🦍 ഇതു കവിതയല്ല🦍
രചന : കൃഷ്ണമോഹൻ കെ പി ✍ കുത്തി മുറിയ്ക്കല്ലേ… എൻ ഹൃദയത്തിനെ,കത്തികളെല്ലാരും ,മാറ്റിവയ്ക്കൂ……കൊത്തിവലിയ്ക്കല്ലേ എൻ്റെ കരളിനെ,കുത്തിക്കുറിയ്ക്കുവാൻ വേള നൽകൂ …..ആത്മാവിൻ നോവുകൾ ചിന്തയിലെത്തുമ്പോൾ,ആവിഷ്‌ക്കരിക്കുവാനക്ഷരങ്ങൾ …..ആത്മീയതയും, ദാർശനികത്വവും,ആരതി കൈയേന്തിയെത്തിടുന്നൂ…ഇഷ്ടാനിഷ്ടങ്ങളോ, വ്യക്തി പ്രഭാവിതം,ഇഷ്ടങ്ങൾ, ശാശ്വത സത്യമല്ലാ……ഇന്നു നാം വാഴുന്ന ഭൂമി തൻ മാറിടം,ഈഷലാൽ,…
