Category: അറിയിപ്പുകൾ

എണ്ണൽ സംഖ്യകൾ💐💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട് ✍️ ഞാനാദ്യമായ്ഗർഭാപാത്രത്തിൽസംഖ്യകളുടെകൂട്ടികിഴിച്ചിൽ കേട്ടു….അച്ചനുമമ്മയുംമാസത്തിന്റെ ദിനമെണ്ണിഏഴ്മാസത്തിനിനിയേഴ്ദിനംമാത്രമെത്തിയല്ലോവയറ്റ് പൊങ്കാലക്കായ്…ആശുപത്രിയിലെകമ്പ്യൂട്ടർ ഡാറ്റയിൽപതിഞ്ഞുകൃത്യകണക്കാംപ്രസവദിനത്തിന്റെ കൃത്യത…മുത്തച്ഛനിത്തിരിവശ്യമില്ലാതെചൊല്ലിരണ്ട്ദിനംതള്ളിയാൽഅത്തത്തിൽ പിറന്നാലിനിശുഭമാകില്ലമാതുലനത്അരിഷ്ടയായ്ത്തീർന്നിടാം..ജനിച്ചിട്ടിത്തിരി മാത്രകഴിയാതെകുഞ്ഞിനെകാണാനെത്തിയഅയൽപക്ക,ഭംഗിവാക്കായ് ചൊല്ലിഎറിപ്പുള്ളനാളാണിവൻതെറിച്ചവിത്തായ് തീർന്നിടും….ഗണിച്ച് ഫലംചൊല്ലി ഗണകനുംമുഖകാന്തിയില്ലാതെ….അന്തഛിദ്രമാകുമീതറവാട്മുജ്ജന്മകർമ്മഫലമായിടാം…ആദ്യാക്ഷരം കുറിച്ചപ്പോൾവികടസരസ്വതിയുംപിഴയിട്ടുവിധിവൈരൂപ്യമാംവിതുമ്പലിൽമറവിയൊരുഭൂതമായ്ഗമിച്ചിടാം..മനസ്സിലുറഞ്ഞാമുൻവിധികളെമനനം ചെയ്ത് ഞാനെന്റെശിഷ്ടകാലത്തിനായെണ്ണികണക്കിനെവശത്താക്കിയിനിതോക്കുകില്ലൊരുനാളും…നേടിടുമീയെണ്ണൽസംഖ്യയിൽകാലത്തിന്പോലുംതിരുത്തുവാനാകാത്തകണക്കിന്റെസ്പന്ദനമീഭൂഗോളത്തിന്റെആപ്തമാം സ്പന്ദനങ്ങൾവട്ടപൂജ്യത്തിലുംസംഭൂജ്യമായ്….

കുമ്പസാരം

രചന : മോളി സുബാഷ്. ✍. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കാതെ,പാപംചെയ്തു കൂട്ടിയാൽമരിച്ചുകഴിയുമ്പോൾ തെമ്മാടിക്കുഴിലേക്കേഎടുക്കുകയുള്ളൂയെന്ന് സ്വപ്നത്തിൽദൈവദൂതൻ പ്രത്യക്ഷപ്പെട്ട് പറയുകയായിരുന്നു.പാപഭാരത്താൽ തലകുനിഞ്ഞുപോയയെന്റെയരികിലേക്ക് കുമ്പസാരക്കൂടുമായ്നടന്നടുക്കുകയായിരുന്നു ദൈവം.ആന, മയിൽ,ഒട്ടകം,പൂച്ച മുതൽ പാമ്പ്,പഴുതാര,പല്ലി തുടങ്ങിയ സകല ജീവജാലങ്ങളോടുംചെയ്ത പാപങ്ങളേറ്റുപറഞ്ഞു മനസ്തപിച്ചു.സകലമാന പൂക്കളെക്കുറിച്ചു-മില്ലാവചനം എഴുതിയുണ്ടാക്കിയ കാര്യംപറഞ്ഞപ്പോൾ ടിഷ്യു പേപ്പറെടുത്ത്കണ്ണുതുടക്കുന്നുണ്ടായിരുന്നു ദൈവം.പൂച്ചകളെ ദ്രോഹിച്ചതിന്…

“ചിരാത്”

രചന : ലീന ദാസ് സോമൻ ✍ പ്രകൃതി കനിഞ്ഞു പ്രപഞ്ചം ഉണർന്നുധരണിയിൽ തരുണി സൂര്യനെ വന്ദിച്ച്ചാരുതയാർന്ന നിന്നെ ചിരാത് എന്ന് വിളിക്കട്ടെനൊമ്പരത്തിൻ അമ്പരപ്പിൽമനസ്സിൽ പതിഞ്ഞ മുഖങ്ങൾഉപേക്ഷയില്ലാതെ ഉപേക്ഷിക്കവേപ്രാണ ജ്വാലയിൽ ഉദിക്കുന്നസത്യങ്ങൾ ആരവം മുഴക്കവേഇന്നലെ കൊഴിഞ്ഞതെല്ലാംവിധിയുടെ ചാർത്തെന്ന് ചിന്തിക്കവേതപിച്ചതും കൊതിച്ചതും നന്മയായി…

പൊയ്മുഖങ്ങൾ

രചന : ബിസുരേഷ്കുറിച്ചിമുട്ടം✍ അകമേ ദുഃഖം, പുറമേ ചിരി,അറിയാതൊരു പൊയ്മുഖമായി.നടനമല്ലോ, എല്ലാവരുമങ്ങനെയോ,വേണ്ടിവരുമ്പോഴണിയുന്നു പൊയ്മുഖം. സന്തോഷത്തിൻ്റെ നിറമുള്ള പൊയ്മുഖം,സമാധാനത്തിൻ്റെ വെള്ള പൊയ്മുഖം,സ്നേഹത്തിൻ്റെ തുടുത്ത പൊയ്മുഖം,ഇരുട്ടിലെ ഭയത്തിൻ്റെ കറുത്ത പൊയ്മുഖം. കഥകൾക്കു വേണ്ടിയല്ല, ജീവിതംകളിയല്ലല്ലോ, നേരംപോക്കുമല്ല,വേണ്ടി വരും ചിലപ്പോഴെല്ലാം,സത്യം മറയ്ക്കാൻ, മനസ്സു മറയ്ക്കാൻ. ഒരായുസ്സിലെ…

കവിതയും പാട്ടും

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ (ഓർക്കുക…….പാടൂ….ഇതുംകൂടി…..)ഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാൻ നമുക്കാളുവേണംഓർക്കുവാൻമാത്രം നമുക്കാകണംഓർത്തിരിക്കാനുള്ള മനസ്സുവേണം ഓർമ്മയിൽ ഒരുനേർത്ത തിരകളുണ്ട്ഓർമ്മയിൽ കടലിരമ്പങ്ങളുണ്ട്…..ഓർമ്മയ്ക്ക് കൂട്ടിന്നു പ്രകൃതിയുണ്ട്ഓർമ്മക്കൊരായിരം വഴികളുണ്ട്…. ഓർമ്മയ്ക്ക് കണ്ണുനീരൊപ്പമുണ്ട്ഓർമ്മയ്ക്ക് കളിചിരിക്കാലമുണ്ട്….ഓർമ്മക്കോരോർമ്മപ്പെടുത്തലുണ്ട്ഓർമ്മക്കൊരേകാന്ത വാസമുണ്ട്. ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മക്കൊരായിരം കൺകളുണ്ട്ഓർക്കുവാൻമാത്രം നമുക്കാകണംഓർമ്മയിൽക്കേൾക്കുന്ന ശബ്ദമുണ്ട്. ഓർമ്മക്കൊരൊറ്റപ്പെടുത്തലുണ്ട്ഓർമ്മക്കൊരോർമ്മക്കുറവുമുണ്ട്ഓർമ്മയ്ക്ക് ഓർമ്മകൾ ഓർത്തെടുക്കാൻഓർത്തിരിക്കാനുള്ള കഴിവുമുണ്ട് ഓർക്കുവാൻമാത്രംനമുക്കാകണംഓർത്തിരിക്കാൻ…

കണ്ണൻ്റെ മുന്നിൽ

രചന : ബിന്ദു അരുവിപ്പുറം ✍ കദളിപ്പഴം നറുവെണ്ണയുമായിന്നുംകണ്ണനു നൈവേദ്യമേകിടാനായ്തിരുമുന്നിലായി ഞാനെത്തിടുന്നേരംകണ്ണനങ്ങെന്തു തിളക്കമെന്നോ! ഒട്ടും പരിഭവം ചൊല്ലിടാതെ, തിരു-നാമങ്ങളേറ്റം ജപിച്ചു കൊണ്ടേകണ്ണനെ നോക്കി ഞാൻ കൺനിറച്ചു,നിർവൃതിയോടെ തൊഴുതു നിന്നു. കണ്ഠത്തിലോ നൽത്തുളസിമാല, നല്ലവാർമുടിക്കെട്ടിൽ മയില്പീലിയുംകൈയിലൊരോടക്കുഴലുമായെന്നുള്ളി-ലാമുഗ്ദ്ധരൂപം നിറഞ്ഞുനിന്നു. പീതാംബരം ചുറ്റി, കണ്ണെഴുതി, തിരു-നെറ്റിയിൽ…

അശ്വത്ഥാമാവ് (എന്റെ ചിന്ത)

രചന : ശബ്‌ന നിച്ചു ✍ നീചനായ ചിരഞ്ജീവിമുദ്രയാൽ നിങ്ങൾ അദ്ദേഹത്തെനോക്കി കാണുന്നുണ്ടോഅധർമ്മിയെന്ന് വിളിക്കുന്നുണ്ടോ..എനിക്കയാൾ നീതിമാനായസുഹൃത്താണ്..അവഗണനയുടെ പ്രതിരൂപമാണ്..തഴയപ്പെടലുകളുടെനേർചിത്രമാണ്…ദ്രോണ പുത്രനെന്ന്പേരിൽ ഒതുങ്ങിപ്പോയവനാണ്പിതൃസ്നേഹമത്രയുംഅർജുനനിൽ ചൊരിയുന്നത്കണ്ട് മുറിപ്പെട്ടുപോയവനാണ്..അല്ലെങ്കിലും ചേർത്തു പിടിക്കലുകളാണ്നമ്മെ സ്നേഹിക്കാൻ പഠിപ്പിക്കുന്നത് ..ദുഷ്ട്ടനെന്ന് മുദ്രചെയ്യപ്പെട്ടസുയോധനനിൽ മാത്രമേചേർത്തുപിടിക്കലുംപകുത്തുനൽകലും ഞാൻ കണ്ടിട്ടുള്ളു…അതെങ്ങനെയാണ്കുരുക്ഷേത്രം ധർമ്മ യുദ്ധമാകുന്നത് …പാണ്ഡവർ ചെയ്ത…

വഞ്ചിപ്പാട്ടും… വാര്യരും

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍ പള്ളിയോടമതിങ്കലമർന്നുകുഞ്ഞോള തുള്ളിച്ചകണ്ടു മനം കുളിർന്നുതുഴതള്ളി വെള്ളം പകുത്തുനുരചിന്തിയതിദ്രുതം നീങ്ങുംജലയാന ഗതിയതിങ്കൽസ്വയം മറന്നു നൃപതൻചാരത്തു മരുവീടിനവാര്യരോടിവ്വണ്ണമോതിനാൻതമ്പുരാൻ ക്ഷണത്തിൽതുഴതള്ളും താളമതികൃത്യതയാർന്നഹോചേർക്കുന്നു കാവ്യചാരുതനമ്പിടുന്നേൻ മഹാമനീഷിയാം അവിടുന്നിൻകവനചാതുരിയെചമച്ചുതരികതുമ്പം തീർത്തിമ്പംചേർക്കുമാറൊരു പുത്തൻകാവ്യോൽപ്പന്നമതു വിളംബമെന്യേ …….നമ്പുവതു നമ്പിയാരെഅവിടുന്നിൻ കവിതപണിയുംകുതൂഹലമതൊന്നിനെ താൻഎതിർവാക്കോരാതെതിരുവായ്മൊഴിയതു പോറ്റണംപോറ്റീടായ്കിലതു വിശ്വാസഹേതുവതി…

പൊലിയാത്ത പൊൻസൗഹൃദം

രചന : മംഗളൻ. എസ്✍ ആതിരയെന്നൊരു പേരുച്ചരിക്കുമ്പോൾആയിരം നാവാണെൻ പൊന്നുമോൾക്ക്ആ മുഖം കണ്ടാലോ അമ്പിളി മാനത്തെആകാശപ്പാൽക്കുടം പെയ്തപോലെ! ആ മുഖം വാടിയൊരിക്കലും കണ്ടില്ലആ മന്ദഹാസം മറക്കുകില്ലആഘോഷമെല്ലാം വെടിഞ്ഞവൾ മാനത്തെആതിര ചൊരിയും അമ്പിളിയായ്! ആഘോഷമേതും മറന്നെൻ്റെ പൊന്നുമോൾആ സൗഹൃദപ്രഭയേറ്റു നിന്നു..ആതിരയില്ലാത്തൊരോണത്തിലെൻ്റെമോൾആ സ്നേഹസൗഹൃദം ഓണമാക്കി..…

നന്മകളിപ്പൊഴും

രചന : മേരിക്കുഞ്ഞ് ✍️ മണി ആറ് മുപ്പത്ടിവിയിൽ ഇഷ്ട പരമ്പരപണിയൊതുക്കിഅച്ഛമ്മഅങ്കലാപ്പോടെകാത്തിരുന്നു.ഇന്നലെകഥയിലെ മരുമകൾപാഴ് വസ്തുക്കൾ നിറച്ചചാക്കു കെട്ട്ആളൊഴിഞ്ഞനേരം നോക്കികളയാനെടുത്തുവച്ചനേരത്ത്പടുവൃദ്ധൻമുത്തച്ഛനേയുംകാറിൽ കയറ്റിമുന്നിലിരുത്തിയിരുന്നു.കാറു പോകയാ –ണിരുട്ടിലൂടെഅതിവേഗം ;അച്ഛമ്മയുടെഹൃദയമിടിപ്പിനൊപ്പം.…….പരസ്യം……ഹൃദയ താളം മുറുകി.കാറു പോകയാണതിവേഗം.പിന്നെയും ടിവിയിൽപരസ്യം….അച്ഛമ്മക്കു സഹികെട്ടുകാറതാ വീട്ടിൽതിരിച്ചെത്തിപോർച്ചിൽബ്രേയ്ക്കിട്ടു നിർത്തി.……..പരസ്യം ……അച്ഛമ്മ കൂപ്പുകൈമാറിൽ ചേർത്തുപ്രാർത്ഥിച്ചു.ചാക്കു കെട്ടിനൊപ്പംപാവമാ വൃദ്ധനേയുംഅവൾ…