മർത്യൻ
രചന : തോമസ് കാവാലം.✍️ ഇന്നു കണ്ട മർത്യരെ നാംഎന്നുമെന്നും കണ്ടിടാ,ഹ!മിന്നൽപോലെ വന്നുപോകുംമന്നിലെന്നും മാത്രയതിൽ. മന്നവന്റെ മഹത്വമോ –ഉന്നതന്റെ ചിന്തതന്നെമന്നിടത്തിൽ മർത്യരെല്ലാംവന്നുനിൽക്കും ആറടിയിൽ. കണ്ടറിയും ചില മർത്യർകൊണ്ടറിയും മറ്റുചിലർതണ്ടുകാട്ടി ഗമിക്കുവോർഉണ്ടചോറു മറക്കാമോ?. കർമ്മംചെയ്തു പോക നമ്മൾധർമ്മമാർഗ്ഗം തേടിയെന്നുംസുകൃതങ്ങൾ സ്വർഗ്ഗ മാർഗ്ഗംസത്യമായും കാട്ടിത്തരും.…