പുലരിയിൽ
രചന : എം പി ശ്രീകുമാർ✍️ പുലർകാലക്കാറ്റിൻ്റെദലമർമ്മരം കേൾക്കെപുളകമോടാരൊ വിളിച്ചുനിറശോഭ ചൊരിഞ്ഞുവിളങ്ങുന്ന ദീപങ്ങൾനിലവിളക്കിൽ നൃത്തമാടിനിർമ്മാല്യം തൊഴുതിട്ടുമടങ്ങും ചെറുമഴതുളസീതീർത്ഥങ്ങൾ തളിച്ചുനീരജം പോൽ വിടർന്നപുലരീമുഖത്തു നീനീഹാരകാന്തിയിൽ തിളങ്ങി !നിലയ്ക്കാത്ത നിർമ്മലനിത്യവസന്തം പോലെനിരുപമശോഭയിൽ മുങ്ങി !
