാണ്?വലിയ നേതാവ്, ചെറുനേതാവ് ഇല്ല,കവിഞ്ഞതത്രയുംഹുങ്കുമാത്രം.ഞാൻ മുന്നിൽ നിന്നു,നീയും;നീ വാഗ്ദാനം നൽകി,ഞാൻ കൈയ്യടിച്ചു.നീ വീക്ഷണങ്ങൾ ചാർത്തി,ഞാൻ ആയിരം കാഴ്ചകൾ കണ്ടു.നീ തന്ത്രമെന്നു,ഞാൻ താളമെന്നു,നമുക്കിരു പാതയെന്നും.നീ…

കാടകം

രചന : ദീപ്നാദാസ് അണ്ടലൂർ ✍️ ഒറ്റച്ചില്ലയിൽ വേവുകായും പക്ഷികൾ നമ്മൾ!ചുറ്റിലുമിരുട്ടിൻ കൈകുടഞ്ഞെത്തി നോക്കുന്നിതാവേട്ടക്കണ്ണുകൾ.മൂർച്ച കൂട്ടി പഴുപ്പിച്ച ലോഹംകുത്തിയിറക്കിമജ്ജയിൽ നിന്നുമിറ്റുവീഴുന്നു രക്തം.കാടെനിക്കമ്മയായിരുന്നുകൂടെനിക്കോർമ്മയാവുന്നുകൂടൊഴിഞ്ഞ പക്ഷികൾ മാത്രമെങ്ങു പോവുന്നു…..മറ്റു ചില്ലകൾ തളർന്നു വീഴുന്നുഒറ്റുകാരനാർത്താർത്തു ചിരിക്കുന്നു.തെറ്റുകൾ, കൊടിയപാപമെത്ര വേഗത്തിൽമറന്നു പോവുന്നു.ദുഃഖമെന്തൊരന്ധകാരം !ശാപ ജൻമമെത്രയോ ദു:സ്സഹം !കൊരുത്ത…

ചിരിയും ചിന്തയും

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ചിരി ചുണ്ടിൽനിറച്ച്,ചീഞ്ഞുനാറുന്നൊരു;ചിത്തംമൂടുപടത്താൽ മറച്ച് !ചിലരേറെയങ്ങനെവിലസുന്നു.ചിമ്മിനിവെട്ടംമറഞ്ഞീടുകിൽ,ചിന്തയ്ക്കുമപ്പുറമായവർ;ചിലന്തിയെപ്പോൽപിടിമുറുക്കുന്നു!ചിരിയും ചിന്തയുംകെടുത്തുന്നു.ചിത്തംമുറിഞ്ഞുപുളയുന്ന,ചിന്നിയജീവിതങ്ങളെ ;ചില്ലറത്തുട്ടുകാട്ടിയൊതുക്കും,ചിലർബന്ധുബലത്താൽ!ചിരിചുണ്ടിൽനിറച്ചവർവീണ്ടും ,ചിലരുടെ ചൂരുംചൂടുംതേടിയിറങ്ങും,പിന്നെചിരകാലകാരാഗൃഹവാസമില്ലാതവർ,ചിന്തകൾ കെടുത്തി വീണ്ടും;ചിരിയുടെമൂടുപടമണിഞ്ഞങ്ങനെവിഹരിക്കും.!!

ആതിരനിലാവ്

രചന : എം പി ശ്രീകുമാർ ✍ മഞ്ഞണിഞ്ഞ മലയാളമണ്ണിലായ്ധനുനിലാവിൻ്റെയാതിരനൃത്തം !തരളപാദങ്ങൾ താളത്തിൽ വച്ചുതരിവളക്കൈകൾ താളത്തിൽ കൊട്ടിസരളസുന്ദരയീണത്തിൽ പാടികവിതവിരിയും ഭാവത്തിലാടിചടുലകോമള ശിഞ്ജിതമോടെവദനലാവണ്യ സുസ്മിതം തൂകിപൊൻകസവിന്നുടയാടകൾ ചാർത്തിചാരുചന്ദനതിലകമണിഞ്ഞ്മെല്ലെ തുള്ളുന്ന മുല്ലപ്പൂമാലകൾനീലക്കാർവേണിയിൽ ചേലോടെ ചൂടിസഞ്ചിതമായ മലയാളപുണ്യമഞ്ജുമനോഹരയീരടി പാടിനീലരാവിൻ്റെ താരിളംമേനിയെകോരിത്തരിപ്പിച്ചു പീലികൾ നീർത്തിലാസ്യനൃത്തങ്ങളാടിവരും തിരു-വാതിരെ നിനക്കായിരം…

മേൽവിലാസം തേടുന്നവർ

രചന : അൻസൽന ഐഷ ✍️ എകാന്തതയ്ക്കു കൂട്ടിരിക്കുന്നവരുടെമണിമാളികയിൽകടവാവലുകൾ കൂടുകൂട്ടാറുണ്ട്.ഇലയനക്കങ്ങളുടെനേർത്തശബ്ദം പോലുംശല്യമാകാറില്ലവിടെ. മറന്നുപോയ ഓർമ്മകൾചിക്കിച്ചികഞ്ഞുഅനുദിനം നീങ്ങുമ്പോൾക്രമം തെറ്റാതെ മിടിക്കുന്നസമയസൂചിയും പിന്തുണപ്രഖ്യാപിച്ചു കൂടെക്കൂടുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുംഎണ്ണിയാലൊടുങ്ങാത്തപരിദേവനങ്ങളുംശബ്ദമില്ലാത്ത വാക്കുകളുംആരും കേൾക്കാതെവായുവിൽ അപ്രത്യക്ഷമാകുന്നതുംനിത്യക്കാഴ്ചയാണാ കൊട്ടാരത്തിൽ. ഊരും പേരും നാളുമറിയാതെപരസ്പരം നോക്കുന്നവർആരെന്നുമെന്തെന്നുമറിയാതെനെടുവീർപ്പിടുമ്പോൾഇമയനക്കത്തിനു പോലുംജീവനില്ലെന്ന് തോന്നും. അസ്തിത്വം തേടുന്നവരുടെയിടയിൽമേൽവിലാസമേതാണെന്ന്ചോദിച്ചാൽ…

വിവേകാനന്ദൻ

രചന : എം പി ശ്രീകുമാർ✍ വിവേകാനന്ദൻ വിവേകാനന്ദൻവിധി കരുതിയ യുവരാജൻവീരഭാരത ഹൃദയത്തിൽ നി-ന്നുദിച്ചുയർന്ന വിരാട്ട്ഭാവംവിധിയെ പഴിച്ച ഭാരത പുത്രർവിധിയെ വിധിച്ചവരായ് മാറാൻഉഷസൂര്യനെപ്പോലെ കിഴക്ക്ഉദിച്ചുയർന്നൊരു ഋഷിവര്യൻതപസ്സിൽ നിന്നും ഭാരത ചിത്തംതപിച്ചുണർന്നിട്ടെഴുന്നേറ്റപ്പോൾതകർന്നു പോയി ചങ്ങലയെല്ലാംചിതറി തരികളെവിടേയ്ക്കൊ !ഉറങ്ങും ഭാരത പുത്രർക്കായിഉയർത്തിയ ശംഖൊലി കേട്ടില്ലെഹിമവത്…

ഒറ്റപ്പെട്ടവരുടെശബ്ദം

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ ഭൂവിൽപിറക്കുന്നോരോജീവനും,ഒരേശ്വാസതാളമോടെയങ്ങനെ!പങ്കിട്ടെടുക്കുന്നൊരേജീവവായു ,പരിഭവമില്ല പരാതിയില്ലാതെ!പ്രകൃതി നീ മനോഹരി,ഹരിതനിറത്തിൻ സുന്ദരീ.നിൻമാറിൽപിറന്നതേപുണ്യം!ഒന്നിനുമേപരിധിയേകിടാതെ നീ.അതിരുകൾ ചമച്ചതാരുനിൻ മാറിൽ,ആരെയുമകറ്റിമാറ്റിയില്ലൊട്ടുമേനീ.മാറ്റിമറിച്ചതൊക്കെയും മർത്യരല്ലോ !ഇനിയൊരുപുനർജന്മംകൊതിച്ചിടാത്തപോൽ.ഋതുക്കൾ മാറിമറിയുന്നു,മത്സരേപാഞ്ഞുംപരതിയും;വടുക്കൾ വീണുതളരുന്നു.വിജയികൾ ജയവിളിമുഴക്കുന്നു.മാറ്റിനിർത്തപ്പെടുന്നവർ,ഒറ്റയാക്കപ്പെടുന്നവർ,ശക്തിനഷ്ടമായവർ,ശബ്ദംനിലച്ചുപോയവർ.വെളുക്കെവെളുക്കെയൊക്കെയും,നഷ്ടമായി അനാഥമായവർ.വഴികളിൽ പീടികത്തിണ്ണയിൽ കുരിരുളിൽ,ദിശയറിയാതെയുഴറുന്നവർ.മണ്ണിൽ അവരും അവകാശികൾമറുമൊഴിജല്പനങ്ങൾ,കേൾക്കയില്ലാരുമെങ്കിലുംഉയർന്നുകേട്ടീടുമാശബ്ദമെന്നും.ഒറ്റപ്പെടുന്നവൻ്റെ ശബ്ദമെന്നും,ആർത്തനാദങ്ങളായി ഉയരും .അരോചകമായിടുമുയർന്നവനെന്നും,അന്നമില്ലാത്തവനുവിശപ്പാണന്നംനീതിജന്മാവകാശമെങ്കിൽ,അവരിന്നവകാശമേകണം.അധികാരമാളുന്നവരറിയണം,എല്ലാരുംതുല്യരായീടേണമീമണ്ണിൽ.