കാട്
രചന : വിനയൻ✍️ കാടെന്നതു കണ്ടുമടുക്കാനില്ലാക്കാഴ്ചയിരുൾക്കനവ്.കാടെന്നതു പൂത്തുതളിർക്കാനില്ലാപ്പൂമരമിതൾനിറവ്.കാടെന്നെക്കാട്ടിത്തന്നതു കണ്ണുകൾ പൂട്ടി നടക്കാനേ .കാടെൻ്റെ കാതിൽച്ചൊന്നത് വായും പൂട്ടിയിരിക്കാനേ .കാടെന്നെക്കാണാക്കാഴ്ചകൾ കാട്ടിക്കാലം ചുറ്റിച്ചേ.കാടെന്നെക്കേൾക്കാ ശബ്ദം കേൾപ്പിച്ചകലം പാലിച്ചേ .കാടെന്നിലുരുണ്ടു ചുരുണ്ടൊരു പാമ്പായ് പത്തി വിടർത്തിച്ചേ.കാടെന്നിലുയർന്നു പറക്കാൻ കാറ്റിൻ ചിറകു പിടിപ്പിച്ചേ.കാടെന്നെക്കൂട്ടിലണച്ചു കുഞ്ഞിക്കാലുകൾ കാണിച്ചേ…
