എൻ്റെ ചങ്കിലെ നീലവാനഛായയിൽ
രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ എൻ്റെ ചങ്കിലെ നീലവാനഛായയിൽ പാറുംപൊന്നരിവാൾ തുന്നിവെച്ചൊരുചെങ്കൊടിപ്പാടംമണ്ണുകീറിയതിൽ വിതയ്ക്കുംമോചനവിത്തിൽസാർവലൗകിക സ്വപ്നചിന്ത –യ്ക്കാശയം വിളയുംതുടലണിഞ്ഞു മരിച്ചമാനവരോദനക്കാറ്റിൽഎരിയുമോമൽച്ചുടലപാടുംതീഷ്ണവാക്യങ്ങൾപലസ്വരങ്ങൾ മുഷ്ടിവാനിലു-യർത്തിയാർക്കുമ്പോൾഒരുമയും, സമരപ്പെരുമ്പറകൊട്ടിയേറുന്നുകദനകാലക്കടവിനോര-ത്താശകൾ പെയ്താൽനിലവിളിപ്പുഴയാകെ ചോപ്പിൻതോണിയെത്തുന്നുഹൃദയമൊത്തു തുഴഞ്ഞുനാടിന്നഴലിടച്ചിറകൾതകരുമുജ്ജ്വലവിപ്ലവത്തിന്നലകളുയരുന്നുഅമരമാനവരധിനിവേശ-ക്കാടുകൾ വെട്ടി-പ്പൊരുതി മോചനവെട്ടമേന്തുംതാരകം നേടിപണിയെടുക്കോർക്കുലകി-ലുത്സവനാളുകൾ നൽകിസമതയെരിയും ജീവിതൗഷധംവ്യാധികൾ നീക്കിവിശ്വസാഹോദര്യചിന്ത-യ്ക്കാമുഖം പാടിതേങ്ങലിൽ തിരികെട്ടു-പോകാതാൾമറ കെട്ടിഎരിയുമുദരവ്യഥയ്ക്കുമീതേയശനമായ്…
