പിൻ വിളികൾ
രചന : ഗീത മുന്നൂർക്കോട് ✍️ നടതള്ളപ്പെട്ട കണ്ണിണകൾഅവന്റെ കാലടികളെഅനുഗമിക്കുന്നുണ്ടായിരുന്നു…പണ്ട്ഊറ്റിക്കുടിച്ച മുലപ്പാൽ മധുരംഅവനിലെഓരോ ദിക്കുകളിൽ നിന്നും‘മോനേ’ എന്നു കിതച്ച്ഹൃദയകവാടം മുട്ടുന്നത്അറിയുന്നില്ലെന്നവൻ നടിക്കുകയാണ്…അവന്റെഒറ്റപ്പെട്ട തിരിച്ചു വരവിൽകവാടങ്ങൾ ഞരങ്ങിപ്രതിഷേധിച്ചിരുന്നു…കടം വീട്ടിയ എല്ലിൻവിഹിതങ്ങൾപുരയുടെ ചുമരുകളിൽ നിന്നുംഎഴുന്നു മുഴയ്ക്കുന്നുമുണ്ട്….ജീവിക്കുന്നവർക്കുള്ളബലിതർപ്പണം കൊത്താൻകാക്കകളിൽ കുടിയേറുവാൻആത്മാക്കളില്ലാത്തതിനാൽതപ്പും കൊട്ടി കാക്കവിളികൾഅവന്റെ വാർദ്ധകത്തിലേയ്ക്ക്കുടിയേറുന്നുണ്ടായിരുന്നു…എറിഞ്ഞുകളഞ്ഞസ്നേഹപാത്രത്തെയോർത്ത്കളഞ്ഞുപോയതിനു വേണ്ടിപേരക്കുട്ടിയുടെ…
