പുണ്യാളൻ
രചന : ജിസ ജോസ് ✍️ ഇന്ന്വാലൻ്റയിൻ പുണ്യാളൻ്റെഓർമ്മദിവസമാന്നുംപറഞ്ഞ്മൂത്തോൻ്റെ എളേസന്തതിആതലതെറിച്ചോൻപതിവില്ലാതെഅടുത്തു വന്നുകൂടി.മെഴുതിരി കത്തിക്കണംനേർച്ചയിടണംഅമ്മാമ്മയിച്ചിരെകാശു തന്നാ…അവൻ പരുങ്ങിഇതേതു പുണ്യാളൻ?ഇക്കണ്ട കാലമായിട്ടുംകേട്ടിട്ടേയില്ലല്ലോ …ആയിരത്തൊന്നുവാഴ്ത്തപ്പെട്ടവരുടെയും .അതിൻ്റയിരട്ടിപുണ്യാളന്മാരുടെയുംപേരു കാണാപ്പാഠമായിട്ടുംഇങ്ങനൊരുവിശുദ്ധാത്മാവ്എന്നെയൊളിച്ചുനടന്നതെങ്ങനെ?അതെൻ്റെമ്മാമേമാർപ്പാപ്പഓൺലൈനായിട്ടുവാഴ്‌ത്തീതാപത്രത്തിലൊന്നുംവന്നില്ലാരുന്നുഎല്ലാം നെറ്റിലാഅമ്മാമ്മയറിയാത്തത്അതുകൊണ്ടാരിക്കുംപ്രാർത്ഥിച്ചാൽഅച്ചട്ടാനേർച്ചയിട്ടാൽആശിച്ചതൊക്കെ കിട്ടും..കാശുപെട്ടിപരതുന്നതിനിടയിൽചെറുക്കനിപ്പഴെന്തുഭക്തിയെന്നമ്പരന്നുകുരിശു കണ്ടാസാത്താനെപ്പോലെവിറളി പിടിച്ചിരുന്നോനിപ്പോപുണ്യാളനു നേർച്ചയിടുന്നു ..അറിയത്തില്ലേലുംകേട്ടിട്ടില്ലേലുംവായിക്കൊള്ളാത്തപേരാണേലുംആ പുണ്യാളനാളുകൊള്ളാമല്ല്തല തിരിഞ്ഞുകന്നംതിരിവും കാട്ടിനടന്നോനിപ്പംകുഞ്ഞാടിനെപ്പോലെനിക്കുന്നയീനിപ്പുകണ്ടാ മതിയല്ലോ!ആ പുണ്യാളനെന്നാത്തിൻ്റെമധ്യസ്ഥനാ?പ്രാർത്ഥനയെന്തുവാ?കൊന്തനമസ്കാരത്തിനൊപ്പംനിത്യവും ചൊല്ലിക്കൊള്ളാം.അവൻ്റപ്പനെക്കൊണ്ടുംതള്ളേക്കൊണ്ടുംചൊല്ലിപ്പിച്ചോളാം.!ഞങ്ങടെ ചെറുക്കനെവഴിവിട്ടജീവിതത്തീന്നുകരകേറ്റിയതല്യോ…തപ്പിപ്പെറുക്കിക്കൊടുത്തകാശിനു…
