വൃന്ദാവനം
രചന : ഷിബു കണിച്ചുകുളങ്ങര✍ കാണും നേരംകണ്ണിനഴക്കണികണ്ടാലോ ഏഴഴക്മധുരനിവേദ്യം കണ്ണനഴക്വെണ്ണനൈവേദ്യം പൊന്നഴക്കുണുങ്ങി വരുന്നു പൂവുടല്കനകച്ചിലങ്ക കിലുകിലുങ്ങികൈവള കാൽതള കിലുക്കിഅടിച്ചാടിവരുന്നു പൊന്നുടല്പൂത്തിരി പുന്നാരം തേൻമൊഴികളമൊഴി കിന്നാരം കനിമൊഴിഅഴകെഴും വഴിയേ ചാഞ്ചാട്ടംഅളവില്ലാ ബാലകർ തുള്ളാട്ടംമധുരമീ നോട്ടംനർത്തനഭാവംകൊഞ്ചലുമായീ മൃദുമന്ദഹാസംഅടിയുംപാടിയുമെന്നുമങ്ങനെവൃന്ദാവനവാസം പുണ്യം ഹരേ.
