Category: അറിയിപ്പുകൾ

വൃദ്ധരുടെ കണ്ണുകളിൽ

രചന : ജോർജ് കക്കാട്ട് ✍️ സുഗന്ധദ്രവ്യങ്ങളുടെയും ആനന്ദത്തിന്റെയും നാടായ കേരളത്തിൽ,ഓണാഘോഷങ്ങൾ വളരെ തിളക്കത്തോടെ തിളങ്ങുന്നിടത്ത്,ഒരു കുടുംബം ഒത്തുകൂടുന്നു, ചെറുപ്പക്കാരും പ്രായമായവരും,കൊയ്ത്തു ആഘോഷിക്കാൻ, ഭക്ഷണവുമായി. താടിയും വെള്ളിയും നരച്ചതുമായ വൃദ്ധർ,താമസിക്കാൻ ഒരു ടർക്കിയുമായി ചുറ്റും ഒത്തുകൂടി,അവരുടെ കണ്ണുകൾ വിടർന്നിരിക്കുന്നു, പ്രതീക്ഷയോടെ,പക്ഷേ, കഷ്ടം,…

പഞ്ചായത്തിലെ സുന്ദരിക്കല്യാണം.

രചന : ജിബിൽ പെരേര ✍ പഞ്ചായത്തിലെപ്രധാന സുന്ദരിയുടെ കല്യാണമാണ്.അവളുടെ നുണക്കുഴി വാർഡിലെകാമുകരുടെ സമ്മേളനം തുടങ്ങി.കണ്ണിന്റെ ആരാധകർകവലയിൽ കൂടി.ചിരിയുടെ ഫാൻസ്ചിന്താവിഷ്ടരായി.കഴുത്തിലെകാക്കപ്പുള്ളി മോഹികൾകരച്ചിലിലാണ്.അരക്കെട്ടിന്റെയുംഅന്നനടയുടെയുംഅസോസിയേഷൻകാർക്ക്ആത്മസംയമനം നഷ്ടമായി.ചുംബനക്കൊതിയന്മാരുടെചുണ്ടിൽസിഗരറ്റിന്റെനോൺ സ്റ്റോപ്ലിപ് ലോക്കുകൾആലിലവയർ പ്രേമികളുംപൊക്കിൾച്ചുഴി നോക്കികളുംഅവളൊഴിഞ്ഞുപോയ കരൾമദ്യം കൊണ്ട് നിറയ്ക്കുന്നു.എവിടെനിന്നോആ ട്രാജഡി സീനിലേക്ക്പാറിവന്നഒരൊറ്റ ഡയലോഗ്‌തണുത്തകിങ്ങ് ഫിഷർ ബിയർ പോലെഎല്ലാവരുടെയും…

മനുഷ്യൻ അങ്ങനെയാണ്

രചന : എം പി ശ്രീകുമാർ ✍️ മനുഷ്യനിപ്പോൾ സാധാരണ അങ്ങനെയാണ്.കയറേണ്ടുന്ന ഉയർച്ചകളുംഇറങ്ങേണ്ടുന്ന താഴ്ചകളുംഅവൻതന്നെ കണ്ടെത്തുന്നു.പറക്കേണ്ടുന്ന ആകാശങ്ങളുംപതിയ്ക്കേണ്ടുന്ന ഗർത്തങ്ങളുംഅവൻതന്നെ കണ്ടെത്തുന്നു.ഗർത്തങ്ങളിലേയ്ക്കുള്ള പതനംഒഴിവാക്കാനാകുന്നില്ലഎന്നതാണ് അവന്റെ ദൗർബ്ബല്യം.ലോഭത്തിന്റെ അഗ്നിനാളങ്ങളിലേയ്ക്ക്പറന്നടുക്കുന്ന ചിറകുകളെഅവന് നിയന്ത്രിക്കാനാകുന്നില്ല.എന്നാൽഅങ്ങനെയല്ലാത്ത അവസ്ഥകളുംഎപ്പോഴുമുണ്ട്.അവ മിക്കവാറുംശാന്തവും സൗമ്യവുമായിരിയ്ക്കും.അവ പ്രകൃതിയോടും പ്രപഞ്ച വ്യവസ്ഥയോടുംചേർന്നുനിന്ന്അവയെ സമ്പുഷ്ടമാക്കുകയുംസ്വയം സമ്പുഷ്ടമാകുകയും ചെയ്യുന്നു.ആദ്യത്തേതിന്റെ…

ഓണം വരുമ്പോൾ

രചന : അഡ്വ ശ്രീറാം പള്ളിപ്പാടൻ ✍ മുറ്റത്ത് മാത്രമല്ല പൂക്കളം വിരിയുന്നത്…മനസ്സിന്റെ ഏതോ പഴയ കോണിലുംഒരു പൂക്കളം പതിയെ വിരിയും.മറന്നുപോയെന്ന് കരുതിയചില മുഖങ്ങൾ അതിൽ തെളിയും.പണ്ടെങ്ങോ കേട്ട ചിരികൾവീണ്ടും കാതിൽ വന്നു വീഴും.പാതിവഴിയിൽ നിർത്തിപ്പോയചില സംഭാഷണങ്ങൾവീണ്ടും മനസ്സിൽ തുടരും.ഓണത്തിന് ഒരു…

ഡോ. ബേബി സാമിൻറെ ഏറ്റവും പുതിയ പുസ്‌തകം “എന്നിലെ നിന്നിലേക്ക്” പ്രകാശനം ചെയ്‌തു.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക്: അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ “എന്നിലെ നിന്നിലേക്ക്” എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം…

കൈവിടാതെ നിന്നവൾ

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ .✍ മഴവില്ലിൻ നിറങ്ങളാൽഅകതാരം പൂത്തു നീ…മറവിയില്ലാ നിമിഷങ്ങളാൽഎൻ ജീവിതമാകിയ പെണ്ണിവൾ…ചില്ലുപോൽ മൗന ദിനങ്ങളിൽചിരിയോടെ കൈകോർത്തവൾ…ചിറകറ്റ സ്വപ്നങ്ങൾക്കുള്ളിൽചിറകായി മാറിയ പെണ്ണിവൾ…പാതിവഴി മങ്ങിയ രാവുകളിൽപാതയായ് തെളിഞ്ഞു നിന്നു നീ…പാരിജാത സുഗന്ധമെന്നോണംപ്രാണനിൽ നിറഞ്ഞ സഖിയേ…കാറ്റിൻ താളമുണർത്തി നീകാവ്യമായി ഒഴുകിയില്ലയോ…കാലമെന്ന…

അവസാന യാത്രയിൽ ഒരു രഹസ്യം

രചന : സുജിമോൾ മാരാരി ✍ എന്നെ അവസാനമായി ചുമന്നുപോകുന്നവരേ,ഒരു നിമിഷം പതുക്കെ നടക്കണംഎന്റെ നെഞ്ചിനുള്ളിൽ ഉറങ്ങുന്നഒരു കാലത്തിന്റെ സ്പന്ദനമുണ്ട്..മരണത്തിന്റെ തണുപ്പിലുംഅണയാതെ കിടക്കുന്നൊരു കനൽഎന്റെ ഹൃദയത്തിൽ നിങ്ങൾ കാണും;അത് രക്തമല്ലഒരിക്കൽ എന്നെ സ്നേഹിച്ചവളുടെഓർമ്മയാണ്.അവൾ തന്നൊരു വാക്ക്ഞാൻ ജീവിതം മുഴുവൻ സൂക്ഷിച്ചു;കാലം പലതും…

യാത്ര

രചന : ജോർജ് കക്കാട്ട് ✍️ മൂളുന്ന തീവണ്ടിയിൽ ഒറ്റയ്ക്ക്,വയലുകളിലും കുന്നുകളിലും, സമതലത്തിന് കുറുകെ,ജാലകം വളരെ വിശാലമായ ഒരു ലോകത്തെ സൃഷ്ടിക്കുന്നു,വെയിലും മഴയും മഞ്ഞും കൂട്ടിമുട്ടുന്നിടത്ത്. സുവർണ്ണ സൂര്യൻ പ്രഭാതത്തിന്റെ മുഖത്തെ ചൂടാക്കുന്നു,സൗമ്യമായ കൃപയോടെ അത് പ്രകാശം നൃത്തം ചെയ്യുന്നു,ഇലകളുള്ള കാടുകളിലൂടെയും…

തറവാട്

രചന : രാജേഷ് കോടനാട് ✍️ ഓടൊരു കഥ പറയുംകൊണ്ട മഞ്ഞിൻ്റെയുംമഴയുടേയുംവെയിലിൻ്റേയും…നിലാവ് കൊണ്ട കഥ മാത്രംമൂടിവെക്കും!ജനൽ ഒരു കഥ പറയുംവലിച്ചടക്കപ്പെട്ട കുടിപ്പകകളുടേയുംഇടുപ്പിൽ ചതഞ്ഞരഞ്ഞ് ചത്തപല്ലികളുടേയുംതുറന്നു കിട്ടിയസ്വാതന്ത്ര്യത്തിൻ്റെ കഥ മാത്രംമൂടിവെക്കും!തൂണൊരു കഥ പറയുംമേൽക്കൂര ചായാതെ താങ്ങുന്നപ്രാരാബ്ധത്തിൻ്റെയുംപലർക്കും തണ്ടെല്ല് ചായ്ക്കാൻഒരിടമാവുന്നകാതലുള്ള ഹൃദയത്തിൻ്റേയുംഇഴചേർന്ന കുടുംബത്തിൻ്റെസ്നേഹസ്മരണകളുടെ കഥ…

🎸അത്തം തുടങ്ങുന്ന പത്തു നാളുകളങ്ങനെചിത്തത്തിലെത്തുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍️ പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽപുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്പൂമഴതൂകീ വരവേറ്റീടാംമാബലി മന്നന്നേപൂരിതമാക്കാം മാനവഹൃത്തംപുഞ്ചിരി തൂകട്ടേപൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേപേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേപഞ്ചമരാഗം പാടിപ്പൂങ്കുയിൽപാറി നടക്കട്ടേപഞ്ചാമൃതവും പേറി,പ്രകൃതിവരമങ്ങരുളട്ടേപൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെപിന്നീടണയുമ്പോൾപാടലവർണ്ണപരത്തിയുമിന്നീ * ചോതിയിലെത്തട്ടേവൈഭവമുള്ളൊരു വൈശാഖത്തിൻ മേനി…