നവരാത്രിസ്തുതി.
രചന : ബിനു. ആർ ✍ ജഗദംബികേ മൂകാംബികേ വരദായിനിനവരാത്രി വന്നെൻമുന്നിൽ കരതലംനീട്ടവേ,തന്നു മലയാളഭാഷതൻവരദക്ഷിണ, എഴുതു, ദേവിഭജനം.കരതലാമലകം പോലെൻതൂലിക-ത്തുമ്പിൽ നിന്നും ഉതിർന്നുവീണുഅമ്പത്തൊന്നക്ഷരങ്ങളിൽ മധുരംനിൻ പാദാരവിന്ദം,മനോമോഹനം,സൗപാർണ്ണികാതീർത്ഥാഭിഷേകയാൽ.അമ്മേ മൂകാംബികേ നാവിലത്താദരംമുഴങ്ങുന്നു നിന്നർച്ചനപദമലരുകൾവാണീദേവി, നിൻ ശ്രുതിയിലലിഞ്ഞീടാൻനൽകൂയീജന്മം മുഴുവൻ സ്നേഹാദരം.സുനീലവേണുസുഭഗേ,യെന്നഞ്ജലി,നിന്നിൽ നിറയുമെങ്കിൽ, തരൂ ഭാഗ്യസൂക്തം,ആയൂസിന്നറ്റംവരേയ്ക്കുംഭാഷാർച്ചന ചെയ്തീടുവാൻവരദാഭയീ നിന്മുന്നിൽ…
