അയാളെ പ്രണയിക്കുമ്പോൾ
രചന : രേഷ്മ ജഗൻ ✍️. പ്രണയിക്കപ്പെടുമ്പോൾഅയാളെന്റെആകാശമാവുന്നു,കടലാവുന്നു,ഭൂമിയാവുന്നു.അലസമായിരിക്കുമ്പോഴെന്റെമുടിയൊതുക്കുന്നുപൊട്ടു തൊടീക്കുന്നുപൂ ചൂടിയ്ക്കുന്നു.കൈകൾ ചേർത്ത്പിടിയ്ക്കുമ്പോഴെന്റെപ്രാണനാവുന്നുപ്രണയമാവുന്നു.നെറുകയിൽചുംബിക്കുമ്പോഴെന്റെആത്മാവിൽ പച്ച കുത്തുന്നു.വിഷാദത്തിന്റെകൊടുമുടികയറുമ്പോൾഅയാളെനിക്ക്പാട്ട് പാടിതരുന്നുമടിയിലുറക്കുന്നുഉമ്മവയ്ക്കുന്നു.പ്രണയിക്കുമ്പോൾഅയാളെന്റെ കണ്ണുകളിലേക്ക്നോക്കുന്നുകടലാഴമളക്കുന്നു.അയാളില്ലാതെ പറ്റില്ലെന്ന് പറഞ്ഞുപറഞ്ഞ്ഓരോരാവുംഅയാളിലേക്കുണരുന്നുഅയാളിലസ്തമിക്കുന്നു.