കാകസാക്ഷ്യം
രചന : മധുശങ്കർ മീനാക്ഷി ✍ കുറ്റിയില്‍ തറച്ചത്ഉടവാളിന്റെ മൂര്‍ച്ച,ചുമരില്‍ ഓര്‍മ്മയുടെ നങ്കൂരം!ചൂണ്ടയില്‍ കൊരുത്തത്രുചിയുടെ പിടച്ചില്‍,വലയില്‍ ഒഴുക്കിന്റെ പ്രാണന്!പേനയില്‍ നിറച്ചത്ചോരയുടെ ചുവപ്പ്,കടലാസില്‍ കല്ലുപ്പിന്റെ കാഠിന്യം!കയറില്‍ തൂക്കിയത്തടവറയുടെ തണുപ്പ്,തുലാസില്‍ നീതിയുടെ ദൂരാന്വയം!തോക്കില്‍ തൊടുത്തത്വേഗത്തിന്റെ മുന്നായം,അമ്പില്‍ ക്ഷമയുടെ പൂര്‍ണവിരാമം!കലണ്ടറില്‍ തുളവീഴാത്തതൂശനിലയിട്ട്,ബലിയുടെ കാകസാക്ഷ്യം!സ്മൃതി സൂനം! വര:ഷാഫി…
