പുകഴ്ത്തലുകൾ…
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ആരെ പുകഴ്ത്തുവാനാണ് ഞാൻ?എന്നെയോ,നിങ്ങളെത്തന്നെയോ,എന്നിലില്ലാത്തതുംനിന്നിലില്ലാത്തതുംഒന്നുപെരുപ്പിച്ചു ചൊല്ലി,പുകഴ്ത്തണോആരെപ്പുകഴ്ത്തുവാനാണ് ഞാൻ?ഉള്ളത് ചൊന്നാൽഇകഴ്ത്തലാവും, പിന്നെ,ശണ്ഠയാവുംഇഷ്ടമില്ലാതെയാവും,പരസ്പ്പരം കുറ്റങ്ങളാവുംപഴികളാവും,ആരെപ്പുകഴ്ത്തുവാനാണ് ഞാൻ?ആരെ ഇകഴ്ത്തുവാനാണ് ഞാൻ?നീർക്കോലി വന്നുകടിച്ചാലുമാവില്ലഅത്താഴമുണ്ണുവാൻഓർക്കണം…..ഓർമ്മപ്പെടുത്തണം,മിണ്ടരുതു സത്യം….ആരെ പുകഴ്ത്തുവാനാണ് ഞാൻ?ആരെ സുഖിപ്പിച്ചു നിർത്തേണ്ടു ഞാൻ….?!
