അമ്മയോട്
രചന : എം പി ശ്രീകുമാർ ✍ “മണ്ണിലിറങ്ങേണമമ്മെമണ്ണിൽ കളിക്കേണമല്ലൊപൂക്കൾ പറിക്കേണമമ്മെപൂമണമേല്ക്കണമല്ലൊചന്തത്തിൽ മുറ്റത്തു തുള്ളി-ച്ചാടിനടക്കേണമല്ലൊതുമ്പപ്പൂ പോലെ ചിരിച്ചുതുമ്പിക്കു പിന്നാലെ പോണംനല്ല മലയാളപ്പാട്ടിൽചാഞ്ചക്കമാടേണമൊന്ന്കൊച്ചുകിളിപ്പാട്ടുകേട്ടുകാതോർത്തവകളെ നോക്കിമാമരക്കൊമ്പുകൾ തോറുംപാറുന്ന കാഴ്ചകൾ കണ്ടുമഞ്ഞണിപ്പുല്ലിൽ ചവുട്ടിമണ്ണിൽ നടക്കേണമമ്മെമഞ്ജിമ തൂകുന്ന കാല്യംകാണാതെ പോകുന്നെൻ ബാല്യംകൂപമണ്ഡൂകത്തെ പോലെകൂട്ടിൽ കഴിയണൊ ഞാനുംനല്ലിളം കാറ്റു…