Category: കവിതകൾ

തുള്ളൽ കവിത മൃഗാധിപത്യം

രചന : തോമസ് കാവാലം ✍ എന്തൊരു കഷ്ടം!അധികാരികൾ, ഹ!പന്താടുന്നു ജീവിതമിവിടെമർത്യന്നൊരുവനു ജീവിക്കാനായ്കർത്തവ്യങ്ങൾ ചെയ്യാനാവാ! ഓർക്കാമവരുടെ ജീവിത ഭാരംകർക്കിടകത്തിൻ പട്ടിണി നൽകുംചാക്രിക ദുഃഖം നക്രം പോലെമർക്കടമുഷ്ടിക്കാരറിയില്ല. റാഗിങ്ങെന്നൊരു പുതിയൊരു രൂപംനാഗംപോലെ പത്തി വിടർത്തിയുവതയെ,യവരുടെ ആർജ്ജവമൊക്കെയുദ്ധസമാനമതില്ലാതാക്കി. അവികലമിവിടെ കൊണ്ടാടുന്നുഅവിവേകത്തിൻ ഉത്സവമേളംകൊലചെയ്തീടാൻ കുട്ടികളവരെകൂട്ടിവിടുന്നു താതന്മാരും.…

ആത്മഹത്യയിലഭയം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ അച്ഛനുമമ്മയ്ക്കുമരുമയാമോമനഅന്യഗൃഹത്തിലേക്കാനയിക്കാൻഅപായമേറിയ കല്യാണം കാരണംഅപവാദത്താലവളെരിഞ്ഞീടുന്നു. അന്യർക്കിടയിലനുകമ്പയില്ലാതവൾഅടുക്കളക്കാരിയായിയകത്തളത്തിൽഅധിപനാമാണിനുയിഷ്ടമാകുന്നതുഅറിഞ്ഞവളേകേണമടിമയായിട്ടെന്നും. അമ്മായിയമ്മയ്ക്കവളാജ്ഞാനുവർത്തിഅവസരത്തിനൊത്തെന്നാലാക്ഷേപിക്കുംഅപരാധമേതിലുമൊന്നുമില്ലെങ്കിലുംഅവളെന്തുചെയ്തീടീലുംകുറ്റമെന്നായി. ആഗ്രഹമെല്ലാമുള്ളിലൊതുക്കേണംആട്ടും തുപ്പുമാണാകിലും ശിഷ്ടമായിആരംഭം തൊട്ടേ അവൾ വലതുകാലാൽഅപശകുനമായിത്തീരുന്ന വേളിഗൃഹം. ആട്ടിപ്പായിക്കേണമെന്നെന്നുമുള്ളിലായിആവർത്തിക്കുന്നുണ്ടെന്നുമെല്ലാവരുംആണിനടിയിലേ ചവിട്ടു കല്ലായിയവൾഅഭിപ്രായമില്ലാതെ ഊമയേപ്പോലെന്നും. അറിവില്ലാത്തോളെന്നുമേ മണ്ടിയായിഅറിയാതൊരിക്കലെതിർത്തുപ്പോയാൽഅനുശാസനത്തിനായിരമധികാരികൾഅരുതെന്നോതാനായിയവളുടെയമ്മയും. ആദ്യാനുഭവം തൊട്ടേ കണവനുള്ളിൽഅഴിഞ്ഞാട്ടക്കാരിയോയെന്ന തോന്നൽആരുടെയെങ്കിലും കൂടെ കിടന്നോന്ന്ആരുമറിയാതവനെന്നുമാവർത്തിക്കും. അവിഹിതത്തിനുവയസ്സനായാലും…

മധുരമീ മലയാളം

രചന : സഫീല തെന്നൂർ ✍ എത്ര മധുരമീ മലയാളഭാഷേ?എന്നുമുണരുന്നു നിൻ കീർത്തനങ്ങളിൽ….എത്ര കേട്ടാലും മതിവരില്ലഎത്ര മധുരമീ മലയാളഭാഷേ?…..കാറ്റിൻ അലകളിൽ ആടുന്ന ഇലകളുംആനന്ദമോടേ പാടിടുന്നു….മലയാള ഭാഷ തൻ മധുരം വിളമ്പുന്നുമാതൃത്വമോുടെ നിൻ കീർത്തനങ്ങൾ…..മലയാളത്തിൽ പൂമൊഴി പാട്ടുകൾകേൾക്കുന്നു എന്നും ഹൃദയതാളങ്ങളിൽ…പാട്ടിൻ താളത്തിൽ നിർത്തമാടുമ്പോൾദേവത…

ലഹരി പൂക്കുമ്പോൾ ✍🏻

രചന : അനൂബ് ഉണ്ണിത്താൻ ✍ കേരളമണ്ണുമണക്കുന്നുചോരത്തുള്ളികളാലെനിണത്തിലാറാടും കരളുപിടക്കുന്നു ഭയത്താലേ ആരു പറഞ്ഞുയിത് ദൈവനാടെന്ന്അന്നു” സ്വാമികൾ”പറഞ്ഞതുപോൽ പുലരുന്നുകേരളം ഭ്രാന്താലയം കാര്യമറിയും പെറ്റവയറുകൾപൊരിയുന്നു എങ്കിലുംമക്കളേ മാടി ചേർക്കുന്നുമയക്കു മരുന്നിൻ മറവിൽമുതലാളികൾ പെരുകുന്നു പ്രജ്ഞ കുറഞ്ഞവർതൻകുടുംബം തമസിലാക്കിഅരും കൊലചെയ്തവർതടവറക്കുള്ളിലുറങ്ങിയുണർന്നു ശിഷ്ടകാലം തീർക്കേ ഈ മനോഹരഭൂമി…

ഉരമുള്ള കാതൽ ചിരങ്ങൾ

രചന : ഹരിദാസ് കൊടകര ✍ നീ വന്നശേഷംകൂടൊന്നുണർന്നുതുടക്കം പറക്കലിൻഉദിപ്പൊന്ന് നോക്കുക..പപ്പടം ചുട്ടതുംഉപ്പിലിട്ടതും കൂട്ടിഉണ്ണാനിരിക്കുന്ന-സഞ്ചാര സന്ധികൾ.ആലംബ നേരത്തെസഹനശേഷിപ്പുകൾ.പഴമുറം ചേറുന്ന-അകമുള്ള വാക്കിലെകാട്ടുഗർത്തങ്ങൾ.തുമ്പിമരത്തിലെ-കാതൽ ചിരങ്ങൾഉരമുള്ള നാമ്പുകൾ വട്ടത്തിൽ ചുറ്റുന്ന‘വട്ടപ്പാലം’ മതിനാമദേഹത്തിന്റെപടവൊന്നിറങ്ങാൻ..പൂർവ്വം തിരക്കാൻ..പാറുന്ന കൂട്ടിലെജ്വര ചിന്തനങ്ങളെനേത്രകാലത്തെസൂക്ഷ്മം നയത്താൽവിനീതരാക്കാൻ.. അന്ന്..നീ തന്ന പ്രാണനിൽകാട്ടുമഞ്ഞൾക്കറ.വേപ്പില വസ്ത്രം.മുറിവുണക്കുന്നവേദനാദൂരത്തെസന്ദേഹമൂർച്ചാ-ഭാവിഭാരങ്ങൾ.പൂവിന്നകങ്ങളിൽഒളിസേവ ചെയ്യുന്നആകാശ മറവിലെപ്രാണസൗരങ്ങൾ.പ്രകാശലോകത്തെഭരിത…

പുരുഷപുരാണം◾

രചന : ശ്രീകുമാർ പെരിങ്ങാല.✍️ ഏറ്റവും സ്വസ്ഥതയാർന്നൊരു ജീവിത-മാണിൻ്റെ ജന്മമാണെന്നു ചൊല്ലുന്നവർഎങ്കിലും കേട്ടിടാമാവീരഗാഥകൾപാണൻ്റെ പാട്ടുപോലുള്ളതല്ലെങ്കിലും. മാതാപിതാക്കൾതന്നാഗ്രഹം സാധ്യമാ-യാദ്യം ബലി കൊടുക്കുന്നുതന്നിച്ഛകൾതന്റെ മോഹങ്ങളെ ഹോമിച്ചിടുന്നവ-നുറ്റവർതന്നുടെയാശകൾ നെയ്യുവാൻ. ആശ്രിതർതന്നുടെ സ്വപ്നങ്ങളൊക്കെയുംസ്വന്തമിഷ്ടങ്ങളായ് കൊണ്ടുപോയീടണംകഷ്ടനഷ്ടങ്ങളെ നെഞ്ചിലൊടുക്കിയാൾപുഞ്ചിരിപ്പൂവതിൻമേലെ വിരിച്ചിടും. കൈയിലോ കാലണയില്ലെന്ന സത്യവു-മാരുമറിയാതിരിക്കണമെന്നുമേസർവ്വഥാ വേലചെയ്തീടുന്നുമെന്നുമാവീടിൻ്റെ ഭദ്രത കാത്തുസൂക്ഷിക്കുവാൻ. സോദരിമാർക്കൊരു…

പന്തുകളി

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ അങ്കണമേറുമലങ്കാരത്താലൊക്കെഅങ്കത്തിനായൊരുങ്ങിയൊരുങ്ങിഅവസരമൊത്തൊരുകേളിയിലായിഅനുവാദത്താലൊരുവിസിലടികേട്ടു. അടങ്ങി നിന്നൊരു കളിക്കാരെല്ലാംഅസ്ത്രം പോലെ ചീറിയടുത്തിതാഅരങ്ങുണർന്നൊരുമാമാങ്കത്തിൽഅവിടെയുമിവിടെയും പന്തോടുന്നു. അടുവുകളൊത്തൊരുയിരുനിരയായിഅതിലംഗങ്ങളായിയേഴോയൊൻപതോഅമരക്കാരായൊരുഫോർവേഡുകളുംഅന്ത്യംതടുക്കാനായിബാക്കുമുണ്ടേ. അന്യോന്യമെതിരായി ഗോളടിക്കാൻഅഴകായുള്ളൊരു വലയിരുവശവുംഅറ്റത്തെത്തിഗോളടിച്ചോർക്കൊക്കെഅഭിമാനത്താലവരാദരവമേകാനായി. അറ്റത്തെത്തിയ വലയം കാക്കാൻഅട്ടിപ്പേറായി നിൽക്കും ഗോളിയുണ്ടേഅപ്പുറത്തൂന്നൊരു ഗോളു വന്നാൽഅതുതടയാനുള്ളോരുറപ്പോടെയാൾ. അടക്കവുമൊതുക്കവുമായ ടീമിൽഅവരവർക്കോരോ കടമകളേകുംഅങ്കക്കലിയാലോടി പന്തടക്കീട്ടവർഅതുരുട്ടിയെടുത്തുവലയിലാക്കണം. അതിശയമായൊരു സാഹസമതിലുംഅഭിജനമോടൊരു ഭടനേപ്പോലവർഅങ്കക്കലിയാലലറിവിളിച്ചോരെല്ലാംഅടിച്ചുതുരത്തുമെതിരിനെയൊക്കെ.…

ഒരു കവിത കൂടി.

രചന : ഷീല സജീവൻ ✍ തളിരിലകൾ പോലുമിളകാത്തൊരീ മഞ്ഞുപുലർകാലവേളയെൻ നെഞ്ചിനുള്ളിൽതളിരിലകൈകളാൽ കോരിനിറച്ചതി –ന്നൊരുപിടി നനവാർന്നോരോർമമാത്രം കളിയിലും ചിരിയിലും പിന്നിട്ട ബാല്യവുംകഥയറിയാത്തൊരാ കൗമാരവുംഇനിയെന്റെ ജീവിത വീഥിയിലങ്ങോളംഒരുപിടി നനവാർന്നോരോർമ മാത്രം നിറമാർന്ന ഭാവന ചിറകു കുടഞ്ഞോരാമധുരമാം പണ്ടൊരു നാളിലൊന്നിൽപുസ്തക താളിൽ ഞാനെന്നോ കുറിച്ചിട്ടൊ…

മദം പൊട്ടിയതെനിക്കല്ല !

രചന : സ്മിത പഞ്ചവടി✍ ഹന്ത കീടമേമദം പൊട്ടുകില്ലെനിക്ക്നിന്നഹന്തയ്ക്ക് മേൽഇതല്ലാതെ ഒന്നിനുമിന്നാവില്ലഅടിച്ചു പൊട്ടിച്ചതാണീ വലങ്കണ്ണ്എന്നിട്ടുമിടയ്ക്കിടെ ,കണ്ണീരൊഴുക്കി ഞാൻ വൃഥാ !കനത്ത പൊന്നിൻ നെറ്റിപ്പട്ടംകാലുകളെ പൂട്ടിയിട്ട ചങ്ങല ,താങ്ങുവാനാവതല്ലായിരുന്നുഞാനേറ്റിയ തിടമ്പിന്റെ ഭാരം !അതും പോരഞ്ഞോ ,ആലവട്ടങ്ങളും വെഞ്ചാമരങ്ങളുംഭാരിച്ച മുത്തുക്കുടയും നാലാളു വേറെയുംപഴുത്തൊലിക്കും കാലിൻ…

കവിതയുടെ കമന്റ് വീഥികളിലൂടെ..

രചന : ജിബിൽ പെരേര ✍ കവിയുടെ കവിതകൾക്ക്വായനക്കാർആവേശപൂർവ്വംകമന്റുകളിട്ടുകൊണ്ടേയിരുന്നു.‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-ന്നൊരാൾ കമന്റിട്ടപ്പോൾകവിറേഷൻകടയിൽ ക്യുവിലായിരുന്നു.‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽജപ്തിനോട്ടീസും കയ്യിലേന്തിബാങ്ക് മാനേജരുടെ മുറിയിൽഇനിയെന്തെന്ന ചിന്തയിൽകവിയിരുന്നു..‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽവെന്റിലേറ്ററിൽ കിടക്കുന്നഅമ്മയുടെ ചാരത്തുകവി വിതുമ്പിനിൽക്കുകയാരുന്നു …‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്നകമന്റ് വായിച്ച്ഡിവോഴ്സിന്റെ രണ്ടാം വാർഷികംവിസ്കിയിൽ കണ്ണീരൊഴിച്ചുടെറസിലിരുന്നു ഘോഷിച്ചൂ ,കവി…വിറയാർന്ന വിരലിനാൽപേനയേന്താൻഉഴറുന്ന നേരത്താണ്‘ശക്തമായ…