Category: കവിതകൾ

കർമ്മമൊഴിമഴയായ്*..

രചന : അൻവർ ഷാ ഉമയനല്ലൂർ✍ അഴകിൽ തുളുമ്പും മധുരമാകട്ടെ നീ-യകമേ നിറയും മരന്ദമായീടട്ടെ.മഴവില്ലുപോലല്പ സമയമാണെങ്കിലുംഅഴലകറ്റുന്നതാം മിഴിവേകിടട്ടെ നീ. പുഴപോലെ നിർമ്മല സ്നേഹമോടൊഴുകുവാ-നിരവിലും നീ നിത്യ കവിതയായ് മാറട്ടെവഴിമാറിനിൽക്കാതൊരുമയോടണയുവാൻകരളിലായാർദ്രമാം പുലരികളുണരട്ടെ. മൊഴികളിൽ മിഴികൾതൻ കരുണയുണ്ടാകട്ടെമഴപോൽ ഹരിതാഭ ശോഭ നീ പകരട്ടെതാരാക്ഷരങ്ങളാലാദിത്യ ഹൃത്തടംതമസ്സകറ്റീടുന്നയുദയമായ്…

ഗർഭം

രചന : പ്രസീദ ദേവു✍ സുഖലോലുപതയുടെവിത്തിട്ട്നിങ്ങൾ പോകുമ്പോൾഞങ്ങളൊരു പത്തുമാസക്കാലംവ്രതമിരിക്കും,കറുപ്പും, കരിമണിമാലയുമിട്ട്കാനനപ്പാതയിലൂടെനിങ്ങൾ നടക്കുമ്പോലെഅത്രയെളുപ്പമല്ലത്,നനഞ്ഞ തീണ്ടാരിതുണിയിൽനിന്നുള്ള മോചനവുമല്ലത്,വിശ്രമിക്കാനവൾക്കു കിട്ടിയസപ്രമഞ്ചൽ കട്ടിലുമല്ലത്,ആലസ്യത്തിൻ്റെഒന്നരപേജിൽ,ചർദിയുടെ മറുപുറം നിറച്ച്,തണ്ടലു വേദനയുടെകഠിനവാക്കുകൾ കൊണ്ട്ഇരിക്കപ്പൊറുതിയില്ലാത്തപെണ്ണൊരുത്തികൾഇരുന്നും, നടന്നും ,കടന്നുംകവച്ചു വെയ്ക്കുന്നകവിതയാണത് ,അവിടുന്നാണവൾആദ്യത്തെ കവിയാവുന്നതും,വയറിൻ്റെ തിരശീലകൾക്കുള്ളിൽമൂക്കും കണ്ണും ചുണ്ടുംഉടലാകെയും വരച്ച്,ജീവനുള്ള ഒരാൾ രൂപംപണിയുമ്പോൾഅവളൊരു മികച്ച ചിത്രകാരിയാവുംനിങ്ങളും…

അവൾ

രചന : പ്രസീദ.എം.എൻ ദേവു ✍ ഉടലിൽ വീണയുള്ളഒരു സ്ത്രീയെനിങ്ങൾ സ്പർശിച്ചിട്ടുണ്ടോ ?അവളൊരു ഉപകരണമാണെന്ന്തോന്നാതെ ,നിങ്ങൾക്കൊരുവീണ ഉപയോഗിക്കാനറിയാമോ ?അവളുടെ കമ്പനങ്ങൾനിങ്ങളാസ്വദിച്ചിട്ടുണ്ടോ ?പത്ത് വിരലിലും പതിഞ്ഞുകിടക്കുന്ന സപ്തസ്വരങ്ങളെകമ്ഴ്ത്തി വെട്ടുന്നആ ശബ്ദങ്ങൾനിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ?നിങ്ങൾക്ക് വീണ വായിക്കാനറിയാമോ ?ഉടലിൽ മഴയുള്ളഒരു സ്ത്രീയെ നിങ്ങൾനനഞ്ഞിട്ടുണ്ടോ ?എന്താണ്…

അപ്പിസാഹിത്യോദയമായി

രചന : അഡ്വ: അനുപ് കുറ്റൂർ✍ അക്ഷരവുമനക്ഷരവുമർഥവുമനർഥവുംഅധമവുമുത്തുമവുമെന്തെന്നറിയാത്തോർഅമേദ്യവുമൂറുംമേദ്യവും ഒന്നെന്നുറച്ചൊപ്പംഅക്ഷരചണരാം വിജ്ഞരേയറിയാതെ. അവ്യക്തമായതുമൊതുക്കമില്ലാത്തതുംഅസ്സലാണെന്നൊലിയായൊളിയായിഅദ്ധ്യേതാവിലുൽഫുല്ലമായുറപ്പിച്ചതുഅപ്പിയാമുന്ദനഹാലാഹലമായുതിർന്നു. അന്തകരായോർരാധിപത്യത്താലുന്നംഅക്ഷരനികേദനവുമശുദ്ധമാക്കുന്നുഅപവാദമായോരാഉപാദ്ധ്യായകരാൽഅലിയുമുപഹാരമുപജീവനത്തിനായി. അന്തവും കുന്തവുമറിയാതുന്തുന്നവർഅരികുവൽക്കരിക്കപ്പെടേണ്ടവർക്ക്അധികാരികളൊത്താശയുമായുണ്ട്അന്യായമായിഅധികാരത്തിനാശിച്ച്. അടിതെറ്റുന്നോരശുഭകാലത്തായന്ന്അവകാശത്താലടക്കിപ്പിടിച്ചതിനിന്ന്അന്യം നിന്നോരില്ലക്കാരെയെല്ലാമങ്ങുഅടച്ചാക്ഷേപിക്കുന്നതിലെന്തുന്യായം. അയവിറക്കുന്നോരറിവിന്നുത്തമാലയംഅഖിലർക്കുമെന്നുമൊരുപോലല്ലേഅവബോധമേകാനിച്ഛിച്ചോരെല്ലാംഅവധാനമാം ആദരവായുണ്ടിന്നും. അപരനുമറിവേകാനുദകുന്ന നളന്ദയുംഅപാരമായതേകിയൊരാ തക്ഷശിലയുംഅന്യൂനമായോർതീയിട്ടുയെരിച്ചതൊന്നുംഅറിയില്ലെന്നുണ്ടോയാജ്ഞയേകുമവർക്ക്. അരാജകത്വമാം ഏകാധിപതിയോടൊത്ത്അടുക്കുമായി അടിമകളണിയണിയായിഅമൃതായതാമക്ഷരവുമമേദ്യമെന്നോതിഅറിയേണ്ടതെന്തെന്നറിയാതായയുലകം. അരിയപത്രത്തിലൂറും പൈങ്കിളികൊഞ്ചൽഅകതളിരിലായെന്നുമാശ്വാസമായിരുന്നുഅമലമായുള്ള അച്ചടിയൊഴുക്കുകളെല്ലാംഅനുയോജ്യമായിരുന്നാരിലുമനന്തമായി. അശ്ലീലമാണിന്നേറ്റവുമുചിതമായുള്ളിൽഅക്ഷരക്രമവും വേണ്ടപോലറിയാത്തവർഅറം പറ്റിച്ചോരുത്തമ അധ്യായങ്ങളെല്ലാംഅന്യരാക്രമിച്ച്കൈവശത്താക്കിയില്ലേ ?…

🌴 കേരളപ്പിറവിദിനാശംസകൾ 🌴 ഒഴുകൂ..മലയാളമേ..🌴

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ കുളിരരുവിപോലൊഴുകിവന്നെന്റെയുള്ളിലായ്ഒരു ഗ്രാമ്യകാവ്യം രചിക്ക മലയാളമേ,ചിരരുചിര ചിന്താമലരുകൾക്കുള്ളിൽ നിൻസ്മരണാമരന്ദം നിറയ്ക്കുകെൻ പുണ്യമേ.. നവ മകൾമുകുളങ്ങൾക്കെങ്കിലും നുകരുവാൻകനിവോടെ കാത്തിടുന്നെൻ മാതൃഭാഷയെ,പടികടന്നരികെ യിന്നണയുമീ പുലരിപോൽനവജാതർ നുകരട്ടെ സുരസൗമ്യ നന്മയെ. തെളിവാർന്ന തലമുറകൾവന്നു മുറിയാതെ-യാലപിച്ചഴകേറ്റിടട്ടെയെൻ ഭാഷയെ.പുലരൊളിക്കിടയിലൂടൊഴുകുമീ വരികളിൽതിരുരവ സാന്നിദ്ധ്യമറിയുന്നപാരതേ. പതിവുപോൽ…

തുലാമാരി

രചന : ശാന്തി സുന്ദർ ✍. തുലാവർഷം ഓർക്കുമ്പോഴൊക്കെഅമ്മ തൻ നെഞ്ചിലൊരുപ്രളയക്കടലിരമ്പും…സൂര്യനോ..വേനൽ പൊടിച്ച കൂരയിലെഓലത്താളിലൂടെ സുഷിരങ്ങളിട്ട്അടുക്കളയിൽ മൂടിവെച്ചമൺച്ചട്ടിയെ തൊട്ട് വിളിക്കും…കോരിച്ചൊരിയാനായിമഴമേഘങ്ങൾ കാത്തു നിൽക്കുന്നുണ്ടെന്ന്കാതിലോതി തെന്നിമാറും..കാതിലിത്തിരി പൊന്നിലൊരുക്കിയകമ്മൽ കണക്ക് പുസ്തകം തുറക്കും..ഓലമേഞ്ഞ വീട്ടിലെതെക്കേ കോണിലിരുന്നൊരു പല്ലി ചിലയ്ക്കും.തുലാത്തിനു മുമ്പേപുത്തനോല മേയണംഉറുമ്പുകൾക്ക്പായസം വിളമ്പണം.കിഴക്കേ മുറിയിൽ…

വേട്ടയ്ക്കൊരുനാട്

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ വീരന്മാരുടെ വീറേറിയ ദേശംവാളും പരിചയും പടച്ചട്ടയുമായിവിരോധമേറിയടരാടുമ്പോൾവരേണ്യരായവരർച്ചിസ്സായി.വീരപ്രസൂതിയാലാവിർഭവിച്ചുവീര്യമോടവർ ധീരന്മാരായിവാണിയിലാകെ ഉഗ്രതയാർന്നുവേട്ടയാടുവാനുറച്ചുറച്ചെങ്ങും.വിനായകനായണികളിലാദ്യംവജ്രായുധനായി നെഞ്ച് വിരിച്ച്വിലങ്ങുകളെല്ലാം തല്ലി ഉടച്ച്വിസ്മയമായായുലകത്തിൽ.വ്യാധനായുത്ഭവഗോത്രത്തിൽവാഹിനിയുടെ മേധാവിയായിവംശത്തിന് ദുഷ്ക്കരമായത്വെട്ടി മാറ്റാൻ വാളേന്തുന്നു.വാഴുന്നിടമെല്ലാമടക്കിഭരിച്ച്വംശത്തിന്നഭിവൃത്തിക്കായിവാജിയിലേറി പായും നേരംവേദിയിലാകെ ഹവനമോടെ.വീറുംവാശീംപോർക്കുവിളിയുംവകവെയ്ക്കാതുളളവരേറെവകതിരിവില്ലൊട്ടും ചില നേരംവക്കത്തെത്തുമഹങ്കാരവും.വീരനു ചേരും വീരാംഗനയുംവിശംസനത്തിലടരാടാനുറച്ച്വാശിയോടെ പൊരുതി ജയിച്ച്വായുവേഗം…

മകൾമൊഴിയായ് അമ്മയറിയാൻ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ അമ്മയല്ലാതിത്രനാളുമെന്നോർമ്മയിൽഇല്ലായിരുന്നു വസന്ത സൗഭാഗ്യങ്ങൾഅമ്മപോയെന്നറിയുന്നയീ മണ്ണിതിൽനിന്നു ചിണുങ്ങുകയാണെന്റെ സ്മരണകൾ നന്മയായോർത്തുരചെയ്യുന്ന വാക്കുകൾജന്മസാഫല്യമായ് മാറ്റിയെൻ ജീവിതംനന്മനോവീണയുണർത്തിയ സംഗീത-ധാരയാണെന്നുമെൻ പൊന്മകൾക്കാശ്രയം. വിശ്വമൊന്നാകെ ശയിക്കുന്നപോലെന്റെ-യുള്ളുലയ്ക്കെന്നുമേ, ശ്മശാനമൂകത;നശ്വരമാണുലകുമെങ്കിലും കരളിലാ-യുണരുന്നു കരുണാർദ്രതേ, തവ തേന്മഴ. മിഴിനീരുവീഴ്ത്തുവാനില്ലെന്റെ കൺകളിൽനിറയുന്നതെന്നു മാ മുൻകാലമാം വ്യഥകഥയെന്തറിഞ്ഞെന്റെ…

ഒരു നാടൻപാട്ട്

രചന : ബിന്ദു വിജയൻ, കടവല്ലൂർ✍ ആറ്റക്കിളികളെത്തീ പെണ്ണെ തോട്ടു വരമ്പിലിരിക്കല്ലേപുന്നാരംചൊല്ലാതെ വേഗം വേഗം പാടത്തിറങ്ങാടീനമ്മക്ക് പാടത്തിറങ്ങാടീവിത്തെല്ലാം കിളികൾ തിന്നുംആട്ടിയോടിക്കാടീ പെണ്ണേ നമ്മക്ക്ആട്ടിയോടിക്കാടി പെണ്ണേവിത്തു മുളച്ചാൽ ഞാറു പറിക്കാൻ ഒപ്പം പോരാടീ പെണ്ണേനമ്മക്ക് ഒപ്പം പോരാടീ പെണ്ണേ!ഞാറു പറിച്ചിട്ട് ഞാറ്റുമുടിക്കെട്ടി കണ്ടത്തിൽ…

നന്മാർദ്രമാംഗ്രാമസ്മരണകൾ

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജീവിതംപോ,ലിറ്റുനേർത്തതാണെങ്കിലുംഗ്രാമീണ വീഥികളേകുന്നൊരു സുഖംഎൻ സ്വച്ഛ സ്വപ്നകം വർണ്ണമാക്കുംവിധംപച്ചപ്പിനാൽ രമ്യമാക്കുന്നു ഗ്രാമ്യകം. താളത്തിലൊഴുകുന്നയോരോ സ്മരണയായ്വന്നെത്തിടുന്നു സ്വർഗ്ഗാർദ്രമാം കാഴ്ചകൾകുയിൽനാദമായിന്നുണരുന്നു കരളിലുംഅറിയുന്നതില്ലേ; നിറവാർന്ന മുകിലുകൾ ? തിടുക്കമില്ലാതെ, വളർന്നയാ നന്മകൾതുടിക്കുംകരളിൽ കുറിക്കുന്നു കവിതകൾചിറകുകളേകുന്നുവോ ഗ്രാമ്യപുലരികൾതളിർത്തുണർത്തുന്നില്ലേ-യാ, നല്ല സ്മരണകൾ…