അന്തർമുഖൻ
രചന : സെഹ്റാൻ ✍️ ശ്രവിക്കാൻ കഴിയുന്നുവോപന്തലിച്ച വൃക്ഷങ്ങളോടും,പൂപ്പൽ നിറഞ്ഞ ഭിത്തികളോടുമുള്ളഎൻ്റെ ഭാഷണങ്ങൾ…?കാണാൻ കഴിയുന്നുവോസ്വപ്നാടനങ്ങളിൽഞാനലഞ്ഞു നടന്നവിഭ്രാമക തീരങ്ങൾ…?ഏകാന്തതയുടെ കീറിയ താളിലേക്കുള്ളതൂലികാസ്ഖലനം…?ചുണ്ടിനും, വിഷക്കുപ്പിക്കുമിടയിൽഎരിയുന്ന അസ്ഥിരതയുടെതീനാളങ്ങൾ…?അങ്ങനെയെന്തെങ്കിലും…?നിങ്ങളുടെ കൈകളിൽ മറച്ചുപിടിച്ചിരിക്കുന്നപീച്ചാംകുഴലിൽ വിദ്വേഷത്തിൻ്റെജലം!എപ്പോഴാണ് നിങ്ങളതെൻ്റെ ദേഹത്തേക്ക്തെറിപ്പിക്കാൻ പോകുന്നതെന്നാണ്സദാ ചിന്ത.അതുകൊണ്ടുതന്നെയല്ലേ നിങ്ങളെഅവഗണിക്കാനും ശീലിക്കുന്നത്?വേരുകൾ പടർത്തിയ വൃക്ഷത്തിൻ്റെഅഗ്രശിഖരത്തിലെ കൂമ്പിലയിൽമയങ്ങിക്കിടക്കുന്ന നീർത്തുള്ളി…
