ഇനി കല്ലുകളപ്പമാവട്ടെ
രചന : നസ്രേത്തിൽ ജോസ് വർഗ്ഗീസ് ✍️ സദാ ഉള്ളിൽകവിതയുണ്ടായിരിക്കുകയെന്നാൽനിങ്ങൾ പ്രകൃതിയുടെതുടിപ്പായിരിക്കുന്നെവെന്നാണ്!നിങ്ങളൊരുസംഗീതമായിരിക്കുകയെന്നാൽനിങ്ങൾ പ്രകൃതിയുടെപ്രണയിനിയായിയെന്നാണ്!നിങ്ങൾ ക്ഷോഭിക്കുകയെന്നാൽനിങ്ങൾ തിരമാലയോകൊടുങ്കാറ്റോയായിയെന്നാണ്!നിങ്ങളൊരുമരണമായിയെന്നാൽനിങ്ങൾ നരകത്തിന്റെപ്രേയസിയായിയെന്നാണ്!നിങ്ങളിൽസഹജസ്നേഹമുണ്ടായിയെന്നാൽനിങ്ങൾ ഭൂമിയുടെ ഉപ്പായിയെന്നാണ്!നിങ്ങളിലാരെങ്കിലും വളരുന്നുണ്ടോഎങ്കിൽ നിങ്ങളൊരു ജലികമായിയെന്നാണ്!നിങ്ങളീക്കവിതയെ പ്രാപിക്കുകയെന്നാൽനിങ്ങൾ കാലം ചെയ്തുവെന്നാണ്!നിങ്ങൾ കാലം ചെയ്തുവെന്നാൽനിങ്ങൾ ഭൂമിക്കും ആകാശത്തിനുംമീതെയായിയെന്നാണ്!മീതെയായിയെന്നാൽനിങ്ങൾ വിഹായസ്സിലങ്ങനെവെണ്മുകിൽപോലെഒരിക്കൽക്കൂടിയീ ഭൂമിയെപരിഗ്രഹിക്കാൻ കൊതിച്ചുകൊണ്ട്പ്രണയിച്ചുകൊണ്ട്അങ്ങനെ പറന്നു പറന്ന്.…
