ഇങ്ങനെയും
രചന : പണിക്കർ രാജേഷ് ✍ മീനമാസത്തിലെ ചൂടരിച്ചീടുവാൻമെല്ലിച്ച കൈപ്പടം ചൂടി,മലിനമാംമുണ്ട് തെരുപ്പിടിച്ചുകൊണ്ട്മണ്ടിയടുക്കുന്ന ദേഹം! കായബലമുള്ള കാലങ്ങളത്രയുംകാത്തുസൂക്ഷിച്ചു കുടുംബം.കാന്ത കളമൊഴിഞ്ഞേറെക്കഴിയാതെകലിതുള്ളിയോടിച്ചു മക്കൾ! “അച്ഛൻ ചുമച്ചുതുപ്പുന്നൊരാ അങ്കണംആതുരരാക്കുമെല്ലാരേം”.ആദ്യം പറഞ്ഞതോ അരിയിട്ടുവാഴിച്ചആദ്യസുതന്റെ കളത്രം. ഉന്നതനായിക്കഴിഞ്ഞ രണ്ടാമനോഊര വളഞ്ഞവനച്ഛൻ!ഊരിൽ പ്രമാണികൾക്കൊപ്പം നടക്കുവാൻഉന്നതിയത്ര പോരത്രേ! ആരുമറിയാത്ത, ആലംബമില്ലാത്ത,അപരിചിതരുടെ…