🙏 ഭക്ത്യാദരം 🙏
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഭദ്രദീപം തെളിച്ചീടുമൊരു പുലരിപോൽഭവ്യതയോടുയരുന്ന നളിനങ്ങൾ പോൽഭക്ത്യാദരം തിരുസ്മരണയാലെന്മനോ-ഭിത്തിയിൽ തെളിയുന്നു തവരമ്യ സുസ്മിതം. ഭക്തഹൃദയങ്ങൾക്കു തുണയേകിടുന്നതാംഭഗവത് കരങ്ങളാലിരുൾനീക്കിയനുദിനംഭഗനീയമായിത്തെളിക്കയാൽ ചിന്തകംഭഗ്നമാകാതുണർത്തുന്നുദയ കാവ്യകം. ഭജനീയ നാമങ്ങളോരോന്നുമോർത്തു ഞാൻഭഗവത് സമക്ഷമർപ്പിക്കുന്നു കവിതകൾഭക്തവത്സലനേ, കൊതിക്കുന്നു തിരു വരംഭയരഹിത ജീവിതോദ്യാനത്തിൻ സുസ്മിതം.…
