പ്രണയപരിണാമം
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ എന്നിലെപ്രണയത്തെ നീ തിരിച്ചറിഞ്ഞപ്പോ-ളന്നെന്നിൽ പുലർന്നതൊരായിരം പ്രഭാതങ്ങൾ!സർവവും പ്രകൃതിതൻ പ്രതിഭാസമൊന്നതേ,നിർവചിച്ചിടാനിവി,ടാർക്കാവുന്നതിൻ പൊരുൾ!ജൻമങ്ങൾ നിരവധിതാണ്ടിവന്നെത്തി നമ്മൾ,കർമങ്ങൾക്കാധാരമായ് ജീവിതം നയിക്കവേ,നാമറിയാതെതന്നെയെത്തുകയല്ലോ നമ്മിൽപ്രേമത്തിൻ നിലാത്തിരിവെളിച്ചം പൊടുന്നനെ!അറിവീലെനിക്കതിൻ പിന്നിലെ രഹസ്യങ്ങൾഅറിയാൻ തുനിയുന്നതായാസമത്രേചിരംലിംഗവ്യത്യാസങ്ങളേതേതുമില്ലാതെ തന്നെസംഗമിച്ചിടുന്നേവം,പ്രണയത്തുടിപ്പിൽ നാം!പരിണാമങ്ങൾ നടക്കുന്നുനാമറിയാതെ,മരണാനന്തരവുംനമ്മളിൽ നിരന്തരംഏതൊന്നിൽനിന്നും ജീവനുത്ഭവിച്ചെത്തി,യതിൻചേതനയ്ക്കാധാരവും പ്രണയമൊന്നല്ലയോ!ഹൃത്തിൻ്റെയുള്ളിന്നുള്ളിൽ വിദ്യുൽപ്രവാഹംപോലെ,എത്തുന്നൊരത്യത്ഭുതസങ്കൽപ്പമേ…
