ഞാൻ നിന്നെഉപേക്ഷിക്കും മുൻപ്
രചന : ഷിബിത എടയൂര്‍✍ ഞാൻ നിന്നെഉപേക്ഷിക്കും മുൻപ്അയച്ചിട്ടുംകൈപ്പറ്റാത്തഎന്റെ കത്തുകളെല്ലാംതിരിച്ചു വാങ്ങും.കത്തുകൾശീതീകരിക്കപ്പെട്ടഅണ്ഡമാണ്.മറന്നുകളയും മുൻപ്പതിഞ്ഞിട്ടുംതിണർക്കാതെ പോയഉമ്മകളെല്ലാംതൂത്തുകളയും.വജ്രമായവയെന്നിൽപ്രകാശിക്കാനിടയുണ്ട്.കണ്ടുതീർക്കും മുൻപ്ഒരിക്കൽക്കൂടിയെന്ന്അതേ ദാഹത്താൽഉറവയെത്തുംവരെതിരഞ്ഞു ചെല്ലണം.ഞാനെന്നഎന്റെ ഒറ്റവഴിയിൽഅനക്കമില്ലാതെയത്കാടായെന്നുവരാം.ഇറക്കിവിടും മുൻപ്ഒരുമിച്ചിരുന്നു നമ്മൾസ്നേഹിച്ചതിന്റെകുത്തിക്കെട്ടുകളിൽകുരുക്കഴിക്കണം.അഴയുന്തോറുംകുരുങ്ങിക്കുരുങ്ങിഅതിൽത്തന്നെ കിടക്കുമെന്ന്മൗനഭാഷയിൽപുഞ്ചിരിക്കണം.നീയല്ലാതെഉപാധിയില്ലെന്നനിറവിൽവീണ്ടും വീണ്ടുംകത്തെഴുതുകയുംഉമ്മ പറ്റിക്കുകയുംഓർമകളുണ്ടാക്കുകയുംപ്രണയത്തിൽഅകപ്പെടുകയും ചെയ്യുന്നു. വാക്കനൽ
