മുതിർന്നിട്ടും വളരാത്തവർ
രചന : റാണി സുനിൽ ✍ പണ്ടെങ്ങോചിരട്ടപൂട്ടിട്ടൊളിപ്പിച്ച്പച്ചതൊണ്ടിട്ട്പൊതിഞ്ഞു സൂക്ക്ഷിച്ചഇളനീർ കുടം പോലായിരുന്നുകുട്ടിത്തംഇടക്കിടക്ക് ഇളംകരിക്കിലേക്കുള്ളസ്വപ്നാടനം പോലും വിലക്കുംവിധംകുഞ്ഞു തോളിൽഇരട്ടിക്കനമുള്ള കുരിശും.തക്കം നോക്കി വിടരാൻകാറ്റിൽ കലമ്പിച്ചിരിക്കാൻചില്ലത്തുമ്പിലൊളിച്ചതളിർ ചുരുളായിരുന്നുകുറുമ്പ്അതീവ രഹസ്യമായതുകൊണ്ടാവുംവേനൽതീയെടുത്തില്ലതീർന്നുപോയില്ലപുതുമഴകഴിഞ്ഞഈയൽ പറക്കലിലാണിന്ന്.മറവിമായ്ക്കും മുൻപേകുഞ്ഞായിരിക്കാൻ കൊതിച്ച്കൂട്ടുകൂടി കുറുമ്പായിനിർത്താതെ ചിരിച്ചുരസിച്ചു മറിയുകയാണ്കാരണമില്ലാതെകരഞ്ഞുവഴക്കിടുകയാണ്ഓടിക്കളിച്ചുവന്നതാണ്കെട്ടിപ്പിടിച്ചുമ്മ വെയ്ക്കയാണ്കതിരും വിളയുമാവുന്നമന്ത്രത്തിലാണിപ്പോൾമുതിർന്നിട്ടുംകുട്ടിത്തം മാറിയിട്ടില്ലെന്നുപറഞ്ഞവരോട്കുഞ്ഞായിരിക്കെതന്നെ വളർന്നുപോയതാണെന്ന്ഒന്ന് പറയണേ..