കേരളം മനോഹരം
രചന : തോമസ് കാവാലം.✍. വസന്തംവന്നുഷസ്സാകെ വിരവോടു വർണ്ണമിട്ടുസുഗന്ധത്താൽ നിറയുന്നു കേരളക്കര.മലകളിൽ മലരുകൾ മരന്ദകമൊഴുക്കുമ്പോൾമലയാളം മൊഴിയട്ടെ കവിത പോലെ.കൈരളിതൻ കരസ്പർശം കരളതിൽ കരുതീടുംതുരുതരാ മുത്തമിടും തിരകൾ പോലെഒരുമയിൽ ചേതോഹരമൊഴുകിടും പുഴകളുംകരുതലായി നിന്നീടുന്നു സഹ്യശൃംഗവും.കുയിൽപ്പാട്ടിൽ കുളിർകോരും കോടമഞ്ഞിൻ ഗ്രാമങ്ങളുംമയിലാടും മലയിലെ മാന്തോപ്പുകളുംമരതകപ്പട്ടുപോലെ മലകളും…
