പ്രണയസ്മരണകൾ
രചന : സുരേഷ് മങ്ങാട്ട് ✍️ വേനൽവിയർപ്പിന്റെചിത്രംവരച്ച കുപ്പായത്തിൽപ്രണയത്തിന്റെസ്മരണകളൊളിഞ്ഞുനോക്കുന്നു.പണ്ടൊരുപ്രണയപ്പകലിൽഅവളെനിയ്ക്കുസമ്മാനിച്ചയുടുപ്പ്,അവളെയോർക്കുമ്പോഴൊക്കെഞാനതിടാൻകൊതിയ്ക്കും.പ്രണയത്തിന്റെവേനലുകളവസാനിപ്പിച്ച്,മനസ്സിലൊരുതോരാമഴയുടെപ്രളയം തീർത്തവൾമറഞ്ഞു പോയിട്ടാണ്ടുകൾകുറേയായി.എന്നുമേപ്പോഴുമെൻഹൃദയംകൊതിയ്ക്കാറുണ്ട്,ആ ഉടുപ്പിനെയണിഞ്ഞുഞങ്ങൾ നടന്നവഴിയേ,ഓർമ്മകളെമേയ്ച്ചു നടക്കാൻ.ഇന്നെന്റെപിറന്നാളാണ്,ആ ഉടുപ്പിട്ടു ഞാൻ,വെയിൽ നനയ്ക്കുന്നയുടലുംഓർമ്മകളാൽനനയുന്ന മിഴികളുമായികാലത്തെ മായ്ക്കുന്നു.
