Category: ടെക്നോളജി

മുറ്റത്തെമുല്ല

രചന : അലി ചിറ്റായിൽ ✍ മുറ്റത്തെമുല്ല മൊട്ടിട്ട പ്പൂനിലാവിൽ.പൂ വിരിഞ്ഞു ഗന്ധം പരന്നു പാരിലാകെമറന്നില്ല ഞാൻ പണ്ട് പറഞ്ഞൊരു വാക്ക്ഒരുപിടി മുല്ലപൂവ് നിനക്കായ് മാറ്റിവെച്ചു ഞാൻനിൻ വാർമുടിയിൽ ചാർത്താൻ ഒരുപിടിമുല്ലപ്പൂ..നിൻചന്തം കാണാൻമോഹമോത്തിരിയുണ്ടെ..കണ്ടു ഞാൻ നിന്നെ ഒരുദിവസം..വീടിൻ്റെ പടിഞ്ഞാറ് ഭാഗത്ത്.മുറ്റം ത്തൂത്ത്…

അപ്പോഴെല്ലാം പറഞ്ഞത് പോലെ.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍️ നിൻ്റെയുളളിലാണ് ഞാനെന്ന്അറിയാത്തവളല്ല നീ.നമുക്കിടയിലെ സന്തോഷങ്ങളെപുറത്തിറക്കാതിരിക്കൂപേര് ‌തെറ്റി വിളിക്കാതിരിക്കാൻ ശ്രദ്ധിക്കൂഅടുക്കളയിൽഅലക്കുകല്ലിൽകുളിമുറിയിൽയാത്രയിൽഞാനൊപ്പമുണ്ടല്ലോഒറ്റക്കിരിക്കുമ്പോൾതുടച്ചുകളയാത്ത ചിരി കണ്ട്അദ്ദേഹം ചോദിക്കുംഏത് ലോകത്താണെന്ന്.സ്കൂൾ നടത്തങ്ങൾക്കിടയിലെമിഠായിക്കൊതിപെറ്റിക്കോട്ടിനുള്ളിലെ ചെമ്പക മണംകുപ്പിവളച്ചിരിവീണുകിട്ടിയതാണെന്ന്കളവ് പറഞ്ഞേക്കൂ.നിറഞ്ഞു സംസാരിച്ചിരിന്നൊരാൾമൗനത്തിലേക്ക് മറിഞ്ഞു വീഴുമ്പോൾപരക്കുന്ന സംശയങ്ങളെതടഞ്ഞുവെക്കണംനീ സ്നേഹം നിറച്ച പലഹാരങ്ങൾകൊതി തീരുവോളം വിളമ്പൂകുഞ്ഞുടുപ്പുകൾ മടക്കിവെക്കുമ്പോൾകൂടെ…

ബ്ലാക്ക്‌ബേർഡ് ഗാനങ്ങൾ

രചന : ജോര്‍ജ് കക്കാട്ട് ✍️. സന്ധ്യാസന്ധ്യാ സന്ദേശവാഹകർമജന്ത മേഘങ്ങളുമായി നീങ്ങുന്നു.വളരെ മികച്ച സ്വരങ്ങൾ കേൾക്കാം,ഇവിടെ ഒരു മാന്ത്രികത പിന്തുടരുന്നു. കറുത്തപക്ഷികൾ നമ്മുടെ മേൽക്കൂരകളുടെപൊട്ടിയ ഓടിൽ അവരുടെ പാട്ടുകൾ പാടുന്നുകാറ്റ് അവരുടെ തൂവലുകളിൽ കളിക്കുന്നുഅപ്പോൾ അവ ഒരു ഫാൻ പോലെ കാണപ്പെടുന്നു.…

എന്റെ ആണിനെ

രചന : ഷിബിത എടയൂർ ✍️. എന്റെ ആണിനെഞാനീ വേലിതറിയിൽഊരിവെയ്ക്കുന്നു,മടുക്കുമ്പോൾഇടയ്ക്കഴിച്ചുവെക്കാൻഅയാളെന്റെഉടൽ പാകത്തിന്ഒട്ടിനിൽക്കുന്നുടുപ്പ്.എന്റെ ആണിനെകാഞ്ഞിരപ്പൊത്തിൽപാർത്തുവെയ്ക്കുന്നു,ഉള്ളിലഗ്നിപോൽആളിഅയാളെന്റെകാമനകളെപരസ്യപ്പെടുത്തുന്നു.അയാളെ ഞാൻചമ്മലക്കിളി കൂടിനടുത്ത്ചുറ്റിചുറ്റികാവലാക്കുന്നു,ചിലച്ചുകൊണ്ടവരെന്റെഏകാന്തതയിൽതത്തി നടക്കുന്നത്കിനാ കണ്ട്ഉറക്കമൊഴിഞ്ഞതാണ്.അയാളെ എന്റെവിശപ്പിനും വിയർപ്പിനുംഈടുവെക്കുന്നു,അത്രയും വേഗംതിരിച്ചെടുക്കാൻതോന്നിക്കുന്നൊരുമുതലുമെന്നിലില്ല.ഒന്നുപേക്ഷിക്കാൻ പോലുംഅയാളല്ലാതാരുമില്ലെന്നഉറപ്പിലാണ്ഞാൻ അയാളിൽഉടലാകുന്നത്. Nb : മഴയിൽ മനുഷ്യനു ചൂടു കൂടുന്നതാണ് കാരണം.

കാലചക്രം✔️

രചന : കാഞ്ചിയാർ മോഹനൻ ✍️. കാലചക്രം കറങ്ങുന്നുകരളുകൾ ,ആരോ പകുത്തെടുക്കുന്നു.കണ്ണിലെ കൃഷ്ണമണിപോലെസൂക്ഷിച്ചവ,യൊക്കെ കരിഞ്ഞൊടുങ്ങുന്നു.വാറ്റിയെടുത്തുതന്റെ ച്ഛന്റെ അസ്ഥികൾഊറ്റിക്കൊടുക്കുന്നു മക്കൾ.വിടരാൻകൊതിക്കുന്നകുഞ്ഞു പൂമൊട്ടുകൾതെരുവിൽ വിലയിടുന്നച്ഛൻ .ഒഴുകുന്ന പുഴ മാറ്റിയഴകുള്ള സൗധങ്ങൾമുഴുകയും തീക്കുന്നു നമ്മൾ.വഴി മാറിയൊഴുകുന്ന ,പുഴനക്കി ജീവന്റെഗതി തല്ലിയൂതുന്നു നമ്മൾവഴിയിൽ തളർന്നിരിക്കു, ന്നോരുപാന്ഥന്റമടിയിൽ ഘനം…

നിറംകെട്ട ജീവിതം

രചന : ദിവാകരൻ പികെ ✍️ നിറം കെട്ടു പോയെൻ ജീവിതമെങ്കിലുംനിറം മങ്ങാതി പ്പോഴും വെള്ളി വരയായിഓർമ്മയിൽഒളിമങ്ങാതിരിക്കുന്നു,നിറമുള്ള സ്വപ്ന ഗോപുരമായെൻമോഹങ്ങൾ.തേച്ചു മിനുക്കാൻ വിറയാർന്ന കൈ കൾതുടിക്കുമ്പോൾ നോക്കു കുത്തിപൊൽതരിച്ചിരിക്കുമെൻ മരവിച്ച ഹൃത്തടത്തിൽകൊള്ളിയാൻ പോലാവേശം നിറയുന്നു.സ്നേഹത്തിൻ നനുത്ത കരസ്പർശമെന്നിൽ തോരാ മഴയായി പെയ്തിറങ്ങവെഇന്നുമെൻമിഴികളിൽ…

യവനിക

രചന : സതി സുധാകരൻ പൊന്നുരുന്നി .✍️ ജീവിതമാകുന്ന യവനികയ്ക്കപ്പുറംഎന്തൊക്കെ മോഹങ്ങളായിരുന്നുകയറിക്കിടക്കുവാൻ വീടൊന്നു വയ്ക്കണംമക്കളെ നന്നായ് പഠിപ്പിക്കേണംഞാനല്ലാതാരും തുണയില്ല മക്കൾക്ക്കടലുകൾ താണ്ടി ഞാൻ പോകവേണം.സമ്പാദ്യമായൊന്നുംഇല്ലയീഭൂമിയിൽ മക്കളെ നന്നായ് വളർത്തുവാനായ്പാറിപ്പറക്കാൻ കിടക്കും വിമാനത്തിൽഒരുപിടി മോഹമായ് ചെന്നിരുന്നു.റൺവേയിലൂടെ കറങ്ങും വിമാനവുംനിമിഷ നേരത്താൽ കുതിച്ചു പൊങ്ങിആകാശക്കാഴ്ചകൾ…

കെടാവിളക്ക്

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ സുന്ദരതേജസ്സായെൻ മനസ്സിലെന്നുംനിറഞ്ഞുനിൽക്കുന്നുണ്ട് കെടാവിളക്കായിട്ട്…ആകസ്മികമായി വിട്ടു പിരിഞ്ഞൊരെൻമംഗല്യത്താലിയെൻ ഹൃദയത്തിൽ ചാർത്തിയനീയെന്ന സ്നേഹത്തിൻ പൊൻതേജസ്സിനേ …നിൻ്റെയാ തുടിപ്പന്ന് അണഞ്ഞോരാ നേരത്ത്നിഷ്പ്രഭമായല്ലോ എൻമാനസവുംനമ്മുടേ ഗേഹവും ആ പൂമുഖപ്പടിയും…വിശ്വസിക്കാനാവാത്ത നിൻ വിട്ടുപിരിയലിൽസ്വബോധം നഷ്ടപ്പെട്ടോരായെനിക്ക്ഒരുനോക്കവസാനം കാണുവാനാകാത്തവേദനയുണ്ടിന്നും ഹൃത്തിലായി….അദൃശ്യനാണേലും നീയ്യുണ്ട് കൂടേഎന്നുള്ള വിശ്വാസം നൽകുന്ന…

ഞാറ്റുവേല

രചന : എം പി ശ്രീകുമാർ✍️ കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലമൊരുക്കാനായ്ധിറുതി വച്ചു പോകുന്നെഅവരുടെ പൊട്ടിച്ചിരികളിങ്ങുഇടിമിന്നലായ് തെളിയുന്നെഅവരുടെ വാക്കും ചിരിയുമിങ്ങുഇടിമുഴക്കമായെത്തുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടൊരു നിലം വിതയ്ക്കാനായ്ധിറുതിവച്ചു പോകുന്നെഅവരുടെ ഹർഷമിടയ്ക്കിടെയിങ്ങുഅമൃതവർഷമായ് വീഴുന്നെകറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾനിരനിരയായ് പോകുന്നെകിഴക്കെങ്ങാണ്ടു കളപറിയ്ക്കാനായിധിറുതി വച്ചു പോകുന്നെഅവരുടെ…

ഉഭയജീവി

രചന : രേഖ ആര്‍ താങ്കള്‍ ✍ ഓരോ നിമിഷവുംഞാനെവിടെയാണെന്ന്പണ്ടെനിക്ക് നന്നായറിയാമായിരുന്നു.ഒന്നുകിൽ ഒരു നദിക്കരയിൽഓളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാവുംഒരു സ്വപ്നാടകയെപ്പോലെ.അല്ലെങ്കിൽ കടൽക്കരയിലിരുന്ന്ഓളക്കുത്തിൽപുളച്ചുരസിക്കുകയാവുംപൂങ്കണ്ണിയെപ്പോലെ.കിഴക്കെങ്ങാണ്ടൊരുഅരുണോദയവുംഅങ്ങ് പടിഞ്ഞാറ്പ്രണയലീലയിൽചുവന്നുപോയ രാപകലുകളുംകണ്ണിലിടയ്ക്കിടെ പ്രതിബിംബിക്കുന്നുണ്ടാവും.വിദൂരതയിലെങ്ങോകടൽശംഖിൻ്റെഇരമ്പലിന് കാതോർക്കുന്നുണ്ടാവും.ഓളങ്ങൾ വകഞ്ഞുമാറ്റിഇറങ്ങിയിറങ്ങിപ്പോയികഴുത്തറ്റംമുങ്ങിപറന്നുനിൽക്കുന്ന നിമിഷങ്ങളിൽമുങ്ങാംകുഴിയിട്ടുലയിച്ചുചേരുന്നതായിരുന്നുസ്വപ്നത്തിലെല്ലാം.വഴുക്കലുകളെ ഭയമുണ്ടായിട്ടല്ലഒരിക്കലുംഇറങ്ങാൻ ശ്രമിക്കാഞ്ഞത്.ഒരിക്കലിറങ്ങിയാൽതിരിച്ചുകയറരുതെന്ന്ഉറപ്പിച്ചിരുന്നതുകൊണ്ടാണ്.കരയിൽ ശ്വാസം കിട്ടാത്തവണ്ണംകടലുള്ളിൽപ്പിടഞ്ഞ ഒരുദിനംമറ്റു മാർഗ്ഗമില്ലാതെയാണ്ഇറങ്ങിയത്.എത്രമുങ്ങിക്കിടന്നാലുംഒരിക്കലും മീനാവാനാവില്ലെന്നറിഞ്ഞപ്പോതിരികെ കരയ്ക്കുകയറി.കരയ്ക്കിരുന്നറിഞ്ഞകടലിൻ്റെ തിരുശേഷിപ്പുകളൊക്കെഅപ്പോഴേക്കും മാഞ്ഞുപോയിരുന്നു.അങ്ങനൊരു…