ഈസ്റ്റർ ഉണർത്തുന്നത് 🕊️🕊️
രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ വിശുദ്ധമാം സഹനപര്യായമായുലകിൻവെളിച്ചമായ്മാറിയ മഹിതാർദ്ര താരമേ,തിരികെവന്നെത്തുവാൻ പ്രാർത്ഥനാമനസ്സുമായ് കാത്തിരുന്നെത്രയോ ജീവിതങ്ങൾ.അന്നുദയാർദ്രമായ്ത്തിളങ്ങിയ നന്മുഖംഅകമേ നിറച്ചതാം തിരുവെളിച്ചംപാരിന്റെയുന്മേഷമാകയാൽ തൽക്ഷണംതിരികെനൽകുന്നു നീർമിഴികൾ രണ്ടും.അരികിലായെത്തുവാൻ പ്രാർത്ഥനാ മനസ്സുമായ്കാത്തിരുന്നെത്രയോ ജീവിതങ്ങൾനിത്യമെന്നൂർജ്ജമായ് നിറയുന്നുണർവ്വി-ന്നുയിർത്തെഴുന്നേൽപ്പുമാ, സഹനഹൃത്തുംമഹിയിതിലുണരാത്ത മനസ്സുകൾക്കുദയമൊ-ന്നേകാൻ പ്രതീക്ഷിപ്പൂ നിന്റെ രാജ്യം.സ്നേഹാർദ്രമായെഴുതട്ടെ തിരുമഹിതമാംനന്മോദയത്തിൻ സുദിനകാവ്യം.പ്രാർത്ഥനാഹൃദയമോ-ടൊരുമയോടാർദ്രമായ്ചേർത്തണയ്പ്പൂ…