ഓർമ്മിക്കുമെങ്കിൽ..
രചന : ദീപക് രാമൻ ശൂരനാട്.✍️. നിന്നെക്കുറിച്ച് ഞാനെഴുതിടാം പ്രിയസഖീ,എന്നെയോർത്താമിഴി നനയുമെങ്കിൽ…ഉരുകുന്ന വേനലിൽ, കുളിരുന്നരാത്രിയിൽ,പ്രണയാക്ഷരങ്ങളിൽ നിറയുമെങ്കിൽ;ചൊടികൾ തുടുത്തു നിൻ മിഴി പാതികൂമ്പികവിളിണ അരുണാഭമാകുമെങ്കിൽ,കരവിരൽ തുമ്പിൻ്റെ മാന്ത്രിക സ്പർശമേറ്റൊടുവിൽ നിൻതംമ്പുരു മീട്ടുമെങ്കിൽ,ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ് ഞാനാക്കവിത ചൊല്ലാം…ഉടലും ഉടലും ഒരുമിച്ച താളത്തിൽതരളമായ്…
