ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

വിടപറച്ചിൽ

രചന : സതി സുധാകരൻ പൊന്നുരുന്നി .✍ യാത്രചോദിക്കുന്നെന്റെ നാടിനോട്മുണ്ടക്കൈയ്യെന്നൊരു നാടിനോട്പച്ചവിരിയിട്ട തേയിലക്കാടുകൾകാണാനഴകുള്ളതായിരുന്നു.കിളുന്തുകൾ നുള്ളുന്ന കൂട്ടുകാരുംഒന്നിച്ചൊരുപായിൽ ഉണ്ടുറങ്ങി.ബാല്യ കൗമാരങ്ങൾ പിന്നിട്ടു പോയതുംമുണ്ടക്കൈ എന്നൊരു നാട്ടിലൂടെഅച്ഛനുമമ്മയും, ബന്ധുമിത്രങ്ങളുംആമോദമോടെ നടന്ന നാട് .ഉരുൾ പൊട്ടിവന്നൊരു മലവെള്ളപ്പാച്ചിലിൽഎന്നെയും കൂടങ്ങു കൊണ്ടുപോയി.ആർത്തലച്ചു കരഞ്ഞു പിടഞ്ഞു ഞാൻദേഹിയും കൈവിട്ടു…

വയനാട് –ഒരു കണ്ണീരോർമ്മ

രചന : സുരേന്ദ്രൻ പുത്തൻപുരയ്ക്കൽ✍ വയനാടെന്ന നാടിന്നഭിമാനമായിരുന്നുമടിക്കൈയ്യും ഉയരെയുള്ളൊരാ ചൂരമലയുംസ്വച്ഛശാന്തമായ് സ്വപ്നം കണ്ടുറങ്ങുന്നേരംപിഞ്ചുകുഞ്ഞറിഞ്ഞില്ല പാലുട്ടിയോരമ്മയുംപ്രകൃതി വല്ലാത്ത വികൃതിയായന്നേരംസർവ്വം മറന്നവളാടി സംഹാരതാണ്ഠവംദിഗന്തം മുഴങ്ങുമാറുച്ചത്തിൽ പൊട്ടിത്തെറിച്ച്ഭൂമി പിളർന്നവളൊഴുകിയെല്ലാം തകർത്ത്എല്ലാം തകർന്ന, നിശബ്ദമാം പാതിരാവിൽഅലമുറപോലും ലോകമറിയാതെ പോയ്അമ്മയെ അച്ഛനെ മക്കളെ കാണാഞ്ഞ്കരളുരുകി കരയുന്ന കാഴ്ചകളെമ്പാടുംമണ്ണൊഴുകി മരമൊഴുകി…

പ്രണയ സംഗമങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ അധികനേരമിരുന്നുനാ-മീക്കടല്‍,ക്കരയിലായിരംകാര്യങ്ങള്‍ ചൊല്ലുവാന്‍….,കഴിയുകില്ല,നമുക്കിനി-വാക്കുകള്‍,കടമെടുക്കണ-മെന്നതാണത്ഭുതം……കരകവിഞ്ഞു,മനഃസ്സി-ലോരായിരം,പറയുവാനുള്ളമോഹന ചിന്തകൾ…..,അരികിലെത്തുന്നനേരംമുതല്‍ക്കുനാം,വിഷമവൃത്തത്തിലാവുന്നു,ചൊല്ലുവാന്‍…….ഇതുകഠിനമീ-പ്രണയമൌനങ്ങള്‍തന്‍വെറുതെയാവുന്ന,സംഗമ വേളകള്‍……കടലിനക്കരെചക്രവാളത്തിലും,ഇരുള്‍ പരക്കുന്നു,പോകാം,നമുക്കിനി…….. !!

ഞാനില്ലാതെ ആയാൽ നീയെന്ത്ചെയ്യാം…

രചന : സുരേഷ് പൊൻകുന്നം ✍ ഞാനില്ലാതെ ആയാൽ നീയെന്ത്ചെയ്യാം…ഒരു പാടാലോചിച്ചു..ഒരു വേള നീ നിശ്ശബ്ദതയുടെതാഴ് വാരത്തേക്ക് യാത്ര പോകാം..നിറങ്ങളില്ലാത്ത ഒരു രാത്രിയെപ്രണയിച്ച് ഉറക്കമില്ലാതെഉറക്കമില്ലാത്ത ആ കനത്ത മഴയെ നോക്കി നെടുവീർപ്പിടാംപണ്ടൊരു മഴയിൽ നാമിരുട്ടിൽപ്രണയത്തിന്റെ അനന്ത ഗുഹയിൽഅടങ്ങാ ദാഹത്തിൽഉരുകിയൊലിച്ചിറങ്ങിയലിഞ്ഞു ചേർന്നതുംനിന്റെ പ്രണയജല…

അദാരഞ്ജലികൾ

രചന : ഹരിപ്പാട് K G മനോജ്കുമാർ✍ പ്രകൃതിയാം അമ്മതൻതാണ്ഡവ നടനത്തിൽവയനാടൻ മക്കൾ തൻകണ്ണുനീർ തോർന്നില്ലതൻകണ്ണാന്നടച്ച് പാതിമയങ്ങിയനേരത്ത് കൺമുമ്പിൽകണ്ടതോ മഹാ പ്രളയംജീവിത ആയസ്സിൽ പടത്തൂർത്തിയ സർവ്വസ്വവുംകൺമുൻപിൽ എല്ലാംഉരുൾ പൊട്ടൽ തൻ മഹാസ്ഫോടനത്തിൽഒലിച്ചു പോയിഉറ്റവരും കൂടെപിറപ്പുകളുടെപ്രാണനുംതന്നിലെ എല്ലാം എല്ലാംഒരു നിമിഷത്തിൽവിധിയെടുത്തുവോഒരായസ്സിൽ കരുതിവെച്ചഒരായിരം സ്വപ്നങ്ങൾതീർത്ത…

കണ്ണേ കരയല്ലേ…

രചന : മംഗളൻ. എസ് ✍️ (ഭാഗം -1)“”””””””കരയല്ലേ കണ്ണേയീ കാഴ്ചകൾ കൺകേകഥയല്ലിതു ഭാവനയേതുമല്ല!കനലെരിയുന്ന കരളുകളൊന്നായ്കദനങ്ങൾ കൈമാറും നേർക്കാഴ്ചയല്ലോ!ഒന്നല്ല നാലുരുൾ പൊട്ടിയാ നാടകെഒന്നായൊലിച്ചു പോകുന്നൊരു നേർകാഴ്ച!ഒരുരാത്രിയൊരു ഗ്രാമമൊലിച്ചു പോയ്ഒത്തിരിയേരേറെ ജീവൻ പൊലിഞ്ഞു പോയ്!ഉഗ്രശബ്ദം കേട്ടുണരുന്ന മാത്രയിൽഉലയുന്ന വീടുകളിലാടി മർത്യൻ!ഒന്നിച്ചുറങ്ങിയിരു മുറികളിലായ്ഒരുമുറിയും ഉറ്റവരുമൊഴുകിപ്പോയ്!ഒരുമുറിയിൽ…

🛕തർപ്പണ മനസ്സോടെ🛕

രചന : കൃഷ്ണമോഹൻ കെ പി ✍ ശൈശവം, ബാല്യവും, കൗമാരവും തന്നിൽശക്തി പകർന്നവർ നിങ്ങളല്ലോശക്തി സ്വരൂപിണിയാകിയ മാതാവും,ശക്തനായുള്ള പിതാവുമത്രേയൗവനത്തിൻ്റെ മദത്തിൽ തിളച്ചപ്പോൾയമനിയമാദികൾ ചൊല്ലിയോർകൾമധ്യവയസ്സിൽ ഞാനെത്തിയപ്പോഴങ്ങ്മധ്യേയങ്ങിട്ടിട്ടു വേർപിരിഞ്ഞൂആതുരനായി നടക്കുന്നിക്കാലം ഞാൻആ നാളുകളെല്ലാമോർത്തിടുമ്പോൾആത്മാക്കളായെത്തി എൻ മനോ മുറ്റത്ത്ആയിരമോർമ്മത്തിരി കൊളുത്തീകർക്കടകത്തിലമാവാസിനാൾ വന്ന്കല്മഷം നീക്കും പിതൃജനങ്ങൾപൂജിതരേ,…

ഉള്ളു പൊട്ടിയ ദിനം….

രചന : അഫ്സൽ ബഷീര്‍ തൃക്കോമല✍️ മഹാ നിദ്രയിൽ നിന്നുണർന്നുഉരുൾപൊട്ടി ഒഴുകിവന്ന പ്രളയത്തിൽകുത്തൊഴുക്കിൽ ഇരുളിൽ ഉറ്റവരുംഉടയവരും കൂട്ടമായി ഒലിച്ചു പോയി മഹാ സൗധങ്ങളും കുടിലുകളും നിലംപൊത്തി മരണത്തെ മുഖാമുഖം കണ്ടവർ,കൈക്കുഞ്ഞിനെ കൈയിലൊതുക്കാൻ കഴിയാഞ്ഞവർബന്ധു വിലാപങ്ങളിൽ വിറങ്ങലിച്ചവർ മഹാ പ്രളയം അർദ്ധരാത്രികഴിഞ്ഞെത്തിയതുകൊണ്ടൊന്നുംകാണാനാകാതെ ചെളിയിൽ…

കണ്ണീർ ദുരിതം

രചന : ഹരികുമാർ കെ.പി വനാലിക✍ കേട്ടുവോ നിങ്ങൾ അകലെ മലകളിൽചങ്ക് പൊട്ടിചിതറും നിലവിളിനഷ്ടമായൊരു സ്വന്ത ബന്ധങ്ങളുംകൂട്ടിവച്ചൊരു ജീവനമാർഗ്ഗവും.ഭൂമിതന്നുടെ രോഷം പകർത്തിയാനാടു തച്ചുടച്ചകലേക്ക്പാഞ്ഞ് പോയ്നീരൊഴുക്കിൻ്റെ നിർത്താത്ത ശാപത്താൽജീവനെത്രയോമണ്ണിൽ പുതഞ്ഞു പോയ്.മൂകശോകമായ് മൂളുന്ന കാറ്റിനുംഅഴലുറഞ്ഞൊരു അണയാത്ത നൊമ്പരംസ്വപ്നമെത്രയോ കൂട്ടി മെനഞ്ഞവർകണ്ടുണരാത്ത കയമതിൽ താണുപോയ്.മണ്ണുതിന്നു…

പേക്കിനാവ്

രചന : വർഗീസ് വഴിത്തല✍ കടലിന്റെ ദുഃഖം കടംകൊണ്ട കാർമുകിൽആർത്തലച്ചലറിക്കരയുന്ന രാവിൽചൂഴും പനിച്ചൂടിനുള്ളിൽ മുഖം പൂഴ്ത്തിമൗനം പുതച്ചിരുൾക്കൂട്ടിൽ മയങ്ങവേ ഞെട്ടറ്റു വീഴുന്നു പെരുമഴത്തുള്ളികൾവെട്ടിപ്പുളയുന്നു വെള്ളിടിപ്പിണരുകൾദുർന്നിമിത്തത്തിൻ മുനകൊണ്ട കനവുകൾപേക്കിനാവോടം തുഴയുന്നു നിദ്രയിൽ ഹുങ്കാരശബ്ദം മുഴക്കുന്നു മാരുതൻമുടിയാട്ടമാടുന്നു മാമരക്കാടുകൾസർവ്വംസഹയായ് നിലകൊള്ളുമുർവ്വിതൻമാറിൽ കനം തൂങ്ങിയിടറുന്ന നോവുകൾ…