മിഴിവാളുന്ന വിഷുപക്ഷി.
രചന : ജയരാജ് പുതുമഠം. ✍ പൂനിലാവേറ്റ് പുഷ്‌പ്പിച്ചപൂ മുഖവുമായിപുലരിയിൽ പുണർന്നെന്നെഉണർത്തുന്ന വിഷുപ്പക്ഷീ,പാടൂ…കാലത്തിൻ നിയതമാം നാദങ്ങളിൽകുളിരണിയട്ടെ കൈരളീമാനസംനിൻ ഗാനശകലങ്ങളേറ്റ്പൂത്തുലയട്ടെ വിഷുസുമങ്ങൾഅലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂഹൃദയവാതായനങ്ങൾ-തുറന്നൊരു പ്രണയഗാനംഅഹങ്കാരംവിട്ട് തുറന്നൊഴുകട്ടെആലാപനഗായത്രി തൻസ്നേഹവർണ്ണ വൃഷ്ടികൾമിഴിവാളുകയാണ് പ്രകൃതി മെല്ലെഎൻ അകക്കാമ്പിൽകൊളുത്തിവെച്ച നിറദീപംപോൽകാലിടറിയ ഇടങ്ങൾസാന്ത്വനദളങ്ങൾ ചിതറി തളിർക്കട്ടെഅകത്തളങ്ങളിൽ പൂക്കാവടികൾവിരാമമില്ലാതെ ആട്ടം തുടരട്ടെമായികമാം…