Category: കവിതകൾ

മാനുഷ്യസ്നേഹം

രചന : സുരേഷ് രാജ്.✍ ഹൃദയം തകർക്കുവാനാകുമെങ്കിൽനിങ്ങൾ അഴിച്ചുമാറ്റുക മനുഷ്യരൂപംകറുത്തചിന്തകളാൽ മറച്ചമനസ്സിന്വെളിച്ചമേകുവാനാകുമോ ഭൂമിയിൽമാനുഷികസ്നേഹമെന്നുംമാനുഷ്യസ്നേഹം. പഴിച്ചൊല്ലി മൊഴിച്ചൊല്ലിബന്ധം പിരിച്ചൊരു നേരംതകർന്നൊരു മനം,കരൾ നീറ്റിമിഴി ചാലൊഴുക്കി നിണമിറ്റിടവേആരെന്നൊരാശ്രയമില്ലാതെ ജീവിത-വീഥിയിൽ അവളേകയായിട്ടുംപറക്കുവാനാകാത്ത പൈതലെയോർത്ത്ജീവിതപച്ച തേടി അവളലഞ്ഞെത്ര നാളുകൾക്രൂരനാമൊരുരവന്റെ പാതിയായി വാണിട്ടുംപോരായ്മയൊന്നുമേ ചൊല്ലാതെ കാലം കഴിച്ചവൾക്ക്നാഥനും തുണയില്ലാതെ…

കഞ്ചാവുണ്ണികൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ കണ്ണിലുണ്ണിയായോരരുമകൾകൊണ്ടുപ്പിടിച്ചു പഠിക്കാനായികോട്ടും സൂട്ടും ടൈയ്യും കെട്ടികളരവമോടക്ഷരാലയത്തിൽ. കുട്ടികളൊത്തൊരു കൂട്ടമായികുണ്ടാമണ്ടികളനവധി കാട്ടികൊമ്പുമുളച്ചവരെന്നുനിനച്ച്കൊല്ലാകൊലയായിത്തീരുന്നു. കിട്ടിയ കാശിനു ബീഡിം വാങ്ങികൂട്ടരോടൊത്തു വലിച്ച് പഠിച്ച്കണ്ടവരോടവരടുത്തു കൂടികിട്ടിയ ലഹരിയുമാസ്വദിച്ചു. കല്ലും നെല്ലും തിരിച്ചറിയാത്തവർകശപിശകല്ലുകടിച്ചുപ്പല്ലുകളഞ്ഞുംകൂനിന്മേൽ കുരുക്കളങ്ങനെകുടികൊള്ളുന്നുള്ളിലഹങ്കാരം. കെട്ടും മട്ടും മാറും വേളയിൽകെട്ടുപ്പാടുകളൊക്കെ…

ഇടം

രചന : ദിവാകരൻ പി കെ.✍ സൗഹൃദം വീണ്ടെടുക്കാൻമനസ്സു കൾ ഇടം തേടി പരതുന്നു.മതിൽ കെട്ടി വേർതിരിച്ച മുരടിച്ചമനസ്സുകളിൽ ഇരുൾ നിറയുന്നു. വിഷാദം നിറയും മുഖങ്ങളിൽഇത്തിരിപ്രസാദം നിറയ്ക്കാൻഇടമില്ലാതലയുന്നവർ ലഹരിയിൽഇടം തേടി സായുജ്യ മടയുന്നു. ഇടമില്ലാത്ത വരുടെഅടക്കിപ്പിടിച്ചരോഷംമനസ്സിൽ അണകെട്ടി വെച്ചവർവീർപ്പുമുട്ടലാൽ കണ്ണുകളിൽപകയുടെ ചെഞ്ചോരചായംഹൃദയം…

ആദിത്യപ്രഭയിൽ

രചന : തോമസ് കാവാലം. ✍ ആദിത്യനെത്തവേ, യാകുലി നീങ്ങുന്നുആകാശമാകെയും പ്രകാശമാകുന്നുആശതൻ വൈകുണ്ഠമാകുമീ ഭൂമിയിൽഈശ്വര സൗന്ദര്യം ദർശനമാകുന്നു. പൂവുകൾ ഭൂമിയെ സ്വർഗീയ ഭംഗിയിൽപൂരിതമാക്കുന്നു പുണ്യം നിറയ്ക്കുന്നുപൂമ്പാറ്റ പൂവിലെ മകാന്ദ മുണ്ണുന്നുപുൽച്ചാടിപോലുമീ ഭൂമിയെ പുൽകുന്നു. ശാരികവൃന്ദങ്ങളാകാശവീഥിയിൽശാരദഭാവത്തിൽ ശംഖൊലിയൂതുന്നുശാലൂരവൃന്ദത്തെ ഭക്ഷിച്ചു നാഗങ്ങൾശാശ്വതം ശാന്തരായ് ശയിക്കുന്നുൺമയിൽ.…

പ്രിയേ നിന്നോർമ്മയിൽ

രചന : വിജയൻ ചെമ്പക ✍ പണ്ടു നമ്മൾ വേർപ്പൊഴുക്കീ-ട്ടൊത്തുചേർന്നു പടുത്തതല്ലേഇന്നു കാണും നേട്ടമൊപ്പംമക്കളാളും സൗഖ്യമെല്ലാം ഇന്നതെല്ലാം നമ്മളൊന്നി-ച്ചാസ്വദിക്കാൻ യോഗമില്ലാ-തെങ്ങുപോയെൻ സ്വർഗ്ഗമേ നിൻ-ദേഹിയെന്നോടൊപ്പമിന്നും പ്രിയതമേ നീയൊപ്പമില്ലെ-ന്നാലുമെൻ സായന്തനത്തിൽസാർത്ഥമാമെൻ ജീവനം നിൻസ്മരണയല്ലാതെന്തു വേറേ? സ്മൃതിയതെല്ലാം മാഞ്ഞുപോകിൽജീവനുള്ളൊരു ജഡമതാരുംഎങ്കിലോ എൻ പ്രണയിനീ നിൻസ്മൃതികളാണിന്നെന്റെ ജീവൻ.…

നിന്നിലേക്ക് സഞ്ചരിക്കും മുൻപേ

രചന : ജിഷ കെ ✍ നിന്നിലേക്ക് സഞ്ചരിക്കും മുൻപേഞാൻ ചുരുക്കം ഏഴ് ജന്മ മെങ്കിലുംജീവിച്ചു തീർത്തിരി ക്കണം..ആദ്യ ജന്മത്തിൽ ഞാൻ ഒരു പുഴ യായി മാറിയേക്കും..ഒഴുക്കുകളെ അടക്കി പ്പിടിച്ച്ഏറ്റവും ശാന്തമായവിധം കടൽ ച്ചുഴികളെഹൃദയത്തിലേറ്റുന്ന ഒന്ന്…രണ്ടാം ജന്മത്തിൽതീർച്ചയായും ഞാൻ ഒരു കവി…

അക്ഷരങ്ങളോടത്രേവറ്റാത്ത പ്രണയം🤗

രചന : ദീപ സോമൻ✍️ ഓരോ എഴുത്തുംമറ്റൊന്നിൻ്റെ തുടർച്ചയാകുന്നതുയാദൃശ്ചികം.മനസ്സ് മനസ്സിനെതൊടുമ്പോളവിടെസർഗ്ഗപിറവി സാധ്യമാകുംചിന്തകൾ ചിന്തകളെ തൊട്ടു വിളിക്കുന്നധന്യവേളയിൽനാം നമ്മോടുതന്നെ സംവേദനം ചെയ്യുന്നതെത്ര മനോഹരം!ഞാനറിയട്ടെ,നിൻ്റെയോരോ കണ്ണീരിൽ കുതിർന്നവരികൾക്കുംഅനുപല്ലവിയെഴുതുന്നവളെ നീ കണ്ടിരുന്നെന്നോ?ഒന്നിൽ നിന്നുംമറ്റൊന്നു പിറവിയെടുക്കുന്നത്കണ്ടു നീആശ്ചര്യപ്പെട്ടിരുന്നെന്നോ?ഋതു മാറിഋതു വരുംപോലെചിന്തകൾക്കു തുടർച്ചയവിടെ ദർശിച്ചിരുന്നുവോ?തെളിമയുടെആകാശത്ത് ചിതറിയൊഴുകുംപഞ്ഞിക്കെട്ടുകൾ പോലെ നൂറായിരംവിഷയങ്ങൾ…

മനസ്സിലൊരീണം

രചന : രമണി ചന്ദ്രശേഖരൻ ✍ പുലരിപ്പൂവിൻ ചുണ്ടിലൊരീണംപാടുവതാരാണ്എൻ മണിവീണയിൽഈണം മീട്ടാൻ വന്നതുമാരാണ്കാതിലൊരീണം പാടിയകന്നത്പൂങ്കുയിലാണെന്നോഅനുരാഗത്തിൻ തേൻമൊഴിയായികാറ്റലമൂളിയതോമേലേ മാനച്ചിറകുകൾ മെല്ലെകുളിരുകൾ നെയ്യുമ്പോൾകാറ്റത്തൂഞ്ഞാലാടി വരുന്നത്ചാറ്റൽ മഴയാണോമനസ്സിനുള്ളിൽ താളം തുള്ളുംകവിതകളൊഴുകുമ്പോൾമഴയായി വന്നെന്നുള്ളു നിറച്ചതുംകനവുകളാണെന്നോമഴവിൽപ്പൂങ്കുട ചൂടിയൊരുങ്ങിആരോ പോകുന്നുഎന്നിടനെഞ്ചിൽ മേളത്തിൻ്റെതകിലുകളുണരുന്നുപ്രിയനേ നീയെന്നരികിലണയാൻകൈവള കൊഞ്ചുമ്പോൾസരിഗമപാടി കാൽത്തള വീണ്ടുംമഴയായ് പെയ്യുന്നു.

കൈത്താങ്ങ്.

രചന : ദിവാകരൻ പികെ✍. എരിപൊരി കൊള്ളുമെൻ ചിത്തത്തിന്ഇത്തിരികുളിർ പകുത്തു നൽകാനെൻതോളിൽ കൈ ചേർക്കുക,കരതലത്തിൻ,സ്നേഹച്ചൂടും ചൂരും ഏറ്റുവാങ്ങട്ടെ ഞാൻ. നിൻ കരുണാ കടാക്ഷവുമെൻസിരകളിൽനീപടർത്തിയ ഊർജ്ജ പ്രവാഹവുംവാടിയതണ്ടായിരുന്നെന്നിൽ,പുതു ജീവനായിനവോന്മേഷത്താൽ വിരിഞ്ഞു നിൽപ്പു. താങ്ങും തണലുമില്ലാതലഞ്ഞവനിന്ന്ഊന്ന് വടി തിരിച്ചു കിട്ടിയ അന്ധനെപ്പോൽആഹ്ലാദ ചിത്തനായന്തരംഗംതുടി കൊട്ടവെകുതിരയപ്പോൽ…

കത്തുകൾ

രചന : എൻ.കെ.അജിത്ത് ആനാരി✍ കത്തും മനസ്സുകൾ തൊട്ടറിയാനായ്കത്തുകൾ കാത്തൊരു കാലത്ത്കത്തിൽക്കുത്തിവരച്ചതു മുഴുവൻകല്പനയല്ലതു കഥയല്ല ! കഷ്ടപ്പാടിൻ കെട്ടുകളഴിയുംഅമ്മ അയയ്ക്കും കത്തുകളിൽതീരാദുരിതം, അളിയനു രോഗംപെങ്ങളയയ്ക്കും കത്തുകളിൽ അമ്പലവഴിൽ പുത്തൻ കിളിയൊ –ന്നെത്തിയവാർത്ത നിരത്തുന്നൂവട്ടുകളിച്ചൊരു കാലം മുതലേഒത്തു നടന്നൊരു ചങ്ങാതി! അച്ഛനയയ്ക്കും കത്തിൽ…