Category: അറിയിപ്പുകൾ

അനൂപിക

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ അപൂർവ്വക്കാന്തിയാകുമനൂപികഅപ്സ്സരസ്സായിയിന്ദ്രലോകത്ത്അന്നപ്പൂർണ്ണയായിയിറങ്ങിവന്ന്അഷ്ടമൂർത്തിയിലലിയുവാനായി.അന്തർവാണിയാമതിലോലയോഅറിഞ്ഞർദ്ധാംഗമാകായുഗ്രനിൽഅലിയുവാനാശിച്ചോരനുരാഗിണിഅഞ്ചിതമാരാധിച്ചനുപ്പുരുഷനേ.അതിതീവ്രകാരണീകനായങ്ങനെഅനംഗനേയഗ്നിയാലെരിച്ചവനിൽഅഗജയെന്നാലായഗ്നിയണയച്ചില്ലഅപാരതീഷ്ണതയാലുജ്ജ്വലനം.അർത്ഥിയായവളനുരാഗവിവശതഅല്ലിലുമുഷസിലുമുള്ളാരുപാസനഅന്നവുമുപേക്ഷിച്ചവളതിതേജിതംഅതീവതൃഷ്‌ണയാലകപീഢയാൽ.അനുരക്തയായാലോകനത്താലെഅനഡ്വാവാഹകനേയോർത്തിരുന്ന്അനേകകാലം തപസ്സിരിക്കുമ്പോൾഅലിയാതിരുന്നന്തകാരിധ്യാനത്തിൽ.അഭിഖ്യനാസഹൃദയാനുഭാവനായിതാഅതിതീവ്രതപശ്രദ്ധാവാനായെങ്ങുംഅരിഷ്ടതാതിഹിമവാനിലിരിക്കവേഅഗ്രീയനങ്ങുത്തമോത്തമച്ചരിതൻ.അതിദൂനയായിഅനൂപികതപസ്സാൽഅനുരാഗതഥ്യയാലെ ഉരുകീടുമ്പോൾഅവധാനമോടെയാമനസ്സുറപ്പിച്ചവൾഅമരപുരുഷനിലാശയർപ്പിക്കാനായി.അലിഞ്ഞില്ലേൽ പ്രാണൻ വെടിയാൻഅഭിശക്തിയോടുപാസനയേറിയേറിഅതികഠിനതാപത്താലുരുകിയുരുകിഅജിനമിരുണ്ടിതാ കരാളതയാർന്നു.അസ്ത്രoപോലനർഗ്ഗളയൻപിനാൽഅഗജായന്തർനേത്രകടാക്ഷത്താലെഅവശ്യായമേറ്റതുയറിയാതെയവൾഅത്യേധിതയിമ്പാനുരാഗനിർവൃതി.അതിശക്തനാമന്തക്കാരിയേയടക്കിഅനുകനാക്കാനുറച്ചവളങ്ങയ്യയ്യോഅത്യുഷ്ണശൈലത്തിലായായതംഅതിതീവ്രവ്രതനിഷ്‌ഠാനുരാഗിയായി.അമാന്തിക്കാതെ;അനുഗ്രഹമേകാൻഅനുനയിപ്പിച്ചർദ്ധാംഗനമാക്കാനായിഅദ്രിയരൂപനതിതീഷ്ണതാണ്ഡവൻഅടുത്തണഞ്ഞതറിയാതവളിരിന്നു.അഗ്നികുണ്ഡത്തിലായികാന്താകാരംഅർച്ചനയായർപ്പിക്കുവാനൊരുങ്ങേഅതിഗാഢം പുണർന്നതിലോലനായിഅഹിർബുധ്ന്യനോ ഉമാപതിയായി.അനന്തമാർന്നാനന്ദനാട്യാധീശനോഅനുരാഗപ്പരവേശമശ്രുപൂജയാൽഅഖിലശയനതൃപ്തിക്കായിയംഗനഅഭയത്താലെയാശ്രയലബ്ധിയാൽഅനുരക്തരായന്യോന്യമലിയുവാൻ.അതിഖ്യാതിയാർന്നുത്തമകുടുംബംഅർഭകരുണ്ടാകാനായിയാശയേറെഅതിദിവ്യമൂകാനുതേജസ്സാർന്നവർഅതിവസിക്കുന്നു കൈലാസത്തിൽ.അദ്ധ്യാത്മികപ്പൂർണ്ണതപ്പൂവിരിയുന്നുഅജന്യമൊഴിക്കാനർത്ഥശരീരികൾഅമർത്യാദരവിനുപാത്രീഭൂതരായല്ലോഅന്യോനമനുരാഗവിവശാഭോഗമായി.

എന്റെ വട്ട് ചിന്തകൾ

രചന : സത്താർ പുത്തലത് ✍️ മനസ്സിനുള്ളിലെ ദുഃഖങ്ങളും വേദനകളും തട കെട്ടി നിർത്തിയ നദി പോലെയാണ്ഒന്നു പൊട്ടിയാൽ കുത്തിയൊലിച്ചു ഒഴുകുംജീവിതംഅതെത്രയും മനോഹരമാണെന്ന്പറയുവാനാവാത്തവരുടെത്കൂടിയാണീ ഈ പ്രപഞ്ചംമോഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമിടയിൽ വിധികളാൽ ബന്ധസ്ഥരായ ഹതഭാഗ്യരായ എത്രമാത്രംമനുഷ്യരുണ്ട്, ഈ ഭൂമിയിൽസ്വപ്നങ്ങളും പ്രതീക്ഷകളും കെട്ടടങ്ങിയ ചാരവും പേറി…

മഹാസമാധി

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ മൗനത്തിന്റെ തീരത്ത്ഒരു ദീപം അണഞ്ഞതല്ല,അനന്തതയിലേക്കൊരുവാതിൽ തുറന്നതായിരുന്നു.കാലത്തിന്റെ കാൽപ്പാടുകൾക്കപ്പുറംകരുണയൊരു നദിയായിശാന്തമായി ഒഴുകിപ്പോയി;അതിന്റെ തീരങ്ങളിൽഇന്നും മനുഷ്യഹൃദയങ്ങൾആശ്വാസം തേടുന്നു.ഒരു മഹാത്മാവിന്റെ യാത്രമണ്ണിൽ അവസാനിക്കുമ്പോൾ,അത് ചരിത്രത്തിന്റെ അവസാനമല്ല,ചിന്തകളുടെ പുതിയ പ്രഭാതമാണ്.ശരീരം നിശ്ചലമായാലുംവാക്കുകൾ സഞ്ചരിച്ചുകൊണ്ടിരിക്കും;പാദങ്ങൾ നിൽക്കുമ്പോഴുംപാതകൾ നീളും,അനീതിക്കെതിരെ,അജ്ഞതയ്ക്കെതിരെ,മനുഷ്യനെ മനുഷ്യനായി കാണുന്നഒരു…

മരണശേഷമുള്ള പ്രണയം

രചന : ജോർജ് കക്കാട്ട് ✍️ ഓർമ്മകൾ ഉറങ്ങുന്ന നിശ്ശബ്ദമായ നിഴലുകളിൽ,ഒരിക്കൽ ഉജ്ജ്വലമായിരുന്ന പ്രണയം,ആഴത്തിൽ മറയ്ക്കപ്പെട്ടിരിക്കുന്നു.കാലം ഒരു വലിയ വിടവായി നീണ്ടുനിന്നു,പറയാതെ പോയ വാക്കുകളുമായി ഹൃദയങ്ങൾഭൂതകാലത്തോട് ബന്ധിക്കപ്പെട്ടു.വർഷങ്ങളോളം അകന്നുനിന്നപ്പോൾ നിശ്ശബ്ദത വളർന്നു,എങ്കിലും പ്രണയത്തിന്റെ മൃദുവായ,സത്യസന്ധമായ പ്രതിധ്വനികൾ അവശേഷിച്ചു.ഒരു മൃദുവായ മന്ത്രണം, മങ്ങുന്ന…

സ്മൃതിയിലാണ്ട ഞാൻ

രചന : യൂനസ് മണത്തല ✍️ സ്മൃതിയിലാണ്ട ഞാൻഞാനൊരു മണ്ണെണ്ണവിളക്ക്ഇരുട്ടിന്വെളിച്ചം കടം നൽകിയിരുന്നുപുകമറഞ്ഞ ചിമ്മിനിയിൽഒരു ചെറുനാളംഒരു വീടിന്റെരാത്രി കാത്തുഎന്റെ വെളിച്ചത്തിൽഅക്ഷരങ്ങൾ മുളച്ചുകുഞ്ഞിക്കണ്ണുകളിൽസ്വപ്നങ്ങൾ തെളിഞ്ഞുഅടുക്കളപ്പുകയിലുംഅത്താഴച്ചൂടിലുംഞാനുംവീട്ടിലെ ഒരാളായിരുന്നുവൈകിയ കാലടികൾക്ക്വാതിൽപ്പടിയിൽഞാൻ കാവലിരുന്നുകാറ്റുവന്നുതിരി ചിമ്മിവീണ്ടും തെളിഞ്ഞുഎന്റെ ചിമ്മിനിയിൽകാലംകരിപിടിച്ചുപിന്നെയൊരു നാൾവൈദ്യുതി വന്നുവെളിച്ചം കൂടിയപ്പോൾഞാൻമറവിയിലായിപഴയൊരു മൂലയിൽചിമ്മിനിയുംവറ്റിയ തിരിയുംഎങ്കിലുംഎന്റെ മങ്ങിയ വെളിച്ചംആ…

അരികുജീവിതങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ ✍️ ചില അവസരങ്ങളിൽഞങ്ങളുടെ നഗരംരണ്ടായി ഭാഗിക്കപ്പെടും.ചൈനീസ് വന്മതിൽ പോലെ,ബെർലിൻ മതിൽ പോലെഅവ്യക്തമായഒരു മതിൽ ഉയരും.പ്രൗഢയായ നഗരംഒരു വശത്ത് ത്രസിക്കും.ഞങ്ങളുടെ പുഴുക്കുത്തായചേരി പ്രദേശം മറുവശത്ത്തല കുനിച്ച് നില്‍ക്കും.രാജകീയ പ്രൗഢിയുടെനഗരത്തിന്‍റെ ഇണചേർന്നൊഴുകുന്നരാജവീഥികളിലൂടൊഴുകുന്നവാഹനങ്ങളുടെ ഒഴുക്കുണ്ടാവും.നഗരത്തിലെവരേണ്യ വിഭാഗത്തിൽപ്പെട്ടമനുഷ്യർ ഞങ്ങൾക്കദൃശ്യരാകും.ആഡംബരത്തിന്‍റെ വിളംബരംഉയർന്നുകൊണ്ടേയിരിക്കും.കൊടി വെച്ച കാറുകൾഹോണടിച്ച്…

📚📚 ഗ്രന്ഥശാല ദിനം. 📚📚📚📚✍️*

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ വിജ്ഞാനവാതായനം തുറന്നേകുന്ന-യുദയാർദ്ര സുകൃതമാണാ,രമ്യ സ്മരണകൾഹൃദയത്തിലുണരുന്ന വായനാനുഭവം;അലിവുന്നുദയമാക്കുന്നു ഗ്രന്ഥാലയം.അനുവാചകർക്കാർദ്ര ചിന്തകൾ പകരുവാൻഅനുഭവപാഠങ്ങൾ പങ്കുവച്ചീടുവാൻഗ്രാമീണ ബാല്യങ്ങളാഘോഷമാക്കുവാൻചിന്തതൻ ചിറകുകൾ നേടുവാ,നുപരിയാ,പുസ്തകത്താളുകൾ തൊട്ടു വായിക്കയാൽമനസ്സിലായിഷ്ടവസന്തമേകീടുമീ,ഗ്രന്ഥാലയത്തിന്റെ, ധ്യാന സുഖമറിയുവാൻവരികയീ, വിജ്ഞാന വഴികളിൽ സകലരും.സഹജരേ,നിത്യപാരായണം ചെയ്ക നാംഅറിവിൻ വഴി വിളക്കണയാതിരിക്കുവാൻഇരുൾമൂടി യുവതകൾ…

സ്വർഗ്ഗം—-(ഗദ്യ കവിത)

രചന : സുരേഷ് മങ്ങാട്ട് ✍️ കബീർ മരിച്ചെന്ന്,അയൽക്കാരനായിരുന്നു.കാണുമ്പോളൊരുപുഞ്ചിരി പതിവായിരുന്നു.കബീറെന്നാൽവലുതെന്നാണർത്ഥമെന്ന്,കൂട്ടുകാരൻ നിസ്സാറാണ്പറഞ്ഞുതന്നത്.കബീർ നന്മയുള്ളമനുഷ്യനായിരുന്നു,അവന്റെ സ്നേഹത്തിന്മതമില്ലായിരുന്നു.അതുകൊണ്ടവൻസ്വർഗ്ഗത്തിലേയ്ക്കാവുംപോയതെന്ന് നിസ്സാർപറഞ്ഞു കൊണ്ടിരുന്നു.പക്ഷെ സ്വർഗത്തിലൊരുപ്രശ്നമുണ്ടാവും,ആരാണു നീയെന്നാരെങ്കിലുംചോദിച്ചാൽ,കബീറെന്നല്ലേയവനുപറയാൻ പറ്റൂ.വലിയവനുംചെറിയവനുമുണ്ടെങ്കിലതുപിന്നെങ്ങനെസ്വർഗ്ഗമാവും?അതുഭൂമിയെന്നുപേരുള്ളനരകമാവില്ലേ..?

“ജീവിതമെന്ന മനോഹര ഭ്രാന്ത്.”

രചന : മുഹമ്മദ് സവാദ് ✍ തലതിരിഞ്ഞൊരു ലോകത്തിൽ,ചിറകില്ലാതെ പറക്കുന്ന ചില സ്വപ്നങ്ങൾ.ചായക്കോപ്പയിൽ തിരമാലകൾ ഇളകുമ്പോൾ,കടലാസുതോണിയിൽ ഞാൻ കടൽ താണ്ടുന്നു.ക്ലോക്കിലെ സൂചികൾ പിന്നോട്ട് പായവേ,ഇന്നലെയുടെ നാളെയിൽ ഞാൻ വീണുപോയി.കരയുന്ന മേഘങ്ങളെ നോക്കി ചിരിച്ചുകൊണ്ട്,ചുട്ടുപൊള്ളുന്ന മഴത്തുള്ളികളെ ഞാൻ പോക്കറ്റിലൊളിപ്പിച്ചു.മിണ്ടാത്ത വാക്കുകളുടെ മാറ്റൊലി കേൾക്കാൻ,ചെവിപൊത്തി…

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു?🙏🙏

രചന : രവനീഷ് രാമൻ ✍ നന്ദി…ആരോട് ഞാൻ ചൊല്ലേണ്ടു?എന്നെ സ്നേഹിച്ചവരോടോ—അതോ,സ്നേഹത്തിന്റെ അർത്ഥംഎന്നിൽ നിന്ന് എടുത്തുപോയവരോടോ?എന്നെ തകർത്ത വേദനകളോടോ—അതോ,തകർന്നപ്പോഴുംഎന്നിൽ ശേഷിച്ചഞാനെന്ന സത്യത്തോടോ?പോയവരോട്…നന്ദി പറയണമോ?പറയണം.അവർ വിട്ടുപോയ ശൂന്യതയിൽഞാൻ എന്നെത്തന്നെ കണ്ടെത്തി.കാലത്തോട്…നന്ദി പറയണമോ?പറയണം.മായ്ച്ചുപോയ മുഖങ്ങൾക്കിടയിൽമാഞ്ഞുപോകാത്ത മുറിവുകൾചില വെളിച്ചങ്ങൾ ബാക്കിവെച്ചു.നന്ദി പറയേണ്ടത്ലഭിച്ചതിനുമാത്രമല്ല—നഷ്ടപ്പെട്ടതിനും,പറയാതെ പോയ വാക്കുകൾക്കും,എന്നെ ഇന്നത്തെ‘ഞാൻ’…