🦋പതിയെപ്പെയ്യുന്ന തുലാമഴയിൽ🌹
രചന : കൃഷ്ണമോഹൻ കെ പി ✍ പാതി വിടർന്നൊരാ പൂവിനെ നോക്കുവാൻപാർവണ ശശിബിംബം മിഴി തുറന്നൂപാരിജാതത്തിൻ്റെ,പരിമള മോർത്തവൻപാരിൽ നിലാവൊളിതൂകി നിന്നൂ..പാതിരാപ്പൂങ്കുയിൽ, പഞ്ചമരാഗത്തിൽപാട്ടൊന്നു പാടുന്ന വേളയിങ്കൽപാഹിമാം,സംഗീത ദേവതേയെന്നവൻപാതിയുറക്കത്തിൽകൂപ്പി നിന്നൂപാരിന്നുടയവൻ, സംഗീതസാന്ദ്രമായ്പാലമൃതൂട്ടീ,പ്രപഞ്ചമാകേപാദസ്വരം, മൃദു താളങ്ങളായ് മാറീപാദങ്ങൾ നൃത്തത്തെയേറ്റു വാങ്ങീപാരാകെയുന്മാദ നർത്തനം ചെയ്തിടുംപാതിരാവിൻ സ്വപ്നയാമത്തിലാ…പാരമാ,…
