മാതൃഭാഷ**
രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍ മലരായ്,മധുവായ്,മണമായ്,മാതാവായ്,മാതൃഭാഷ-മനുഷൃന്.മറുമൊഴി-മറക്കാതെ-മുഴുകുന്നു,മന്നവർ,മർതൃർ-മമ നാട്ടിലും.മമ മണിക്കുട്ടി,മടിതട്ടിൽ-മിഴിതുറന്നു-മൊഴിയുന്നു-മധുകണങ്ങൾ .മമ ദേശാനൂറുകൾ,മന്ദഹാസമുതിർത്ത്,മഴയായ് ,മധുമഴയായ്,മണ്ണിലുതിരട്ടെ.മാനത്തിൻ-മടിയിൽ ,മിന്നും താരാമായ് .മതി കലയായ് നിന്നെമതിവരാതെയെൻമാറോടു മുറുക്കെ-മുത്തമേകി താരാട്ടാം.