കാടാകാനുള്ള തൈകളേ….
രചന : ഷിബിത എടയൂർ ✍ ഞാനാപഴയ കാടിന്റെകവാടത്തിലെത്തി നിൽക്കുന്നു.മനുഷ്യരെപോലെയല്ലകാടുകൾനിബിഡമാണെങ്കിലുംഅനുവർത്തിച്ചു പോരുന്നഅനേകംവ്യത്യസ്തതകളുണ്ടവയ്ക്ക്.ഇളം പിഞ്ചിൽഉപേക്ഷിച്ചുപോയതാണെന്നപരിഭവമേതുമില്ലാതെതന്നെക്കാൾ മുതിർന്നൊരുകാമുകിയെപോലെത്മാറുകാട്ടിത്തരുന്നു,എനിക്ക് ചെന്നുവീഴാൻഇടമുണ്ടെന്നായിരിക്കുന്നു.കണ്ണീരു വീണാൽകരിയാത്ത തളിരുകളും,ചുംബിക്കുമ്പോൾകുലകുത്തി പൂക്കുന്നഉടലുമായത്എന്നെ ചേർത്തുവയ്ക്കുന്നു.മുഖം തിരിക്കാനാകാത്തമുഴുവനായുംഉപേക്ഷിക്കപ്പെടലുണ്ടാവാത്തഉച്ചി മുതൽവേരു വരെഒരേ സ്നേഹം വഹിക്കുന്നകാടിന്റെകാതലാലല്ലാതിനിഅഭയമതേതുണ്ട് വേറെ.ഒരിക്കലെനിക്കു പാകമാകാതെപോയകുഞ്ഞുതൈയെന്നനരനഹന്ത,ഇന്നീ വടവൃക്ഷത്തിനു ചോടെതണലു തിന്നുന്നു,ശ്വാസമിറ(ര)ക്കുന്നു.
