Category: കവിതകൾ

വായനാശീലം

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍️ മറക്കരുത് വായന മരിക്കരുത് വായനഅറിവെന്ന ആയുധം നൽകുന്ന വായനഅജ്ഞതയകറ്റുന്ന വായനയെന്നുംഇരുളിൽ നിന്നും വെളിച്ചത്തിലെത്താനായ്തുടരണം നമ്മൾ ജീവിതയാത്രയിൽവിജ്ഞാനം നൽകുന്ന വീഥിയാം വായനവിജ്ഞാനകുതുകികൾ നമ്മൾ വിദ്യാർത്ഥികൾചെറുപ്പത്തിലേ തന്നെ ശീലമാക്കീടേണംവായനയെന്നത് ശീലമായ് മാറ്റിയാൽനല്ലോരു ജീവിതചിത്രം വരച്ചിടാംചരിത്രമറിയാനും ശാസ്ത്രമറിയാനുംപൊതുവിവരങ്ങളെയൊക്കെ അറിയാനുംലോകത്തെ അറിയാനും…

അടുക്കള വിപ്ലവം

രചന : ജോബിഷ് കുമാർ ✍️ അടുക്കളയിലവളുടെവിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോൾസവാള മുറിഞ്ഞു കണ്ണുനീർ തുളുമ്പിചട്ടിയിൽ തിളച്ചവെളിച്ചെണ്ണയിലിറങ്ങിയകടുകുകൾ ഉച്ചത്തിൽപൊട്ടിത്തെറിച്ചു ചാവേറുകളായിവിറകു കൊള്ളികൾതീകുന്തങ്ങൾ പോലെആഞ്ഞു കത്തിമുളകു പൊടി അടുപ്പിലെ തീയിൽ വീണുപ്രതിഷേധത്തിന്റെ ചുമയുയർത്തിസ്റ്റീൽ പാത്രങ്ങൾ പരസ്പരം ഏറ്റുമുട്ടിഅകലങ്ങളിലേക്ക് തെറിച്ചു വീണുമൺചട്ടികൾതലയോട് പോലെ തകർന്നു വീണുഉച്ചച്ചോറ് യുദ്ധഭൂമിയിലെചരൽക്കല്ലുകളായിഎല്ലാവരെയും…

യുദ്ധവും* – സമാധാനവും

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഹൃദയത്തിൽനിറയും വെറുപ്പിനാലാദ്യമായ്മനസ്സിൽത്തുടങ്ങുന്നു യുദ്ധം;കരളിൽപ്പെരുക്കുന്ന തീവ്ര വിചാരങ്ങൾസൃഷ്ടിച്ചിടുന്നുലകിൽ യുദ്ധം. ബാലഹൃദയങ്ങൾത്തകർക്കുന്നുപരിയായ്ദുരിതങ്ങൾ നിറയുന്നു ചുറ്റും,തീക്ഷ്ണ യുദ്ധാഗ്നിയാലുരുകുന്നു നിത്യാർദ്ര-സ്വപ്നം കെടുത്തുന്നു വീണ്ടും. സൈനികജീവിതങ്ങൾ,ത്തുടർന്നെത്രപേർകത്തിയമരുന്നെത്ര കഷ്ടം!എത്രയോ ശൈശവങ്ങൾ പ്പൊലിഞ്ഞാകവേ-യാർത്തനാദങ്ങൾതൻ ചിത്രം. മാനവരാശിക്കൊരുപോൽ നിരാശകൾചാർത്തിക്കൊടുക്കുന്നു യുദ്ധംതീർത്തുമനാഥരാക്കു,ന്നഭയമില്ലാത്ത-ലോകമാക്കുന്നെത്ര വ്യർത്ഥം? ഉലകിൽ സമാധാനമസ്തമിപ്പിക്കുവോർനിത്യം മുറിപ്പെടുത്തുമ്പോൾസ്നേഹാശയാദർശമില്ലാത്ത…

അഭേദങ്ങൾ

രചന : ഹരിദാസ് കൊടകര✍️ ഏറെ നിശയുള്ളശവഗന്ധ മെത്തയിൽപൈശാചവാസംസ്ഥാനാന്തരങ്ങൾ തുടരുന്നിതുള്ളിൽഅനാദി സാഗര-ഭുവനാധിപത്യംവട്ടമേശയ്ക്ക് ചുറ്റുംഉരമുള്ള സഞ്ചയംജഡലിപ്ത രേഖകൾആടുന്ന ബഞ്ചിലെസൂക്ഷ്മാന്തരാളംസഞ്ചാരത്തഴമ്പ് മുറിഞ്ഞുപോകുന്നപിന്നേടുകൾ വഴിപുഴകൾ താഴോട്ടിറങ്ങവേഅതീതമാകുന്നുചൂഴ്നിലത്തെഅടക്ക യാത്രകൾ ഭൂമി, പച്ചപ്പ്..പർവ്വതം, പറവകൾഅനഘ മൂലയിൽപ്രേമഭാരങ്ങൾചലനത്തിനെല്ലാംപ്രാണ സമാനതജന്മാന്തരം-ഉന്നമാക്കുന്നഉദ്ഗീഥസാരം.ആത്മശമ്യം സ്വനിപ്പാൽശബ്ദദീപനം കണ്ടഒരു തുള്ളി സസ്യം.. നിബിഡ ഭാവനാ-പുതിയ ധാതു;എല്ലാം തുടച്ച്ശുദ്ധമാക്കുന്നപോൽപശ്യമാകുന്നിടംഅഭേദങ്ങളഗ്നി-ഉദയം…

മരിച്ചുപോയവർ – തിരികെയെത്തുമ്പോൾ*✈️

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണ്ണിരിക്കുമ്പോഴറിയില്ല! കാഴ്ചതൻരമ്യസുകൃതങ്ങളാം ഭാഗ്യവസന്തങ്ങൾകണ്ടിരിക്കുമ്പോൾ ശ്രദ്ധിക്കില്ല! മർത്യർനാംരക്തബന്ധങ്ങൾതൻ സ്തുത്യ ദീപങ്ങളും. ഹൃത്തുലയ്ക്കുന്നതാം കാഴ്ചകൾ; നിത്യവും;മർത്യജന്മങ്ങൾപ്പൊലിയുന്ന വാർത്തകൾഅഗ്നിനാളങ്ങൾ പൊള്ളിക്കുന്ന മനസ്സുകൾ;ഉള്ളിലായുയരുന്നതാമൊരു തീക്കടൽ. എത്ര സ്വപ്നങ്ങളിന്നസ്തമിക്കുന്നു, നാംചിത്രങ്ങളാക്കി വർണ്ണിക്കുന്നുവെങ്കിലും;സ്നേഹനേത്രങ്ങളോർത്തുരുകുന്നു മനസ്സുകൾ;ആർദ്രജന്മങ്ങൾ തൻഹൃദയപ്രതീക്ഷകൾ. ചേർത്തണയ്ക്കാനില്ല! കുഞ്ഞു സ്വപ്നങ്ങളിൽഉമ്മവയ്ക്കാനണയില്ലാത്മ സ്നേഹിതർകരുണാർദ്ര…

നവമാധ്യമ ലിംഗനീതി

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ നവമാധ്യമങ്ങളിൽ അവനേറെയെഴുതിഅവൻ്റെയാ സ്വന്തം ജയനെന്ന പേരിൽഎഴുത്തുകൾക്കേറേ നിലവാരമുണ്ടേലുംകിട്ടുന്ന ലൈക്കും കമൻ്റും കുറവാണ്നാട്ടിൽ നടക്കുന്ന സാഹിത്യസംഗമംനൽകുന്നുണ്ടവനെന്നുംമികച്ച പദവികൾമഹാൻമാരായുള്ള സാഹിത്യവര്യർതൻപേരിലായ് നൽകും പുരസ്കാരങ്ങളിൽഏറെയും അവനിന്ന് ലഭിക്കുന്നുമുണ്ട്അന്നൊരു നാളിൽ അവനേറെ ചിന്തിച്ചുസാഹിത്യസംഗമങ്ങളിൽ നിന്നുമതുപോലെവ്യത്യസ്ത സംഘടനകളിൽ നിന്നും ലഭിക്കുന്നസ്നേഹവും സൗഹൃദവും…

അതേ മരക്കൊമ്പിൽ

രചന : പ്രസീത.കെ ✍ മറന്നു കഴിഞ്ഞുഎന്നോർക്കുമ്പോഴെല്ലാംനിറയുന്ന കണ്ണുകൾവാക്കുകളൊന്നുംശേഷിക്കുന്നില്ലയെങ്കിലുംവിട്ട് പോവാനാവാത്ത ഇടങ്ങൾ !റെയിൽവക്കിൽ നിന്നുനിന്ന് മങ്ങിയഎരുക്കിൻ പൂക്കളെ പോലെവിളർത്തു നിറം കെട്ടുപോയ പ്രണയ കല്പനകൾ !ആത്മാവില്ലാത്ത വാഗ്ദാനങ്ങൾഉപ്പ് തേച്ചുണക്കിപാഴ്‌വാക്കുകളുടെ കപ്പിത്താന് അത്താഴമൊരുക്കുന്നു.അന്തി ചായുന്ന നേരത്ത്ഓർമ്മകളുടെ കൂടസ്വയം ശിരസ്സിലേറും.അതേറ്റിത്തളർന്ന്വീണുറങ്ങുന്ന രാവുകൾ.സന്തോഷങ്ങളുടെ ബലിക്കല്ലു പോലെഇരുണ്ട…

ഔചിത്യമാകണം..ഭാഷണം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഔചിത്യമല്ലാത്ത ചിലവർത്തമാനങ്ങൾഔജ്ജല്യമാണെന്ന ധാരണയോടെ നാംഔഷധംപകരുന്നപോലേകിലപരർക്ക്ഔന്നത്യമേകില്ലയെന്നുനാമോർക്കണം. ഔധസ്യവും അമൃതുമധികമാകിൽ ദോഷംഔചിത്യമല്ലാത്ത വചനങ്ങളും തഥാഔദരത്തിന്നു നാം നൽകുന്ന ശ്രദ്ധപോൽഔൺസറിഞ്ഞേ കണമോരോന്നനുക്രമം. ഔത്കൃ ഷ്ട്യമാകണമോ രോ വിചാരവുംഔദ്ദേശികാശയം സുവ്യക്തമാകണംഔപചാരിക ങ്ങളാണെങ്കിലുംസന്തതംഔചിതീരൂപത്തിലാകണം ഭാഷണം. ഔദ്ധത്യഭാവത്തിലല്ല!നാം വിനയത്തിൻഔഷസീകിരണ സമാനമായനുദിനംഔർജിത്യരൂപ ലാളിത്യമാം…

സമുദ്രത്തേയും

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍️ വികസനമെന്നോരാ ലക്ഷ്യത്തേ മുൻനിർത്തിരാഷ്ട്രീയരാഷ്ട്രീയ വാദങ്ങൾ തീർത്തിട്ട്കരയേയും അതുപോലെ ആകാശത്തിനേംനശിപ്പിച്ചുകൊണ്ടായി മുന്നേറും നമ്മൾ,….സമുദ്രത്തിനേയും നശിപ്പിച്ചുകൊണ്ട്കുതിക്കുന്ന കാഴ്ചയതൊന്നാണല്ലോഞാനും നിങ്ങളും കാണുന്നീ കാലത്തിൽശക്തമാം തിരമാല ആർത്തലച്ചെന്നാൽകോടിക്കണക്കിനാം പ്ലാസ്റ്റിക്ക് മാലിന്യംസമുദ്രത്തിൻ തൻ്റെനെഞ്ചിലായങ്ങിനേചോദ്യത്തിൻ രൂപേണെയായിക്കൊണ്ടിന്ന്ചൂണ്ടുവിരലതൊന്നുയർത്തുന്നുണ്ടല്ലോ?ചൂഷകൻമാരായ നമ്മളോടങ്ങിനേ ..ജൈവാജൈവ മാലിന്യം കൊണ്ടുംശാസ്ത്രത്തിന്നൊട്ടേറെ പരീക്ഷകൾ…

മലിനമാകുന്ന ഭൂമി

രചന : സഫീല തെന്നൂർ✍️ മിഠായിത്തൊലികളും പ്ലാസ്റ്റിക് പേപ്പറുംമണ്ണിൽ വീണു പുതയുന്നു…മണ്ണിൽ വീണു പുതയുന്നു….മണ്ണിൽ വീണു പുതഞ്ഞാലോ?…മണ്ണിനും മർത്ത്യനും നാശം മാത്രം…..മണ്ണിനും മർത്ത്യനും നാശം മാത്രം…..മണ്ണിൽ മാലിന്യം കൂടുന്നുമണ്ണിൽ മരങ്ങളും കരയുന്നു…..മണ്ണിൽ മരങ്ങളും കരയുന്നു…..മണ്ണിൻ ജീവ നാഡിയാം പുഴകളുംമാലിന്യം കൊണ്ട് മൂടുന്നു…..മാലിന്യം…