അവളുണരുമ്പോൾ…
രചന : ദീപക് രാമൻ ശൂരനാട്.✍ അടച്ചിട്ട വീടിൻ്റെ വാതിലും ജനലുംഅവളുണരുമ്പോൾ താനെ തുറക്കും…സുഗന്ധം പേറിയ ഒരു ചെറുകാറ്റ്തൊടിയിൽ വെറുതെ ചുറ്റിത്തിരിയും… കുളി കഴിഞ്ഞെത്തുന്ന അവളെയുംകാത്തിരിക്കുന്ന കുങ്കുമച്ചെപ്പിനെമുടിയിൽ തിരുകിയ തുളസിക്കതിർഅസൂയയോടെ നോക്കിനിൽക്കും. അടുക്കളയിൽ അവളെത്തുമ്പോൾപാത്രങ്ങൾ പൊട്ടിച്ചിരിക്കുകയുംതണുത്ത് മരവിച്ച പുകയടുപ്പിൽതീ ആളിക്കത്തുകയും ചെയ്യും……
