കടൽതിര
രചന : ഷൈൻ മുറിക്കൽ ✍ കനവ് കണ്ടതോകടൽത്തിരയിളക്കമോകാറ്റു വീശുന്നുകടൽ കലങ്ങിമറിയുന്നുകറുത്തതോണിയിൽകടന്നുവന്നവർകടൽത്തിരയിലുംകരുത്തു കാട്ടുന്നകടലിന്റെ മക്കൾ തൻകഥകളൊത്തിരികളിയരങ്ങിലെകളംനിറഞ്ഞവർകൈക്കരുത്തുമായ്കളമടക്കിവാഴുന്നു.കഴിവ് വാഴ്ത്തുന്നകടൽക്കഥകളിൽകഴിവ് കുറഞ്ഞവർകരയിൽ വീരന്മാർകാലം തിരിയുന്നുകഥയാകെ മാറുന്നുകഴിഞ്ഞ കാലത്തെകടങ്കഥകളുംകദനമൊത്തിരികടന്നു പോയതുംകമിഴ്ത്തി വച്ചൊരുകറുത്തതോണിയുംകടൽക്കരയിലെകണ്ണുനീർക്കഥകൈയ്പ്പുനീരത്കുടിച്ചിറക്കുവാൻകാലം വിധിച്ചതോകഥ രചിച്ച കുറ്റമോകാലചക്രത്തിൻകണ്ണുനീരിലുംകടലമ്മ തന്നുടെകാരുണ്യത്താൽകാറ്റു മാറുന്നുകാലം തെളിയുന്നുകടൽ മത്സ്യങ്ങൾകരയിലെത്തുന്നുകൈകൾക്കുള്ളിലുംകാശും എത്തുന്നുകവിതയാകുന്നുകഥ മറന്നതൊക്കെയും