Category: അറിയിപ്പുകൾ

കാവൃമതി**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍️. മനോഹരികളാം ,നക്ഷത്രവൃത്തമതിൽ,മിന്നും മതി കാവൃംനീ കലാവതിയാം ,മമ മനാലംകൃത തോഴിയായ്….നിൻ നയനമതിൽ,മരുകും രസമുകുളങ്ങൾ,നീയറിയാതെ നുകർന്നു,മടിയിൽ തലചായ്ച്ചു,നിന്നെ നിറച്ചു നിരകളായ്….മമസഖി നീ, ജന്മാന്തരത്തിലും,നീലനിലാവിലും ,മഴയിലും, മഞ്ഞിലുംനീ താപമേകി ,തപസ്സായ്.മതാവായ് ,വെളിച്ചത്തിൻ….നീ മായാതെ ,മറയാതെ,നീര്‍മുത്തായ്,മോഹത്തിൻ,നാലുകെട്ടിൽ….മധുവൂറും ,പൂവായ്…

“രൂപങ്ങൾ”

രചന : പട്ടംശ്രീദേവിനായർ✍️ എവിടെയോ കണ്ടു മറന്ന രൂപം…എവിടെയോ വച്ചു മറന്നപ്രതിരൂപം…എവിടെയോ കേട്ടു മറന്ന ശബ്ദം…,എവിടെയോ നഷ്ടപ്പെട്ടസാന്നിദ്ധ്യം…“”കഴിഞ്ഞുപോയ കാലത്തിന്റെ കാവ്യരൂപം…..!കഴിയാൻ കാത്തിരുന്നകാമുകീ ഭാവം…..!കാലത്തിന്റെ കമനീയ,കവിതാ,ശില്പം….കണ്ണീരിന്റെനനവിൽ…,കാഴ്ചയുടെ മറവിൽ,കാലത്തിന്റെ കടലാസ്സ് താളിൽ….കഥാ തന്തുക്കളാകാൻകാത്തുനിന്നില്ല….കാലത്തിന്റെ,കാണാക്കയങ്ങളിൽ..കാണാതെ കൂപ്പുകുത്തിയ അവയെ..കാണാൻ കൊതിച്ചുകടലാസ്സ് തോണിയിൽകടന്നുപൊയ്ക്കൊണ്ട്,കാണുന്നു,!”ഞാനും.”()

കറുപ്പഴക്

രചന : ഷറീഫ് കൊടവഞ്ചി ✍ വർണ വെറിയാൽവിഷം ചീറ്റിയഗതകാല നീചത്വമേതിരിച്ചു വരുന്നുവോവീണ്ടുമീ ഭാരതമണ്ണിൽമഹാഭാരതരചനയ്ക്കായ്ധീവര വ്യാസനെനിയോഗിച്ചവർരാമായണസൃഷ്ടിക്കായ്കാട്ടാളവാല്മീകിയെവിളിച്ചവർഭരണഘടനാശില്പിയായിഅംബേദ്കറെഏൽപ്പിച്ചവർദളിതരുടെ മുതുകുചവിട്ടുപടിയാക്കിസിംഹാസനത്തിൽകയറിക്കൂടിയവർഅടിയാത്തിയുടെഅടിവസ്ത്രംവലിച്ചൂരിനഗ്നയാക്കിഅടിയാന്റെനെഞ്ചത്തേക്കാഞ്ഞുചവിട്ടിഅട്ടഹസിച്ചവരല്ലോസവർണഭരണ പുംഗവർ…കാനനത്തിൻ കാവലാളാംദ്രാവിഡകുലത്തെയാകെകാട്ടാളക്കൂട്ടങ്ങളാക്കിനിശാചരരെന്നോതിനിഷ്കാസനം ചെയ്തില്ലേ?ആര്യപ്പേക്കോലങ്ങളുടെപത്തായപ്പുരകളിൽസമ്പത്തുനിറയ്ക്കാൻമണ്ണിലും വിണ്ണിലുംവിയർപ്പൊഴുക്കികരിവാളിച്ചുപോയഅധ്വാന വർഗ്ഗത്തിൻകറുപ്പിനെനോക്കിനീചരെന്നുംരാക്ഷസരെന്നുംചാപ്പ കുത്തിയില്ലേ!നിങ്ങൾ ചാപ്പ കുത്തിയില്ലേചുട്ടു കൊല്ലാൻചുമടെടുക്കാൻകാമം തീർക്കാൻപിച്ചി ചീന്താൻകെട്ടി തൂക്കാൻപട്ടിണിക്കോലംദളിതർ മാത്രം…കറുപ്പിൻ്റെഗതകാലത്തെവികലമാക്കിചരിത്രം കുറിച്ചആര്യഭക്തരുടെഗോപുര വാതിൽചവിട്ടിത്തുറന്നുപൊരുതി വാങ്ങണംചെങ്കോലും ചിലങ്കയും

സ്നേഹനിലാവുകൾ

രചന : സി.മുരളീധരൻ✍ ഓർമ്മയിലുണ്ടൊരു സുന്ദര കാലംനിർമ്മല ഹൃദയ വികസ്വര ബാല്യംബന്ധുജനങ്ങൾ അയൽപ്പക്കങ്ങൾബന്ധുര ബന്ധ മുണർത്തിയ കാലംഓണം വിഷു തിരുവാതിര റംസാൻപുണ്യമെഴുന്നൊരു ക്രിസ്തുമസ് നാളുംവർണ്ണ മനോഹര മാക്കാൻ നമ്മൾകർമ്മം സൗഹൃദ പൂർണ്ണമതാക്കിക്രൂരത തീവ്രത ലഹരികൾ മാറ്റിഓരോ ഹൃദയ ദളങ്ങൾ തോറുംസ്നേഹ നിലാ…

നിന്നിലലിയുമീ കർമ്മകാണ്ഡം.

രചന : ലത അനിൽ ✍ നാലുമണിക്കനവുകളെ വാട്ടിവെച്ചേ…നോവാൽ പത്തായം നിറച്ചുവെച്ചേ…നിരാശ പാഥേയമായെടുത്തു വെച്ചേ…വികാരകാളിന്ദിയ്ക്കണ കെട്ടിവെച്ചേ….സ്മൃതിഗോക്കളെയെല്ലാം തഴുകിനിർത്തീ,കായാമ്പൂസങ്കല്പങ്ങൾ കോർത്തുകെട്ടീ…നിന്നെ പിണക്കിയതോർത്തു വിങ്ങിനിൽക്കുന്നീ ഗോപിക ശ്യാമവർണാ….നീയെന്റെ ചാരത്തു ചേർന്നുനിന്നാൽ…നീളെ പ്രതീക്ഷകൾ പൂത്തുനിൽക്കും.ആ മണിവേണു സ്വരമുതിർത്താൽആനന്ദമധുരം കിനിഞ്ഞിറങ്ങും.നിന്നോടൊത്തിറങ്ങുന്ന നേരം..അഴലങ്ങു ദൂരെ പോയൊളിക്കും.നീയെന്നെയെന്നേ കവർന്നതല്ലേ…നശ്വരശരീരമേ ബാക്കിയുള്ളൂ?…അനുവാദമാരോടിനി…

തുലാവർഷക്കുളിരിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഓണംഘോഷിച്ചോടി മറഞ്ഞുമാവേലിതമ്പ്രാൻ പ്രജകളുമൊത്ത്കന്നിമാസം വന്നു കഴിഞ്ഞുകന്നിക്കതിർമണി കൊയ്യാറായിമാടത്തക്കിളി പാടിനടന്നുനെന്മണി കൊത്തിത്തിന്നാനായി.കൊയ്ത്തരിവാളായ് കർഷകരെത്തിനെൽകതിരുകളെല്ലാം കൊയ്തുകഴിഞ്ഞു.തുള്ളിക്കൊരുകുടം എന്ന കണക്കെതുലാവർഷപ്പെയ്ത്തു തുടങ്ങിവെള്ളിടിവെട്ടി മഴപെയ്തുവയലുകളെല്ലാം പുഴപോലായി.തുലാവർഷക്കുളിർ മഴ കൊണ്ട്ഭൂമിപ്പെണ്ണും നിന്നുവിറച്ചുമാനത്തു ചന്ദിരൻ ചിരിതൂകിമഴമേഘങ്ങൾ താനെ പോയ്.

കല്ലടയാറിൻ

രചന : കാവ്യമഞ്ജുഷ.✍️ കല്ലടയാറിൻ മടിയിൽഅനുപമ ദിവ്യപ്രഭയിൽഒരു തേജോമയരൂപംപൊന്നുതേവരുടെ രൂപം……… സരസീരുഹ ദളനയനയുഗളംകാരുണ്യാമൃതവർഷരസംശംഖചക്രഗദാപങ്കജങ്ങളാൽനാലു തൃക്കൈകൾ തന്നഴകും… ചെറുപൊയ്കയിൽ നീ വാഴുമ്പോൾചെറുതാകുന്നെന്നഹം ഭാവംഅരയാലിൽ നീയരുളുമ്പോൾഅകതാരിൽ നിൻ തിരു രൂപം… നാരായണനാം നിന്നരികിൽനരനായ് ഞാൻ വന്നണയുമ്പോൾനിറപുഞ്ചിരിയാൽ നീയെന്നിൽനിറയുക വേണം ഭഗവാനേ…….,

വാർദ്ധക്യചിന്ത

രചന : പണിക്കർ രാജേഷ് ✍️ കാലം കൊഴിച്ചിട്ട ഓർമ്മകൾ തേടിയോകാലടിപ്പാടിന്റെ സൂചന തേടിയോകാവിൽ, ഭഗവതിക്കോലങ്ങൾ നോക്കിയോകെട്ടിലമ്മയ്ക്കിന്ന് ആധിയേറി? കൊട്ടമറിഞ്ഞ പഴുക്കപോലന്നൊക്കെകുട്ടികളോടിക്കളിച്ചൊരാ അങ്കണംകാൽത്തളയിട്ട പൊൻകാലുകളോടാതെകറുക വളർന്നുകാടേറിക്കിടക്കുന്നു. പുത്തൻതലമുറ പറുദീസ തേടിയാപശ്ചിമദിക്കിലേയ്ക്കോടിമറഞ്ഞപ്പോൾപടുതിരി കത്താതെ നിലവിളക്കുംനോക്കിപ്രതീക്ഷതൻനോട്ടമെറിഞ്ഞിരിക്കാം! പാടംകടന്നെത്തും പവനന്റെ ലാളനപതിവായി നൽകും കുളിരുമാത്രം,പടിയേറിയെത്തുവാനാരുമില്ലെങ്കിലുംപതിവായിപ്പോയോരു ശീലമാണ്.

ലോക കവിതാ ദിനം കവിതഇലഞ്ഞിപ്പൂ.

രചന : ശാന്തകുമാരി . A P✍ ഇള വെയിൽ ഇലകളിൽകളഭച്ചാർത്തണിയിച്ചഇലഞ്ഞിപ്പൂമരച്ചോട്ടിൽപുലർ വേളയിൽമഴ മേഘം പൊഴിയ്ക്കുന്നനീർമണി മുത്തു പോൽഇളം തെന്നൽ തലോടുമ്പോൾകൊഴിയും പൂക്കൾഇലഞ്ഞിപ്പൂ സുഗന്ധത്താൽപരിസരമാകവേ സുഖമാർന്നശീതളക്കാറ്റൊഴുകിയെത്തുംകിതച്ചെത്തും കാറ്റേറ്റ്ഇലഞ്ഞിപ്പൂ കൊഴിയുമ്പോൾഇലക്കുമ്പിൾ നിറയെ ഞാൻപെറുക്കി വയ്ക്കാം.പനന്തണ്ടിൻ നൂലിൽ കോർത്തഇലഞ്ഞിപ്പൂമാല ഞാൻമുടിത്തുമ്പിൽ ചാർത്തിയബാല്യകാലംഇലഞ്ഞിപ്പൂ ചൊരിയുന്നപരിശുദ്ധ പരിമളംവീശുദ്ധമാം…

രതിമൂർച്ഛ കാത്ത് ഒരു സുന്ദരി

രചന : ആന്റണി കൈതാരത്തു ✍ പകലിനെ മൃദുവായി ചുംബിച്ച്സന്ധ്യ യാത്രയാക്കുന്നു.മറന്നുപോയ ഒരു നൂലു പോലെസമയം അഴിഞ്ഞുവീഴുന്നു.ഒടുക്കത്തിനും തുടക്കത്തിനും മധ്യേനിറങ്ങളുടെ നിശബ്ദ ഭാഷണം.പോക്കുവെയിലിന്റെസുതാര്യമായ പുതപ്പിൽഅവളുടെ നഗ്നത തിളങ്ങുന്നു.ശാന്തമായ നെടുവീർപ്പുകളിൽ,അവൾ,ഒരു കവിയുടെ സ്പർശനം കൊതിച്ചു.രാത്രിയിൽ പിണക്കങ്ങൾ പൂക്കുന്നതു പോലെഅവൻ്റെ വിരലനക്കങ്ങളിൽഉടലിൽ വാക്കുകൾ പൂക്കുന്നതുംഭാഷ…