അന്തിവെയിൽ അമരുമ്പോൾ.
രചന : ജയരാജ് പുതുമഠം.✍️ പാരിജാതപ്പൂമലർമിഴികളിൽ തളിരിടുന്ന വേളയിൽഞാനതിൻ ശബളിമയിൽധ്യാനമഗ്നനായ്അന്തിവെയിൽ അമരുന്നനേരത്ത്അലിഞ്ഞൊന്നു നിന്നോട്ടെമാരിവിൽ തേനലകൾ നിന്നഴകിൻമൃദുലവഴികളിൽ പീലിവിടർത്തിചിതറിയൊഴുകുമ്പോൾഞാനൊരുതുടം പ്രേമപ്രസാദംവിരലിണയിൽപകർന്നൊന്നെടുത്തോട്ടെപൂങ്കവിൾ ശോണിമയിൽപ്രേമശലഭങ്ങൾ നിരനിരയായ്പടർന്ന് പിടയ്ക്കുമ്പോൾഞാനതിൻ രാഗമാലികയിൽവർണ്ണമേഘങ്ങൾ നനച്ച്ചാലിച്ചെടുത്തൊന്നണിഞ്ഞോട്ടെപരാജയങ്ങളിൽ പരാതിയില്ലാതെപരിമിതമായ അറിവിന്റെപാമരപ്പൊയ്കയിൽപ്രാണന്റെ നേരിയ പരിഭവവുമായിതളരുവോളം നിന്നലകളിൽഞാനിവിടെ നീന്തിത്തുടിച്ചോട്ടെ.