Category: വൈറൽ

കവിതാദിനാശംസകൾ🥰 (കവിത) സ്ത്രീപർവ്വം

രചന : സജിത്ത് ശിവൻ ✍ പെണ്ണിനെ കെട്ടിക്കാറായി,പഠനം കഴിഞ്ഞങ്ങു നിൽപ്പൂഇളയവളൊന്നുണ്ടുവീട്ടിൽഅവളുടെകാര്യവും നോക്കിടേണംചെക്കനെ തേടുവാൻ നോക്കവേപെണ്ണു പറഞ്ഞെന്റെയമ്മേ ചെക്കനെതേടിയലയേണ്ടഒരാളെന്റെയുള്ളിലിടം നേടിയെന്നേമകളുടെ വാക്കുകൾകേട്ടാദ്യമമ്പരന്നായമ്മ നിൽക്കെപെണ്ണുപറഞ്ഞുഒപ്പംപഠിച്ചതാതങ്ങളിലിഷ്ടത്തിലാണ്.ആണും പെണ്ണുമായല്ലേജീവിതവഞ്ചിയിൽ യാത്ര,നിന്റെ ഇഷ്ടത്തിനൊട്ടുമെതിരല്ലഞങ്ങളെന്നാൽ നാട്ടുനടപ്പുകളൊക്കെ വേണംഒരു ഞായർ നേരത്തുഅച്ഛനുമ്മയുമായി വന്നു പയ്യൻ,കണ്ടാൽ ഒട്ടുമേ കുറവില്ല സുമുഖൻ,കാറുണ്ട് വീടുണ്ട്…

സമയമായി ✍️കവിതാ ദിനത്തില്‍ ✍️

രചന : ജോര്‍ജ് കക്കാട്ട്✍️ ഒരു നീണ്ട ജീവിതംആ മനുഷ്യന് പഴയ മതിലുകളുടെ തണുപ്പ് അനുഭവപ്പെടുന്നു.നിങ്ങളിലേക്ക് തന്നെ ഇഴഞ്ഞു കയറുക.ശരീരത്തിലും ആത്മാവിലും വിറയൽഅവൻ ജനാലയിലേക്ക് ശക്തമായി ഇളകി നീങ്ങുന്നു.അവൻ ആകാംക്ഷയോടെ പുറത്തേക്ക് നോക്കുന്നു…ലോകം കാണാൻ ആഗ്രഹിക്കുന്നു.ലോകം ഇവിടെ നിന്ന് വളരെ അകലെയാണ്.അവന്റെ…

അമ്പലംചുറ്റുന്ന നേരം!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ അമ്പലംചുറ്റുന്ന നേരംദേഹരഥമേറി ദേഹിഅംബരംചുറ്റുന്ന യാമംപുരികമധ്യത്തിൽ ബലംഭാരരഹിതമീ പ്രാണൻധൂപ,ദീപ,രസ,ഗന്ധംചുഴറ്റിയെറിഞ്ഞു പോയീമാനസാകാശം ശൂന്യമായ്അതിരെതിരില്ലാ ശൂന്യംഅപാരതേ! ശൂന്യബലംശൂന്യബലത്തിൽ കരേറീസൂരയൂഥത്തിൻ കോടികൾആയതുപോലെ തിരിഞ്ഞു –കറങ്ങുന്ന യാമങ്ങളിൽഎത്രയോ ഭൗമോദയങ്ങൾഎത്രയോ സൂര്യോദയങ്ങൾഅമ്പലക്കൂര വിടവിൽഊർന്നുവീഴുന്ന വെട്ടത്തിൽഎത്രയോ സൂര്യബിംബങ്ങൾഅങ്ങിനെ മാനസങ്ങളിൽഎത്രയോ സൂരയൂഥങ്ങൾദേഹകോശങ്ങളിൽ പോലുംസൂര്യനും യൂഥകണങ്ങളുംദേഹംചുമക്കുന്ന ദേഹിശൂന്യബലമറിയുന്നൂഅതിരെതിരില്ലാത്തൊരീഏകബലമാണു ദൈവംഅമ്പലം…

കവച കുണ്ഡലങ്ങൾ

രചന : രാ ഗേ ഷ് ✍ നാണംകെട്ട്കവച കുണ്ഡലങ്ങൾഇരന്നു വാങ്ങിയതിനു ശേഷവുംവെളിച്ചക്കുറവ് കൊണ്ട്യുദ്ധം മാറ്റിവച്ചതറിഞ്ഞ ഇന്ദ്രൻസൂര്യനോട് കെറുവിച്ചിരുന്നു.യുദ്ധഭൂമിയുടെ ഈർപ്പം പരിശോധിച്ച്നിഷ്പക്ഷ രാജാക്കന്മാർഭൂമി ഇനിയും യുദ്ധ സജ്ജല്ലെന്നുംതേർ ചക്രങ്ങൾ ഇവിടെപുത്തഞ്ഞു പോകുമെന്നുംചോര കാണാൻ അൽപ നാൾ കൂടികാത്തിരിക്കേണ്ടി വരുമെന്നുംഅറിയിച്ചപ്പോൾഅന്തപ്പുരങ്ങൾ വീണ്ടും സജീവമായി.കർണ്ണനിൽവീണ്ടും…

യക്ഷി [കവിത]

രചന : ബിനു മോനിപ്പള്ളി✍ പാലമരത്തിൻ മോളിലവൾക്കൊരു കാണാ വീടുണ്ട്പാതിര രാവിൽ ചോര കുടിയ്ക്കാൻ അവളൊരു വരവുണ്ട്കരിമുടിയാകെ വാരിയെറിഞ്ഞിട്ടവളൊരു വരവുണ്ട്കുചഭാരങ്ങളിളക്കി മറിച്ചാ വരവൊരു വരവാണ്‌കണ്ടോ കാതിലണിഞ്ഞവളതുരണ്ടാമ്പൽ മൊട്ടല്ലകാമം തിങ്ങിയ കരളുപറിച്ചിട്ടഴകിലൊരുങ്ങിയതാകടവായിൽ നിന്നൊഴുകിയിറങ്ങിയ ചുടുനിണമതു കണ്ടോവിടനായ് മാറിയ വിലാസകാമുക ശേഷിപ്പതുമാത്രംപട്ടാപ്പകലും ആതിര വിടരും…

കരുണവറ്റുന്ന കൗമാരം

രചന : സഫീലതെന്നൂർ✍ കരുണ വറ്റുന്നൊരീ മക്കളായി മാറുവാൻകാര്യമെന്തെന്നറിവതുണ്ടോ?കുഞ്ഞായിരിക്കുമ്പോൾ കുഞ്ഞിൻ ലളിനഅധികമായി മാറുന്നത് ഓർമയുണ്ടോ?കരയുന്ന നേരത്ത് കരച്ചിൽ മാറ്റാൻചോദിക്കുന്നതെന്തും കൊടുക്കാറുണ്ടോ?കുട്ടികൾ വാശിപിടിക്കുന്ന നേരത്ത്കളിയായി കരുതി ചിരിക്കുന്നവരുണ്ടോ?ഇന്നു വളരും മക്കൾക്കാർക്കെങ്കിലുംവീട്ടുജോലികൾ വല്ലതുമുണ്ടോ?കുട്ടികൾ കൗമാരമെത്തിയാലുംഅച്ഛനും അമ്മയ്ക്കും കുഞ്ഞു വാവയല്ലേ?കുഞ്ഞു കുട്ടികൾ കുസൃതി കാട്ടുന്നതുംനോക്കി ചിരിപ്പതും…

കാലമേ സാക്ഷി.*

രചന : സിന്ധു പി.ആനന്ദ്✍️ വേവുന്ന ചിത്തവുംആളുന്ന ചിന്തയുംപെറ്റമ്മതൻകാത്തിരിപ്പിൻ്റെനീളുന്ന വഴികളിൽപകലിരവുകൾദുരന്തമുഖങ്ങളിൽആർത്തലച്ചിടുന്നു.രാസലഹരിയിൽആടിത്തിമിർക്കുന്നപ്രജ്ഞയറ്റൊരുപൈതലോയെൻ മകൻ,രാസക്രീഡകൾവിഘടിച്ചുമുറിവേറ്റുപിടയുന്നകൺമണി –യെൻമകളാണോ,ഇരുളിലെവിടെയോകാക്കിധാരികൾതേടിയെത്തിയോ ?വിവസ്ത്രയായവൾതെരുവിലെവിടെയോജീവൻ വെടിഞ്ഞുവോ !മത്സരബുദ്ധിയിൽഓടിക്കിതച്ച്സ്വാർത്ഥരായതോ,പിൻതള്ളി നേടുന്നവിജയങ്ങളൊക്കയുംഹർഷങ്ങളായതോ ,സഹജീവിയോടുസമഭാവമില്ലാതെമൃഗീയരായതോ?തീവ്രവേഗങ്ങളുംചിതറുന്ന ചിന്തയുംഅനുകമ്പയില്ലാത്തവിവരസാങ്കേതികമേചടുലതയവരിൽനന്മമായ്ച്ചുവോ,നിർമ്മിതബുദ്ധിയിൽസ്നേഹമൂല്യങ്ങൾശിഥിലമായ് തീർന്നതോ ,നെറികെട്ട ചെയ്തികൾഅനുകരിച്ചവൻകൊന്നുതള്ളുന്നജീവൻ്റെയുടലുകൾരക്തവും മാംസവുംപടരുന്ന കൈളിൽനായകവീരത്വംസ്വയം ചമച്ചതോ ?ജിജ്ഞാസഭരിതരായ്രാസലഹരിയിൽബൈക്കു ഭ്രാന്തിൻ്റെചാപല്യംകുരുക്കിയും,ചതിക്കുഴികളിൽമെരുക്കിനിർത്തിയും,മകളുടെ പ്രായത്തിലുള്ളൊരുകുട്ടിയെ കാമകേളിക്കുവിധേയയാക്കിയും,സാമദ്രോഹികൾആടിത്തിമിർക്കാൻആഘോഷരാവുകൾനിശാശലഭമായ്വിവസ്ത്രധാരിയാംആൺപെൺകുരുന്നുകൾ,വളർത്തുദോഷത്താൽപിഴച്ചുപോയെന്ന്ഒറ്റവാക്കിൽഎഴുതിമായ്ക്കുന്നസമൂഹസാക്ഷികൾ .ചിരിക്കുള്ളിൽചതി നിറക്കാതെ,രാസലഹരിയിൽതുലഞ്ഞു പോകാതെചോര ചീന്തുന്നചിന്ത…

രൂപാന്തരം

രചന : ഷിഹാബ് സെഹ്റാൻ ✍ ഉയരങ്ങളിൽ നിന്നുംതാഴേക്ക് പതിക്കുമ്പൊഴുംചിന്തിച്ചിരുന്നത്വീണ്ടുമെനിക്കെങ്ങനെവിശുദ്ധനാകാം എന്നതായിരുന്നു.എൻ്റെ കളങ്കമില്ലായ്മയുടെതിളങ്ങുന്ന അങ്കികളെല്ലാംനിങ്ങൾ അഗ്നിക്കിരയാക്കിയിരുന്നുവല്ലോ!എൻ്റെ അതീന്ദ്രിയസഞ്ചാരങ്ങളുടെകമനീയ പാദുകങ്ങളെല്ലാംനിങ്ങൾ അൾത്താരയുടെവാതിലുകളാക്കി മാറ്റിയിരുന്നുവല്ലോ!എൻ്റെ വിചിത്രവെളിപാടുകളുടെതൂവലുകളെല്ലാം നിങ്ങൾകത്തിയാൽ കണ്ടിച്ചു കളഞ്ഞിരുന്നുവല്ലോ!ഒരുറക്കത്തിനപ്പുറം കാഫ്കയുടെഗ്രിഗർ സാംസയെപ്പോലെരൂപാന്തരം സംഭവിച്ച്തസ്ക്കരനായ് മാറി ഇരുൾനിറമുള്ളഈ കരിങ്കൽക്കോട്ടയുടെ താഴ്കള്ളത്താക്കോലിട്ട് തുറക്കാൻകിണഞ്ഞ് ശ്രമിക്കുമ്പൊഴുംവീണ്ടുമെങ്ങനെ വിശുദ്ധനാവാമെന്ന്മാത്രം…

സഫലമീ യാത്ര

രചന : അനൂബ് ഉണ്ണിത്താൻ ✍. സ്വപ്നങ്ങൾ നെയ്ത്തു നിർത്തിഞാൻ കഴിഞ്ഞകാലത്തിൻസ്മരണയിൽവിശ്രമം കൊള്ളവേ … ഏകനായേറേ കരുണയാലെന്റെകിനാവാതിൽ മുട്ടിപൂപ്പുഞ്ചിരിതൂകി നിന്ന രാഗമേയെന്തുനാമം ചൊല്ലി വിളിപ്പൂ ഞാൻ .. ഇനിയൊരാഗമനമാരേയും കാത്തതില്ലയെന്നതോ മറ്റൊരൽഭുതംപൂണ്ടു നിന്നാനനംകണ്ടമാത്രയിൽ… ഇത്രമാം വശ്യമാർന്നതുംപിന്നിത്ര കരുണാരൂപവുംകണ്ടതില്ലയിന്നേവരേ നിശ്ചയം… എത്ര വായിച്ചാലും…

അഹല്ല്യാ മോക്ഷം

രചന : ഉള്ളാട്ടിൽ ജോൺ ✍ കൽപാന്ത കാലം മുൻപേ ഭൂമിയിൽ പുതഞ്ഞാണ്ട്ശപ്തയാ യഹല്ല്യേ സ്ത്രീ രൂപമാം ശിലയായി-ശാപ മോക്ഷവും കാത്തിട്ടെത്രയോ യുഗങ്ങൾ നീരാമനേ തപം ചെയ്തു ഭൂമിയിൽ കിടക്കുന്നു .ആഞ്ഞടിച്ചീടും കാറ്റിന്നാരവം നാരീ നിൻറെ-ആർത്തനാദമായെന്റെ ചുറ്റിലും മുഴങ്ങുന്നു .ആർത്തലച്ചോരം തേടി…