നിഴലുകൾ
രചന : റഹീസ് മുണ്ടക്കര ✍️ ആ ഇടവഴിയിലെഇത്തിൾക്കണ്ണികൾക്കിടയിൽ,മച്ചിമാവിൻ ചുവട്ടിലെമൗനത്തിൽ…നിഴലുകൾ പാമ്പുകളായ്പിണയുന്ന മണ്ണിൽ,നിലാവുപുതച്ചുറങ്ങുന്നനിന്നരികിൽ…ഞാനുമിറങ്ങിവരാം.തിരക്കുകളില്ലാത്ത,തുടിപ്പുകളില്ലാത്ത,തുരുമ്പിച്ച ഓർമ്മകൾകടന്നു വരാത്തൊരിടം.അവിടെ,വാക്കുകൾ കൊണ്ട്വേലി കെട്ടേണ്ടതില്ല.നോവുകൾ കൊണ്ട്നീറേണ്ടതുമില്ല.മരിച്ചു കിടക്കുകയല്ല നാം,മണ്ണും വിണ്ണുംമാഞ്ഞുപോകുന്നൊരാ-നന്ദത്തിൽ അലിഞ്ഞു-ചേരുകയാണ്…കാറ്ററിയാതെ വീണകരിയിലകൾക്കൊപ്പം,ഇനിയൊരിക്കലുംതിരിച്ചുപോകാത്തരണ്ടു നിഴലുകളായ്നമുക്കവിടെമയങ്ങാം..!
