ദുഃഖങ്ങള്‍ വിൽക്കുന്നവള്..(ചിക്കി)
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍️ ചിക്കി…….ചിക്കി, സുന്ദരിയായിരുന്നു.ഹൃദയത്തിൽ, കയറിതാളം ചവിട്ടുന്ന സുന്ദരി…..ബോബ്ചെയ്ത,ചുരുള്‍മുടി….മെലിഞ ശരീരം,കറുപ്പിനെതോല്പ്പിക്കാന്വേണ്ടിമാത്രം,വെളുത്ത ശരീരം.സാരിയുടുത്തുനില്ക്കുന്നചിക്കി സുന്ദരിയാണ്…..!ചിക്കിസുന്ദരിയാണെന്ന്,ചിക്കിക്കറിയുമോ എന്തോ….!തമ്മയ്യനും,ഡിക്കിയും,ചിക്കിയുടെ,സഹോദരന്മാരാണ്.രണ്ടുപേരും,നല്ലഫുട്ബോള്‍കളിക്കാരാണ്.ഡിക്കിയാണുമിടുക്കന്‍.മെലിഞ്ഞ ഡിക്കിവില്ലുപോലെവളഞ്ഞ്ശരവേഗത്തില് പന്തുമായിഗോള്മുഖത്തേക്കുമുന്നേറുന്നത്ആകാംക്ഷയോടെ,നോക്കിനിന്നിട്ടുണ്ട്.തമിഴ് അക്ഷരമാലപഠിക്കാന്‍,ഗ്രെയ്സിടീച്ചറുടെ,വീട്ടിലേക്കുപോകുമ്പോഴാണ്,സാധാരണ,ചിക്കി,തേയിലക്കാടിനിടയിലൂടെയുള്ളറോഡുകളീലൂടെ നടക്കാനിറങ്ങുന്നതു കണ്ടിട്ടുള്ളത്.മൂടല്‍മഞ്ഞിനെതിരെ,സാരിത്തലപ്പുകൊണ്ടു പുതച്ച്,കുന്നിന്‍ചരിവുകളിലൂടെ നടന്നുനീങ്ങുന്ന ചിക്കി,ദുഃഖങ്ങളുടെ,കൂമ്പാരമാണെന്നുതോന്നിയിട്ടുണ്ട്.ദുഃഖങ്ങളുടെ,മൊത്തക്കച്ചവടക്കാരി…….!ദുഃഖങ്ങള്‍ വില്ക്കുന്നവള്……..!!ചിക്കീ…..നീയിപ്പോൾ ജീവിച്ചിരിപ്പുണ്ടോ……?ചിക്കീ…… നിനക്കിപ്പോളോര്മ്മയുണ്ടോഈ ചെറിയമനുഷ്യനെ?ഞാനിപ്പോള്‍,ദുഖങ്ങളുടെ കാവല്‍ക്കാരനാണ്.വെറുതെ ജീവിച്ചിരിക്കുന്ന കാവല്ക്കാരന്…….!!