പെണ്ണ് പെറ്റ പന്തിരുകുലം
രചന : അഡ്വ: അനൂപ് കുറ്റൂർ✍️ പെണ്ണുടലിൽ നിന്നിരട്ടിച്ചോരു കുലംപെരുകിപ്പേരുംപ്പെരുമയുമാർന്നിന്ന്പൂർവ്വം മറന്നോരു ഗരിമയാലേവരുംപുച്ഛിക്കുന്നതുപൊറുക്കാനാവാതെ. പ്രാണൻ കളഞ്ഞൊരാ കർമ്മമെല്ലാംപൊന്നാണെന്നറിയേണമുന്മയാലെപൊലിപ്പിച്ചൊരു അല്പത്തരത്തിലായിപേരുദോഷമലർപ്പരിമളമില്ലാതെങ്ങും. പോരാളിയായിന്നുദുർഗ്ഗാഭാവത്തിൽപെരുമയിലടരാടാനാമക്കൾക്കായിപ്പോർക്കളത്തിലലറുന്നോരെൻ്റമ്മപെരുമ്പറകൊട്ടി കത്തി നിൽക്കുന്നു. പേടതൊണ്ടന്മാരോയോടിയോളിക്കുംപകയില്ലാത്തവരാശ്രയിച്ചന്ത്യമലിയുംപേടിക്കേണ്ടവൾ ; കാളിയാകിലുമ്മപിശാചാകിയ മാതാവായാലുമുറ്റവൾ. പ്രീതിയേകാനായൊരുമ്പെട്ടിളിയിൽപ്രസാദമേകാനായികരുണാദ്രയായിപ്രഭയായിപരിപാലകയായിയുത്തമപ്രതിദ്ധ്വനിയായൊരുഅഗ്നികുണ്ഡം. പ്രകാശം ചൊരിഞ്ഞോരർക്കനുംപഞ്ചഗുണങ്ങളാകിയ പ്രകൃതിയുംപഞ്ചാലങ്കാരമാകിയ ദേവതകളുംപഞ്ചമഹായജ്ഞാഗ്നിയിലുരുവായി. പഞ്ചമാതാക്കളാണാധാരമുദാത്തംപഞ്ചഭൂതങ്ങൾക്കുത്ഭവോർജ്ജംപഞ്ചവർണ്ണവകാരങ്ങളുമലിഞ്ഞുപഞ്ചശുദ്ധിയുള്ളോരെന്നമ്മയിൽ. പഞ്ചശക്തികൾക്കാധാരമാകിയപഞ്ചാക്ഷരനർദ്ധാംഗിയാകുമംഗനപഞ്ചാഗ്നിക്കുമേലമലമായുള്ളതായിപെണ്ണുപെറ്റുറവയായതുതീർഥമായി. പിറവിക്കായൊരുങ്ങും പെണ്ണിനേപാകമാക്കാനൊരുങ്ങിയുടമ്പിലേപരിശുദ്ധമല്ലാത്തവയെല്ലാമൊഴുക്കിപ്രത്യുൽപ്പാദനത്തിനായുള്ളപാത്രവും.…