ഹരിതചിത്രങ്ങൾ🌳🌷
രചന : അൻവർ ഷാ ഉമയനല്ലൂർ✍ തളിർത്തുണരട്ടെ!യാ, നവഹരിത ജീവിതം;തളരാതെ സ്പന്ദിച്ചുണർത്തുന്നു ഹൃത്തടംതിരുത്തുവാനുള്ളതുകൂടിയാ, മർത്യകം;ഓർത്തുണർത്തുന്നേതു ദിവ്യമാം മസ്തകം?വിറകൊണ്ടിടാതേ നിവർന്നുനിന്നീടു വാ-നോതുന്നുണർവ്വിൻ പുലർക്കിരണങ്ങളുംപറയുന്നതാർദ്രവിചാരങ്ങളാകണം:ചേർത്തുണർത്തുന്നുലകിലോമൽപ്രഭാതവുംതുടരട്ടെ!യോരോമലരിൻ സുഗന്ധവും;തുടരേണമിന്നാർദ്ര ഹൃദ്സ്പന്ദനങ്ങളുംമഴപോൽത്തഴുകിത്തളർപ്പിക്കുമോർമ്മയുംപുഴപോലൊഴുകുമീ കാവ്യമൊഴികളുംവിടരുമീ!ഹരിതാഭ ചിന്തോദയങ്ങളാൽതെളിച്ചെഴുതി നൽകുമീ പ്രകൃതീസുരക്ഷയും.🌾☘️🍀🌳🍀☘️തടയുകാദർശമേ, സുകൃതമീഭൂമിയിൽതുടരുവാനുള്ളതല്ലാ! പ്രകൃതി ശോഷണംവേഷപ്പകർച്ചയാലകലുന്നു വയലുകൾ;അസ്തമിപ്പിക്കുന്നു ലോലപ്രദേശങ്ങൾവിടരാതെ കൊഴിയുന്നതെത്ര വസന്തങ്ങൾവിടപറയുന്നെത്ര യാർദ്ര…