ശേഷംവരാമെങ്കിലും🌑🌑🌑
രചന : ഖുതുബ് ബത്തേരി✍️ സ്നേഹ സ്പർശനങ്ങളുടെഒരു മഴക്കാലംഞാനിപ്പോൾ ആസ്വദിക്കുന്നു,ശേഷം വരാം…ഘനീഭവിച്ചവേനലിന്റെവറുതിയെങ്കിലും, ഞാൻ ആസ്വദിക്കുന്നുഈ മഴക്കാലം. വാചാലമാകുന്ന വാക്കുകളുടെഒരു വസന്തകാലംഞാനിപ്പോൾ അനുഭവിക്കുന്നു,ശേഷം വരാം…ഊഷരത പ്രാപിച്ചമൗനങ്ങളുടെ ഘോഷയാത്ര, എങ്കിലുംഞാൻ അനുഭവിക്കുന്നുഈ വാചാലത. പ്രണയോന്മാദലഹരി എന്നിലിന്നു മതിഭ്രമംപടർത്തിയിരിക്കുന്നു.ശേഷം വരാം…വിരഹ വേദനയിൽഉള്ളകങ്ങളെപിടിച്ചുലയ്ക്കുന്നതീരാനോവുകൾ, എങ്കിലുംഈ പ്രണയമഴയിൽഞാൻ പാടെ…
